
Actress
“ബൊമ്മി വീറിനെ കണ്ടപ്പോൾ,”; അക്ഷയ് കുമാറിനൊപ്പമുള്ള ചിത്രവുമായി അപർണ
“ബൊമ്മി വീറിനെ കണ്ടപ്പോൾ,”; അക്ഷയ് കുമാറിനൊപ്പമുള്ള ചിത്രവുമായി അപർണ
Published on

മലയാളിയുടെ പ്രിയ നായികയാണ് അപർണ്ണ ബാലമുരളി. സിനിമയിൽ ഒരു പിടി മികച്ച കഥാപാത്രങ്ങളാണ് അപർണ്ണ സമ്മാനിച്ചത്. മലയാളത്തിൽ മാത്രമല്ല ‘സൂരറൈ പോട്ര്’ എന്ന ചിത്രത്തിലൂടെ തമിഴകം ഇരുകയ്യും അപർണ്ണയെ സ്വീകരിച്ചു. ‘ബൊമ്മി’ എന്ന കരുത്തുറ്റ കഥാപാത്രത്തെയാണ് അപർണ സിനിമയിൽ അവതരിപ്പിച്ചത്.
‘സൂരറൈ പോട്രി’ന്റെ ഹിന്ദി റിമേക്ക് അണിയറയിൽ ഒരുങ്ങുകയാണ്. അക്ഷയ് കുമാർ ആണ് ഹിന്ദി റീമേക്കിൽ നായകനാവുന്നത്. അപർണ ബാലമുരളി അവതരിപ്പിച്ച ബൊമ്മിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രാധിക മധൻ ആണ്. ഹിന്ദി റീമേക്കിന്റെ ആദ്യ ഷെഡ്യൂൾ ഇതിനോടകം പൂർത്തിയാക്കിയിരുന്നു.
അതിനിടയിൽ, അക്ഷയ് കുമാറിനൊപ്പമുള്ള ഒരു ചിത്രം ഷെയർ ചെയ്തിരിക്കുകയാണ് അപർണ. “ബൊമ്മി വീറിനെ കണ്ടപ്പോൾ,” എന്ന ക്യാപ്ഷനോടെയാണ് അപർണ ചിത്രം പങ്കുവച്ചത്.
കഴിഞ്ഞ ദിവസം അക്ഷയ് കുമാറിനൊപ്പമുള്ള ഒരു ചിത്രം സൂര്യയും ട്വിറ്ററിൽ പങ്കുവച്ചിരുന്നു.
സൂരറൈ പോട്രി’ന്റെ ഹിന്ദി റീമേക്കിൽ സൂര്യയും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. സുധ കൊങ്കര തന്നെയാണ് ഹിന്ദിയുടെയും സംവിധാനം. സൂര്യയുടെ 2ഡി എന്റർടെയ്ൻമെൻറ്സും വിക്രം മൽഹോത്രയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ബഡ്ജറ്റ് ഏവിയേഷൻ അഥവാ ബഡ്ജറ്റ് എയർ ലൈനുകൾകൾക്ക് ഇന്ത്യയിൽ തുടക്കം കുറിച്ച ക്യാപ്റ്റൻ ഗോപിനാഥിന്റെ ജീവിതകഥയാണ് ‘സൂരറൈ പോട്ര്’. ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ആത്മകഥയായ ‘സിംപ്ലി ഫ്ലൈ: എ ഡെക്കാൻ ഒഡീസി’യെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. കുറഞ്ഞ നിരക്കിൽ വിമാന സർവീസ് ആരംഭിക്കാനുള്ള ശ്രമത്തിൽ ഗോപിനാഥ് നേരിട്ട പോരാട്ടങ്ങളെക്കുറിച്ചാണ് സിനിമ പറയുന്നത്.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വ്യക്തി ജീവിതത്തിലെ വിശേഷങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുള്ള താരമാണ് മഞ്ജു വാര്യർ. നടിയുടെ വിവാഹവും വിവാഹമോചനവും സിനിമയിലേയ്ക്കുള്ള തിരിച്ചു വരവുമെല്ലാം...
മലയാളികൾക്ക് സുപരിചിതയായ നടിയാണ് മീര വാസുദേവ്. മോഹൻലാലിന്റെ നായികയായി തന്മാത്ര എന്ന ചിത്രം മാത്രം മതി മീരയെ പ്രേക്ഷകർ ഓർത്തിരിക്കാൻ. പിന്നീട്...
ദുൽഖർ സൽമാന്റെ പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിച്ച താരമാണ് മാളവിക മോഹനൻ. ഇപ്പോഴിതാ സിനിമാ മേഖലയിലെ...
ഷെയ്ൻ നിഗം നായകനായി എത്തിയ ഉല്ലാസം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് പവിത്ര ലക്ഷ്മി. ഇപ്പോഴിതാ താൻ നേരിടുന്ന ഗുരുതരമായ ആരോഗ്യ...