അല്ലെങ്കിലെ ജയനെ കൊന്നത് ഞാനാണെന്നാണ് എല്ലാവരും പറയുന്നത്, ഇനി ഇതെങ്ങാനും പൊട്ടി വിജയമ്മയ്ക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കില്‍ ബാലന് കെ നായര്‍ അസ്വസ്ഥനായി; പഴയ കല ഓർമ്മകൾ പങ്കുവെച്ച് മേനക !
Published on

ഒരു കാലത്ത് മലയാള സിനിമയിലെ മുന്‍നിര നായികയായി തിളങ്ങിയിരുന്ന നടിയാണ് മേനക .1980 ല്‍ രാമായി വയസ്സുക്ക് വന്താച്ച് എന്ന തമിഴ് സിനിമയിലൂടെ സിനിമാ അരങ്ങേറ്റം നടത്തിയ മേനക കെ.എസ് സേതുമാധവന്റെ ഓപ്പോള് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 120 ഓളം സിനിമകളില്‍ അഭിനയിച്ചു.
ഇപ്പോൾ മേനക ശ്രീകണ്ഠന് നായരുടെ ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അവതാരകന്റെ ചില ചോദ്യങ്ങള്‍ക്ക് രസകരമായിട്ടുള്ള ഉത്തരമാണ് നടി നല്‍കിയത്.അതിലൊരു ചോദ്യം ജസ്റ്റിസ് രാജ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായതാണ്. അന്ന് ചിത്രീകരണത്തിന് കൊണ്ട് വന്നത് ഒര്‍ജിനല്‍ തോക്ക് ആയിരുന്നുവെന്നാണ് മേനക പറയുന്നത്.
ബാലന് കെ നായരുടെ കൈയ്യില്‍ നിന്നും അത് പൊട്ടിയിരുന്നെങ്കില്‍ ഒരു നടി കൊല്ലപ്പെടുമായിരുന്നു എന്നും പരിപാടിയ്ക്കിടെ നടി പറഞ്ഞു. മലയാളത്തില്‍ ജസ്റ്റിസ് രാജ, തമിഴില്‍ നീതിപതി എന്ന പേരില്‍ ഒരുക്കിയ സിനിമയില്‍ ഞാനും അഭിനയിച്ചിരുന്നു. മോഹന്‍ലാലിന്റെ അമ്മായിച്ഛനും നിര്‍മാതാവുമായ ബാലാജി സാറാണ് നിര്‍മാണം. നസീര്‍ സാര്‍, ശിവാജി ഗണേശന്, പ്രഭു, ലാലു അലക്സ്, മോഹന്‍ലാല്‍ തുടങ്ങി നിരവധി താരങ്ങളുണ്ട്. ചെന്നൈയില്‍ നിന്നും ദൂരെയുള്ള ഒരു സ്ഥലത്താണ് ഷൂട്ടിങ്ങ്. മൂന്ന് മലകളാണ് അവിടെ. ഏഴെട്ട് ക്യാമറകള്‍ വെച്ചാണ് ചിത്രീകരണം നടന്നത്.സിനിമയിലെ ഒരു സീനില്‍ ബാലന് കെ നായര്‍ എന്നെയും വിജയമ്മയെയും സത്യട്ടേനെയും കൈകള്‍ പുറകില്‍ കെട്ടി നിര്‍ത്തിയിരിക്കുകയാണ്.
എന്നിട്ട് കൈയ്യിലിരിക്കുന്ന തോക്ക് എടുത്തിട്ട് ഓരോരുത്തരുടെ അടുത്തൂടെ കൊണ്ട് വരും. ഇവരെ വെടി വെക്കാം, അല്ലെങ്കില്‍ വേണ്ട ഇവരെയാവാം.. അങ്ങനെ പറഞ്ഞ് നടക്കുകയാണ്. അങ്ങനെ അമ്മയുടെ തലയുടെ അടുത്ത് തോക്ക് വെച്ചു.ഇത് കണ്ടതും ബാലാജി സാര്‍ ഓടി വരികയാണ്. കോളാമ്പി പോലുള്ള മൈക്കില്‍ തോക്കിന്റെ ട്രിഗര്‍ വലിക്കല്ലേ എന്ന് വിളിച്ച് പറഞ്ഞു. ഇതോടെ ബാലേട്ടന് തോക്കില്‍ നിന്നും കൈയ്യെടുത്തു. എന്താ പ്രശ്നമെന്ന് ചോദിച്ചപ്പോള്‍ അത് ഒര്‍ജിനല്‍ തോക്ക് ആയിരുന്നു. അതില്‍ രണ്ട് ഉണ്ടയുണ്ട്. ബാലേട്ടന്റെ കൈയ്യൊക്കെ വിറച്ച് തളര്‍ന്ന അവസ്ഥയിലായി.
അല്ലെങ്കിലെ ജയനെ കൊന്നത് ഞാനാണെന്നാണ് എല്ലാവരും പറയുന്നത്. ഇനി ഇതെങ്ങാനും പൊട്ടി വിജയമ്മയ്ക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കില്‍ എന്താവുമായിരുന്നു എന്നൊക്കെ പറഞ്ഞ് അദ്ദേഹം അസ്വസ്ഥനായി. കുറച്ച് സമയം എടുത്തിട്ടാണ് പുള്ളി ഓക്കെ ആയത്. കാരണം അദ്ദേഹം വിറച്ച് പോയി. അസിസ്റ്റന്റ്സ് ആരോ തോക്ക് എടുത്തത് മാറി പോയതാണെന്നും’ മേനക പറയുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ലീന ആന്റണി. ഇപ്പോഴിതാ അച്ഛന്റെ മരണത്തെ തുടർന്ന് 63 വർഷം മുൻപ് പഠനം നിർത്തിയ നടി ഹയർസെക്കൻഡറി...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു കറാച്ചിയിലെ അപ്പാർട്ട്മെന്റിൽ പാക് നടി ഹുമൈറ അസ്ഗർ അലിയുടെ മൃതദേഹം കണ്ടെത്തിയെന്നുള്ള വാർത്തകൾ പുറത്തെത്തിയത്. എന്നാൽ ഇപ്പോഴിതാ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
മലയാള സിനിമയുടെ താരരാജാവാണ് മോഹൻലാൽ. നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും...
പ്രശസ്ത പാക് നടി ഹുമൈറ അസ്ഗറിനെ മരിച്ച നിലയിൽ കണ്ടെത്തി. കറാച്ചിയിലെ എത്തിഹാദ് കൊമേഴ്സ്യൽ ഏരിയയിലെ ഫേസ് 6-ലെ അപ്പാർട്ട്മെന്റിലാണ് മൃതദേഹം...