Connect with us

ഒരു പൂച്ചകുഞ്ഞ് പോലും അറിയാതെ ക്രൈം ബ്രാഞ്ച് അഡാർ നീക്കത്തിലേക്ക്… സിനിമ മേഖലയിലെ ആ 3 പേരെ പൊക്കുന്നു!? പൊട്ടിത്തെറിയും കൂട്ട കരച്ചിലിലേക്കും കാവ്യ വീണ്ടും ഇരുട്ട് മുറിയിലേക്ക്!?

News

ഒരു പൂച്ചകുഞ്ഞ് പോലും അറിയാതെ ക്രൈം ബ്രാഞ്ച് അഡാർ നീക്കത്തിലേക്ക്… സിനിമ മേഖലയിലെ ആ 3 പേരെ പൊക്കുന്നു!? പൊട്ടിത്തെറിയും കൂട്ട കരച്ചിലിലേക്കും കാവ്യ വീണ്ടും ഇരുട്ട് മുറിയിലേക്ക്!?

ഒരു പൂച്ചകുഞ്ഞ് പോലും അറിയാതെ ക്രൈം ബ്രാഞ്ച് അഡാർ നീക്കത്തിലേക്ക്… സിനിമ മേഖലയിലെ ആ 3 പേരെ പൊക്കുന്നു!? പൊട്ടിത്തെറിയും കൂട്ട കരച്ചിലിലേക്കും കാവ്യ വീണ്ടും ഇരുട്ട് മുറിയിലേക്ക്!?

നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണത്തിനായി ഒന്നര മാസം കൂടി നീട്ടിക്കിട്ടിയതോടെ അന്വേഷണം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടി കാവ്യാ മാധവന്റെ മാതാപിതാക്കളുടെ മൊഴി കഴിഞ്ഞദിവസം എടുത്തിരുന്നു. അച്ഛന്‍ മാധവന്‍, അമ്മ ശ്യാമള, ദിലീപിന്റെ സഹോദരി സബിത എന്നിവരുടെ മൊഴിയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. കേസിൽ കാവ്യ മാധവന്റെ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്ന സ്ഥലത്ത് ഹാജരാകുന്ന വിധം പുതിയ നോട്ടീസ് നല്‍കാനാണ് തീരുമാനം. അതോടൊപ്പം തന്നെ സിനിമ മേഖല കേന്ദ്രീകരിച്ച് 3 പേരിലേക്കും അന്വേഷണം എത്തിയിട്ടുണ്ടെന്നാണ് വിവരം.

കാവ്യയുടെയും ദിലീപിന്റെയും സുഹൃത്തുക്കളായ സിനിമ മേഖലയിലുള്ള 3 പേരുടെ മൊഴിയും ഉടന്‍ അന്വേഷണ സംഘം രേഖപ്പെടുത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അവസാന ഘട്ടത്തില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ആയിരിക്കും ഇവരുടെ മൊഴി രേഖപ്പെടുത്തുന്നത്. വധഗൂഢാലോചനാ കേസില്‍ അന്വേഷണം പൂര്‍ത്തീയായെന്ന സൂചനകളും ഇതിനോടകം ലഭിക്കുന്നുണ്ട്.

കേസില്‍ ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജിന്റെ സുഹൃത്തിന്റെ മൊഴി ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. തിരുവനന്തപുരം സ്വദേശിയായ സുഹൃത്തില്‍ നിന്ന് സുരാജിന്റെ ബിസിനസ് ബന്ധങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ തേടി.വിദേശത്ത് സുരാജിനുള്ള ബന്ധങ്ങളെ കുറിച്ചും സുഹൃത്തില്‍ നിന്നും ക്രൈംബ്രാഞ്ച് വിവരങ്ങള്‍ തേടിയിരുന്നു. അതേ സമയം ദേ പുട്ടിന്റെ കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ദിലീപ് ദുബായിലേക്ക് പോകും. കോടതി അനുമതിയോടെയാണ് യാത്ര.

കാവ്യയുടെ ബന്ധുക്കൾക്ക് നോട്ടീസ് നല്‍കിയ ശേഷം ആലുവയിലെ പത്മസരോവരം വീട്ടില്‍ െവെച്ചായിരുന്നു ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം മൊഴിയെടുത്തത്. സംവിധായകന്‍ ബാലചന്ദ്രകുമാറിനെ സ്ഥിരമായി വിളിച്ചതായി കണ്ടെത്തിയ നമ്പര്‍ താന്‍ ഉപയോഗിച്ചിരുന്നതല്ല എന്ന കാവ്യാ മാധവന്റെ വാദം നുണയാണെന്ന് ക്രൈംബ്രാഞ്ച് നേരത്തേ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൊബൈല്‍ സേവന ദാതാക്കളില്‍നിന്നു ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് കാവ്യയുടെ അമ്മയുടെ പേരിലാണ് സിം കാര്‍ഡ് എടുത്തത് എന്ന് കണ്ടെത്തിയിരുന്നു. ഈ കാര്യങ്ങളില്‍ വിശദീകരണം തേടാനാണ് മൊഴിയെടുത്തത്.ഈ നമ്പര്‍ താന്‍ ഉപയോഗിച്ചതല്ലെന്നാണ് മുമ്പ് കാവ്യ ചോദ്യം ചെയ്യലില്‍ പറഞ്ഞത്. എന്നാല്‍, ദിലീപുമായുള്ള വിവാഹത്തിനു മുമ്പ് ഈ നമ്പര്‍ ഉപയോഗിച്ചാണ് കാവ്യ ദിലീപിനെ വിളിച്ചിരുന്നതെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍.

More in News

Trending

Recent

To Top