തെരുവുകള്‍ തോറും സോപ്പ് വിറ്റ് ജീവിക്കുന്നു എന്ന ഐശ്വര്യയുടെ വാക്ക് ; “ഇവളൊക്കെ ഇത് തന്നെ അനുഭവിക്കണമെന്ന് പറയുന്ന വൃത്തിക്കെട്ട മനസ്സുള്ളവര്‍ക്കായി ഒന്ന് മാത്രം പറയുന്നു.; ഐശ്വര്യയുടെ വാര്‍ത്ത പങ്കുവെച്ച് ഉമ നായർ രംഗത്ത് !
തെരുവുകള്‍ തോറും സോപ്പ് വിറ്റ് ജീവിക്കുന്നു എന്ന ഐശ്വര്യയുടെ വാക്ക് ; “ഇവളൊക്കെ ഇത് തന്നെ അനുഭവിക്കണമെന്ന് പറയുന്ന വൃത്തിക്കെട്ട മനസ്സുള്ളവര്‍ക്കായി ഒന്ന് മാത്രം പറയുന്നു.; ഐശ്വര്യയുടെ വാര്‍ത്ത പങ്കുവെച്ച് ഉമ നായർ രംഗത്ത് !
തെരുവുകള്‍ തോറും സോപ്പ് വിറ്റ് ജീവിക്കുന്നു എന്ന ഐശ്വര്യയുടെ വാക്ക് ; “ഇവളൊക്കെ ഇത് തന്നെ അനുഭവിക്കണമെന്ന് പറയുന്ന വൃത്തിക്കെട്ട മനസ്സുള്ളവര്‍ക്കായി ഒന്ന് മാത്രം പറയുന്നു.; ഐശ്വര്യയുടെ വാര്‍ത്ത പങ്കുവെച്ച് ഉമ നായർ രംഗത്ത് !
നടി ഐശ്വര്യ ഭാസ്കരനെ കുറിച്ചുള്ള നിരവധി വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. വിവിധ തരം തലക്കെട്ടിൽ സോഷ്യൽ മീഡിയയിലും ഓൺലൈൻ മാധ്യമങ്ങളിലും വാർത്തകൾ വൈറലായപ്പോൾ നിരവധി വിമർശന കമെന്റുകളും എത്തി.
ഒരു ചാനല്‍ റിയാലിറ്റി ഷോ യില്‍ പങ്കെടുത്ത നടി തന്റെ വിവാഹത്തെ കുറിച്ചും വിവാഹമോചനത്തെ കുറിച്ചുമൊക്കെ പറഞ്ഞിരുന്നു. എന്നാല്‍ മറ്റൊരു അഭിമുഖത്തില്‍ താന്‍ സോപ്പ് വിറ്റാണ് ജീവിക്കുന്നതെന്നും അതാണിപ്പോഴത്തെ ജോലിയെന്നും ഐശ്വര്യ വെളിപ്പെടുത്തി.
നരസിംഹത്തില്‍ മോഹന്‍ലാലിന്റെ നായികയായി വരെ അഭിനയിച്ച തെന്നിന്ത്യയിലെ നടി തെരുവുകള്‍ തോറും സോപ്പ് വിറ്റ് ജീവിക്കുന്നു. കേട്ടവര്‍ക്ക് പോലും ആദ്യം വിശ്വസിക്കാന്‍ സാധിച്ചില്ല. ചിലര്‍ അഭിനന്ദിച്ച് രംഗത്തുവന്നപ്പോൾ മറ്റ് ചിലര്‍ വിമര്‍ശിക്കുകയാണ് ചെയ്തത്. എന്നാല്‍ ഐശ്വര്യയുടെ വാക്കുകള്‍ പങ്കുവച്ചു നടി ഉമ നായര്‍ ഇപ്പോൾ രംഗത്തുവന്നിരിക്കുകയാണ്.
തമിഴിലും മലയാളത്തിലും നായികയായി തിളങ്ങി നിന്ന നടിയാണ് ഐശ്വര്യ ഭാസ്കര്‍. സിനിമയ്ക്ക് പുറമേ സീരിയലുകളിലും നടി സജീവമായിരുന്നു. കൊവിഡ് വന്നപ്പോള്‍ അഭിനയിച്ച് കൊണ്ടിരുന്ന മലയാള സീരിയലില്‍ നിന്നും നടിയ്ക്ക് മാറി നില്‍ക്കേണ്ടി വന്നിരുന്നു. പിന്നെ ജോലി ഇല്ലാതെ വന്നതോടെയാണ് തെരുവുകള്‍ തോറും സോപ്പ് വില്‍ക്കുന്ന ജോലിയിലേക്ക് തിരിഞ്ഞതെന്നും പറഞ്ഞു.
ഐശ്വര്യയുടെ വൈറലായ വാക്കുകളിങ്ങനെയാണ്..
‘”എനിക്ക് ജോലിയില്ല, സാമ്പത്തികമായി ഒന്നുമില്ല. തെരുവുകള്‍ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്. ഇപ്പോള്‍ കടങ്ങളില്ല, മകള്‍ വിവാഹം കഴിഞ്ഞ് പോയതിനാല്‍ എന്റെ കുടുംബത്തില്‍ ഞാന്‍ മാത്രമേയുള്ളു. എന്ത് ജോലി ചെയ്യാനും തനിക്ക് മടിയില്ലെന്നും നാളെ ഒരു ഓഫീസിലേക്ക് ജോലി തന്നാല്‍ അത് ഞാന്‍ സ്വീകരിക്കുമെന്നും നടി പറഞ്ഞു. അതിപ്പോള്‍ അടിച്ചുവാരി കക്കൂസ് കഴുകാന്‍ ആണെങ്കിലും മടിയില്ലെന്നാണ്’ ഐശ്വര്യ വെളിപ്പെടുത്തിയത്..”
ഇത്രയും വലിയ നടി ഇങ്ങനത്തെ ജോലികളൊക്കെ ചെയ്യുമോ എന്ന കൗതുകം പലരിലും ഉണ്ടായി. ചിലര്‍ അതിനെ മറ്റൊരു രീതിയിലേക്ക് വളച്ചൊടിച്ചു. അത്തരക്കാര്‍ക്കുള്ള മറുപടിയുമായിട്ടാണ് സീരിയല്‍ നടി ഉമ നായര്‍ രംഗത്ത് വന്നത്. ഐശ്വര്യയുടെ വാര്‍ത്ത ഷെയര്‍ ചെയ്തതിനൊപ്പം കലാകാരന്മാരെ കുറിച്ചുള്ള പൊതുജനങ്ങളുടെ ചിന്തകളെ പറ്റിയും ഉമ സൂചിപ്പിച്ചു.
ഉമ നായരുടെ പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം..
‘ഈ പോസ്റ്റ് റീ പോസ്റ്റ് ചെയുന്നത് മറ്റൊന്നും കൊണ്ടല്ല, കലാകാരന്മാരെ കുറിച്ച്.. ചിലരെങ്കിലും ചിന്തിക്കുന്ന കാര്യം ഉണ്ട്. ആഡംബരം മാത്രമേ ഈ കൂട്ടര്‍ക്കു പറ്റു, അതില്ലാതെ വന്നാല്‍ തീര്‍ന്നു എന്ന്. ജീവിതത്തിലെ എല്ലാ അവസ്ഥകളിലും മുന്നേറാന്‍ സാധിക്കുന്നവര്‍ ഈ കൂട്ടരിലും ഉണ്ട്’ എന്നാണ് ഉമ നായര്‍ പറയുന്നത്.
പിന്നെ ഈ പോസ്റ്റ് കണ്ടിട്ട് ഇവളൊക്കെ ഇത് തന്നെ അനുഭവിക്കണമെന്ന് പറയുന്ന വൃത്തിക്കെട്ട മനസ്സുള്ളവര്‍ക്കായി ഒന്ന് മാത്രം പറയുന്നു.. ‘അദ്ധ്വാനിച്ചു ജീവിക്കുന്നത് തെറ്റല്ല അഭിമാനം ആണ്.. പലര്‍ക്കും ഈ ആര്‍ട്ടിക്കിള്‍ ഒരു പ്രചോദനം ആകണമെന്ന് എനിക്ക് തോന്നി’ ഐശ്വര്യ എന്ന നടിയോട് ബഹുമാനവും സ്നേഹവും ആരാധനയും കൂടി..’ എന്നും ഉമ പറഞ്ഞ് നിര്‍ത്തുന്നു.
കുടുംബപ്രേക്ഷകർ വിനോദത്തിനായി ആശ്രയിക്കുന്നത് ടെലിവിഷനെയാണ്. ടിവി ഷോകളെക്കാളും, വീട്ടമ്മമാരെ കൈയിലെടുക്കാൻ സീരിയലുകൾക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിൽ നിരവധി ചാനലുകൾ ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ...
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നായിരുന്നു കറുത്തമുത്ത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സീരിയലില്‍ നായികയായി അഭിനയിച്ചാണ് നടി പ്രേമി വിശ്വനാഥ്...
ഒരാഴ്ച കൊണ്ട് തീർക്കേണ്ട കഥ നീട്ടിവലിച്ച് മാസങ്ങളും വർഷങ്ങളും എടുത്ത് തീർക്കും. അവസാനം സംഭവിക്കുന്നതോ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സും. ഇപ്പോൾ...
കുടുംബവിളക്കിലെ സുമിത്രയായി ടി.വി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മീര വാസുദേവൻ. തന്മാത്ര എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച നടി...