
Malayalam Breaking News
ഈ ചിത്രം കമല്‍ ഹാസന്റെ ആദ്യ സീക്വല്‍….
ഈ ചിത്രം കമല്‍ ഹാസന്റെ ആദ്യ സീക്വല്‍….
Published on

ഈ ചിത്രം കമല്‍ ഹാസന്റെ ആദ്യ സീക്വല്‍….
ഉലകനായകന് കമല്‍ ഹാസന്റെ ആദ്യ സീക്വലാണ് വിശ്വരൂപം 2. ആരാധകര്‍ നാളേറെയായി അക്ഷമരായി കാത്തിരിക്കുന്ന കമല്‍ ഹാസന്റെ ചിത്രമാണ് വിശ്വരൂപം 2. 1960ല്‍ ബാല താരമായി തമിഴകത്തിലൂടെ വെള്ളിത്തിരയിലെത്തിയ കമല്‍ ഹാസന് മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി എന്നീ ഭാഷകളിലായി 200ല്‍ പരം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെയും കമല്‍ ഹാസന് ഒരു സീക്വല്‍ ചിത്രത്തിലും അഭിനയിച്ചിട്ടില്ല. 2013ല്‍ കമല്‍ ഹാസന് തന്നെ സംഭാഷണവും തിരക്കഥയും സംവിധാനനും നിര്‍വ്വഹിച്ച വിശ്വരൂപത്തിന്റെ രണ്ടാം ഭാഗമാണ് വിശ്വരൂപം 2. ഇതുതന്നെയാണ് കമല്‍ ഹാസന്റെ ആദ്യത്തെ സീക്വലും.
പ്രധാനമായും തമിഴില്‍ റിലീസ് ചെയ്യുന്ന ആക്ഷന്‍ സ്പൈ ത്രില്ലര്‍ ചിത്രം ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലും പുറത്തിറങ്ങും. ആഗസ്റ്റ് 10നാണ് ചിത്രം റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചിത്ത്രതിലെ പുതിയ ട്രെയിലറും പുറത്തിറങ്ങിയിരുന്നു. 0.59 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് പുറത്തിറങ്ങിയത്. ചിത്രത്തിലെ ഗാനങ്ങളും പുറത്തിറങ്ങിയിരുന്നു.
വിശ്വരൂപം 2 യുഎസ്സില്‍ വമ്പന്‍ റിലീസിനൊരുങ്ങുകയാണിപ്പോള്‍. മാഗ്നം മൂവീസ് ഇറക്കിയ വാര്ത്താസമ്മേളത്തിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ആഗസ്റ്റ് ഒമ്പതിന് യുഎസ്സിലെ നിരവധി തിയേറ്ററുകളില്‍ ചിത്രത്തിന്റെ പ്രീമിയര്‍ ഷോ നടത്താനാണ് തീരുമാനം. കമല്‍ ഹസന്റെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷമുള്ള ആദ്യ ചിത്രമാണ് വിശ്വരൂപം 2. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന വംശീയ വേര്‍തിരിവുകള്‍ ചിത്രം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. ആരാധകര്‍ നാളേറെയായി കാത്തിരിക്കുകയാണ് വിശ്വരൂപം രണ്ടാം ഭാഗത്തിനായി. ഹിന്ദി ഉള്‍പ്പെടെ നിരവധി ഭാഷകളിലാണ് വിശ്വരൂപം 2 റിലീസിനെത്തുന്നത്.
ആഗോള ഭീകരവാദത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കാശ്മീരി മുസ്ലിം ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തനവും വെല്ലുവിളികളുമാണ് ആദ്യഭാഗ ചിത്ര പശ്ചാത്തലം. രണ്ടാം ഭാഗം ഇന്ത്യയിലാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കേറ്റും ലഭിച്ചു. 17 കട്ടോടുകൂടിയാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.
ആന്‍ഡ്രിയ ജെറമിയ, പൂജ കുമാര്‍, ശേഖര്‍ കപൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും സഹോദരന് സി.ചാരുഹാസനും ചേര്‍ന്നാണ് നിര്‍മ്മാണം. വിശ്വരൂപം ആദ്യ ഭാഗത്തിന്റെയും സംവിധാനവും തിരക്കഥയും കമല്‍ തന്നെയായിരുന്നു. തമിഴ് പതിപ്പും ഡബ്ബ് ചെയ്ത ഹിന്ദി പതിപ്പും രാജ്കമല് ഫിലിംസാണ് നിര്‍മ്മാണം.
Vishwaroopam 2 as Kamal Hassan s one and only sequel
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...