അത് വിടു, ഒന്നും പറയണ്ട,; നമ്മളെ തെറ്റിദ്ധരിക്കുകയും തെറ്റായി വിധിക്കുകയും ചെയ്യുമ്പോള്‍ പിന്നെ എന്തിനാണ് അങ്ങനെ ചെയ്യുന്നത്; അമൃത സുരേഷ് വീണ്ടും ഞെട്ടിച്ചു!
അത് വിടു, ഒന്നും പറയണ്ട,; നമ്മളെ തെറ്റിദ്ധരിക്കുകയും തെറ്റായി വിധിക്കുകയും ചെയ്യുമ്പോള്‍ പിന്നെ എന്തിനാണ് അങ്ങനെ ചെയ്യുന്നത്; അമൃത സുരേഷ് വീണ്ടും ഞെട്ടിച്ചു!
അത് വിടു, ഒന്നും പറയണ്ട,; നമ്മളെ തെറ്റിദ്ധരിക്കുകയും തെറ്റായി വിധിക്കുകയും ചെയ്യുമ്പോള്‍ പിന്നെ എന്തിനാണ് അങ്ങനെ ചെയ്യുന്നത്; അമൃത സുരേഷ് വീണ്ടും ഞെട്ടിച്ചു!
മലയാളികളുടെ ഇഷ്ട ഗായികയാണ് അമൃത സുരേഷ്. റിയാലിറ്റി ഷോയിലൂടെയായിരുന്നു തുടക്കം എങ്കിലും ഇന്ന് മലയാളികളുടെ പ്രിയങ്കരിയാണ് അമൃത. ഈയ്യടുത്ത് സംഗീത സംവിധായകന് ഗോപി സുന്ദറിനൊപ്പമുള്ള അമൃതയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചയായിരുന്നു.
ഇപ്പോഴിതാ അമൃതയുടെ പുതിയ ചിത്രവും പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് വൈറലായി മാറുന്നത്. കറുത്ത വസ്ത്രമണിഞ്ഞ് ബെഡില്‍ ഇരിക്കുന്ന തന്റെ ചിത്രമാണ് അമൃത പങ്കുവച്ചിരിക്കുന്നത്. ചിത്രത്തോടൊപ്പം അമൃത പങ്കുവച്ച വാക്കുകളും ശ്രദ്ധ നേടുകയാണ്.
“നമ്മളെ തെറ്റിദ്ധരിക്കുകയും തെറ്റായി വിധിക്കുകയും ചെയ്യുമ്പോള്‍ പിന്നെ എന്തിനാണ് നമ്മള് സ്വയം പ്രതിരോധിക്കുന്നത്? അത് വിടു, ഒന്നും പറയണ്ട, അവരവര്‍ക്കിഷ്ടമുള്ളത് പോലെ ആളുകളെ നമ്മളെ വിധിക്കാന്‍ വിടുന്നത് രസമാണെന്നാണ് ചിത്രത്തോടൊപ്പം അമൃത കുറിക്കുന്നത്.
അനുഗ്രഹീതമായ നിശബ്ദത, ആത്മാവിന് ഒരുപാട് സമാധാനം നല്കുന്ന ഒന്നാണെന്നും അമൃത പറയുന്നത്. ചിത്രത്തിന് കമന്റുകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. നേരത്തെ അമൃതയുടേയും ഗോപി സുന്ദറിന്റേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ചില സദാചാരവാദികള്‍ താരങ്ങള്‍ക്കെതിരെ രംഗത്തെത്തുകയായിരുന്നു.
ഗായിക അഭയ ഹിരണ്മയിയുമായുള്ള ലിവിങ് റിലേഷന്‍ഷിപ്പ് അവസാനിപ്പിച്ച ശേഷമാണ് ഗോപി സുന്ദര്‍ അമൃതയുമായി പ്രണയത്തിലാകുന്നത്. ഇതടക്കം ചൂണ്ടിക്കാണിച്ചായിരുന്നു സാദാചാരവാദികള്‍ താരങ്ങള്‍ക്കെതിരെ അക്രമം നടത്തിയത്. എന്നാല്‍ വിമര്‍ശനങ്ങളോട് പ്രതികരിക്കാന്‍ അമൃതയും ഗോപിയും കൂട്ടാക്കിയിരുന്നില്ല.
പകരം ഓരോ ദിവസവും വ്യത്യസ്തമായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് ട്രോളന്മാര്ക്ക് മറുപടി കൊടുക്കുന്നത്. എന്നാല്‍ സാദാചാരവാദികളെ ട്രോളാനും ഗോപികയും അമൃതയും മറന്നിരുന്നില്ല. മറ്റുള്ളവരുടെ സ്വകാര്യതയില്‍ അനാവശ്യമായി ഇടപെടുന്ന സോഷ്യല്‍ മീഡിയയിലെ തൊഴിലില്ലാ കൂട്ടങ്ങള്‍ക്ക് ഞങ്ങളുടെ പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നുവെന്നായിരുന്നു പരിഹാസം.
ട്രോളിനൊപ്പം ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഒരിക്കല്‍കൂടി പോസ്റ്റ് ചെയ്താണ് അമൃതയും ഗോപി സുന്ദറും സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടിയത്. ആഴ്ചകള്‍ക്ക് മുമ്പായിരുന്നു ഗോപി സുന്ദര്‍ അമൃത സുരേഷുമായുള്ള ചിത്രം പോസ്റ്റ് ചെയ്തത്. അതിനു ചുവടെ ‘പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്’ എന്ന് കുറിയ്ക്കുകയും ചെയ്തിരുന്നു.
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. നടന്റെ മുംബൈയിലെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിലാണ് യുവാവ് അതിക്രമിച്ച്...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...