എന്റെ ഭാഗം മാത്രം അഭിനയിച്ചാണ് ഞാന്‍ പോയത്…ഈ സിനിമ എട്ടുനിലയില്‍ പൊട്ടുമെന്നായിരുന്നു പ്രിവ്യൂ കണ്ടപ്പോള്‍ തോന്നിയത്; എന്നാൽ! വെളിപ്പെടുത്തി നടി ഐശ്വര്യ
എന്റെ ഭാഗം മാത്രം അഭിനയിച്ചാണ് ഞാന്‍ പോയത്…ഈ സിനിമ എട്ടുനിലയില്‍ പൊട്ടുമെന്നായിരുന്നു പ്രിവ്യൂ കണ്ടപ്പോള്‍ തോന്നിയത്; എന്നാൽ! വെളിപ്പെടുത്തി നടി ഐശ്വര്യ
എന്റെ ഭാഗം മാത്രം അഭിനയിച്ചാണ് ഞാന്‍ പോയത്…ഈ സിനിമ എട്ടുനിലയില്‍ പൊട്ടുമെന്നായിരുന്നു പ്രിവ്യൂ കണ്ടപ്പോള്‍ തോന്നിയത്; എന്നാൽ! വെളിപ്പെടുത്തി നടി ഐശ്വര്യ
ഷാജി കൈലാസിന്റെയും മോഹൻലാലിന്റെയും കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സിനിമയായിരുന്നു രഞ്ജിത്തിന്റെ തിരക്കഥയില്‍ പിറന്ന നരസിംഹം. 2000 ജനുവരി 26നാണ് നരസിംഹം റിലീസ് ചെയ്തത്. ബട്ടർഫ്ലൈസ്, പ്രജ തുടങ്ങിയ ചിത്രങ്ങളിൽ മോഹൻലാലിന്റെ നായികയെത്തി മലയാളികളുടെ ഇഷ്ട നടിയായി മാറിയ ഐശ്വര്യ ഭാസ്കരൻ ആയിരുന്നു ചിത്രത്തിൽ നായികയായി എത്തിയത്. തെന്നിന്ത്യൻ നടി ലക്ഷ്മിയുടെ മകൾ കൂടിയാണ് ഐശ്വര്യ. ഇപ്പോൾ ഇതാ സിനിമയെ കുറിച്ച് തുറന്ന് പറയുകയാണ് ഐശ്വര്യ
സിനിമ ബോക്സോഫീസില്‍ പരാജയപ്പെടുമെന്നായിരുന്നു കരുതിയത്. എന്നാല്‍ വിചാരിച്ചതൊന്ന് പോലെയൊന്നുമല്ല പിന്നീട് നടന്നതെന്ന് ഐശ്വര്യ പറയുന്നു.
മോഹന്‍ലാലിനെ കണ്ടാല്‍ത്തന്നെ റൊമാന്‍സ് വരും. റൊമാന്‍സ് വരാത്ത ആള്‍ക്കും അതുവരും. ബെസ്റ്റ് കോസ്റ്റാറെന്ന് പറഞ്ഞാല്‍ അത് മോഹന്‍ലാലാണ്. ബട്ടര്‍ഫ്ളൈസ്, നരസിംഹം, അതുകഴിഞ്ഞ് പ്രജ ഈ മൂന്ന് സിനിമകളാണ് ഞങ്ങളൊന്നിച്ച് ചെയ്തത്. നരസിംഹം എന്റെ കരിയറിലെ തന്നെ ഏറ്റവും സൂപ്പര്‍ഹിറ്റായ ചിത്രമാണ്. ഈ സിനിമ എട്ടുനിലയില്‍ പൊട്ടുമെന്നായിരുന്നു പ്രിവ്യൂ കണ്ടപ്പോള്‍ തോന്നിയത്.
ഭയങ്കര നാച്ചുറലായിട്ട് എടുക്കുന്ന മലയാള സിനിമകളാണ് ഞാന്‍ കണ്ടത്. എന്റെ ഭാഗം മാത്രം അഭിനയിച്ചാണ് ഞാന്‍ പോയത്. പ്രിവ്യൂന് പോയപ്പോഴാണ് ലാല്‍ സാര്‍ വരുന്നതും സിംഹം വരുന്നതും. അതുകണ്ടപ്പോള്‍ രജനീകാന്തിന്റെ സിനിമ പോലെയായാണ് എനിക്ക് തോന്നിയത്. ഇത് മലയാളികള്‍ക്ക് ഇഷ്ടമാവുമോയെന്ന കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു. അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വ്യക്തി ജീവിതത്തിലെ വിശേഷങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുള്ള താരമാണ് മഞ്ജു വാര്യർ. നടിയുടെ വിവാഹവും വിവാഹമോചനവും സിനിമയിലേയ്ക്കുള്ള തിരിച്ചു വരവുമെല്ലാം...