ഇന്ന് നിർണ്ണായക ദിനം. കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് ആക്രമിക്കപ്പെട്ട നടി നൽകിയ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും. ഹൈക്കോടതിയാണ് ഹർജി പരിഗണിക്കുക. കേസ് അന്വേഷണം അവസാനിപ്പിക്കാൻ ഭരണമുന്നണിയിലെ ഉന്നതർ സ്വാധീനം ചെലുത്തുന്നുവെന്നതടക്കം സർക്കാരിനെ പ്രതിക്കൂട്ടിലാക്കിക്കൊണ്ടുള്ളതായിരുന്നു നടിയുടെ ഹർജി.
ഹർജിയിലെ ആവശ്യങ്ങൾ അനുവദിക്കുന്നതിൽ എതിർപ്പില്ലെന്നും നടിക്കൊപ്പമാണെന്നും ചൂണ്ടിക്കാട്ടി സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. കോടതി മേൽനോട്ടത്തിലുള്ള അന്വേഷണത്തിനും അനുകൂല നിലപാടാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. നീതി യുക്തമായ അന്വേഷണമുണ്ടാകുമെന്നും സത്യവാങ്മൂലത്തിൽ സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
അന്വേഷണം അതിവേഗം അവസാനിപ്പിച്ച് കേസില്ലാതെയാക്കാൻ ശ്രമം നടക്കുന്നുവെന്ന് നടി ആരോപിക്കുകയും തുടർന്ന് ഹർജി നൽകുകയും ചെയ്തതോടെയായിരുന്നു സർക്കാർ നിർദേശ പ്രകാരം അന്തിമ റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയം നീട്ടാനായി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത്. ഇത് അംഗീകരിച്ച കോടതി ഒന്നര മാസം കൂടി അനുവദിക്കുകയും ചെയ്തിട്ടുണ്ട്
അതേസമയം നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് നടി കാവ്യ മാധവന്റെ അമ്മ ശ്യാമളയെയും അച്ഛൻ മാധവനെയും ദിലീപിന്റെ സഹോദരി സബിതയെയും ചോദ്യം ചെയ്തു. കേസിലെ പ്രതി ടി എൻ സുരാജിന്റെ ഭാര്യയാണ് സബിത. ഇരുവർക്കും നോട്ടീസ് നൽകിയശേഷമാണ് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘം ബുധനാഴ്ച ചോദ്യം ചെയ്തത്. ആലുവയിലെ പത്മസരോവരം വീട്ടിലായിരുന്നു ചോദ്യം ചെയ്യൽ.
കോളിവുഡിൽ വളരെപ്പെട്ടെന്ന് തന്നെ തന്റേതായൊരു ഇടം സ്വന്തമാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്....
റിഷഭ് ഷെട്ടി എന്ന കന്നഡ നടനെ ആഗോളതലത്തിൽ ശ്രദ്ധേയനാക്കിയ ചിത്രമാണ് ‘കാന്താര’. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ കാന്താര...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...