ആ സംഭവത്തിന് ശേഷം സിനിമ കാണാറില്ല’; പതിനാറ് വര്‍ഷത്തിന് ശേഷം ആ സിനിമ കാണാന്‍ ജാഫര്‍ ഇടുക്കി തിയേറ്ററിലേക്ക് !

നടൻ, മിമിക്രിതാരം എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ കലാകാരനാണ് ജാഫർ ഇടുക്കി.
പതിനാറ് വര്‍ഷങ്ങളായി താന്‍ തിയേറ്ററില്‍ പോയി സിനിമ കാണാറില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം . എന്നാല്‍ ടിവിയില്‍ പഴയ പടങ്ങള്‍ കാണാറുണ്ടെന്നും പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ പുതിയ ചിത്രം ‘ഹെവന്‍’കാണാന്‍ ശ്രമിക്കുമെന്നും ജാഫര്‍ പറഞ്ഞു.
‘പതിനാറ് വര്‍ഷമായി സിനിമ കാണാറില്ല. ‘ഹെവന്‍’ കാണാന്‍ പരിശ്രമിക്കും. ഹെവന്റെ റിലീസിന് അന്ന് മറ്റൊരു സിനിമയുടെ ഷൂട്ടിംഗ് ഉണ്ട്. അതുകൊണ്ട് ഉറപ്പ് പറയാന്‍ പറ്റില്ല. കാണാന്ശ്രമിക്കും. ഞങ്ങള്‍ മൂന്ന് പേര് ഒരുമിച്ചായിരുന്നു പണ്ട് സിനിമ കണ്ടിരുന്നത്. ഞാന്‍, ജേഷ്ഠന്, എന്റെ ഒരു പെങ്ങളൂട്ടി. അവള് 11വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടു.’
അവളുടെ വിവാഹ ശേഷം ഞങ്ങള്‍ ചെതറി. പിന്നെ സിനിമ കണ്ടിട്ടില്ല. ഇടക്ക് ഒരു മൂന്ന് സിനിമകള്‍ കണ്ടു. അവിടെയും ഇവിടെയും ഒക്കെയായി. അതു വലിച്ച് കേറ്റിക്കൊണ്ടുപോയി. വേറൊരു പ്രശ്നവും അല്ല. തിയേറ്ററില്‍ പോവില്ല. വീട്ടിലിരുന്ന് പഴയ സിനിമകള്‍ കാണും’ റിപ്പോര്‍ട്ടറിന് നല്കിയ അഭിമുഖത്തില്‍ ജാഫര്‍ ഇടുക്കി പറഞ്ഞു.
സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹെവന്‍’. സുരാജ് വെഞ്ഞാറമൂട് പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്ന ചിത്രം ത്രില്ലര്‍ സ്വഭമുള്ളതാണ്. പി എസ് സുബ്രഹ്മണ്യന് തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ വിനോദ് ഇല്ലംപ്പള്ളിയാണ്.
ദീപക് പറമ്പോള്‍, സുദേവ് നായര്‍, സുധീഷ്, അലന്‍സിയാര്‍, പത്മരാജ് രതീഷ്, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്, ശ്രുതി ജയന്,വിനയ പ്രസാദ്, ആശാ അരവിന്ദ്,രശ്മി ബോബന്,അഭിജ ശിവകല,ശ്രീജ,മീര നായര്‍,മഞ്ജു പത്രോസ്,ഗംഗാ നായര്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
കട്ട് ടു ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറില്‍ എ ഡി ശ്രീകുമാര്‍,രമ ശ്രീകുമാര്‍,കെ കൃഷ്ണന്,ടി ആര് രഘുരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രം ഈ മാസം 17 ന് തിയേറ്ററുകളിലെത്തും.
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിശാൽ. ഇപ്പോഴിതാ നടന് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടിയേറ്റിരിക്കുകയാണ്. 2016-ൽ ‘മരുതു’ എന്ന ചിത്രത്തിൻറെ നിർമാണത്തിനായി...
ബോളിവുഡിൽ നിരവധി ആരാധകരുള്ള സൂപ്പർ താരമാണ് ആമിർ ഖാൻ. പലപ്പോഴും നടൻ അഭിനയം നിർത്തുന്നുവെന്നുള്ള വാർത്തകൾ പുറത്തെത്താറുണ്ട്. ‘മഹാഭാരത്’ എന്ന തന്റെ...
ഗായിക അമൃതയുമായുള്ള ബാലയുടെ വിവാഹവും വിവാഹ മോചനവും നടന്ന് വർഷങ്ങളായെങ്കിലും പലപ്പോഴും ഇവർക്കിടയിലുള്ള പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...