
Malayalam
അനിരുദ്ധ് രവിചന്ദര്‍ മലയാളത്തിലേയ്ക്ക്…, ആകാംക്ഷയോടെ ആരാധകര്‍
അനിരുദ്ധ് രവിചന്ദര്‍ മലയാളത്തിലേയ്ക്ക്…, ആകാംക്ഷയോടെ ആരാധകര്‍

പ്രശസ്ത തമിഴ് സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദര്‍ മലയാളത്തിലേയ്ക്ക് വരുന്നുവെന്ന് വാര്‍ത്തകള്‍. മലയാളത്തില്‍ നിന്ന് വരുന്ന ഒരു പാന്‍ ഇന്ത്യന്‍ ചിത്രത്തിന് വേണ്ടിയാവും അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കുക എന്നാണ് സൂചന.
മലയാളത്തിലേക്കുള്ള വരവിനെ കുറിച്ച് അനിരുദ്ധ് തന്നെയാണ് വെളിപ്പെടുത്തിയത്. വിക്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി കേരളത്തിലെത്തിയപ്പോഴാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവേ ഇക്കാര്യം അനിരുദ്ധ് വെളിപ്പെടുത്തിയത്.
ഒരുപാട് വൈകാതെ തന്നെ താനൊരു മലയാള ചിത്രം ചെയ്യുമെന്നും, അടുത്ത വര്‍ഷമായിരിക്കും അത് സംഭവിക്കുക എന്നുമാണ് അനിരുദ്ധ് പറഞ്ഞത്. മലയാളത്തിലേക്ക് ചുവടുവയ്ക്കുന്നെ ഉള്ളു എങ്കിലും അനിരുദ്ധിന്റെ ഗാനങ്ങള്‍ക്ക് കേരളത്തിലും വലിയ ആരാധകരുണ്ട്.
തമിഴില്‍ ഒട്ടേറെ വമ്പന്‍ പ്രോജക്ടുകളുമായി ഇപ്പോള്‍ തിരക്കിലാണ് അനിരുദ്ധ്. സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് നായകനാവുന്ന നെല്‍സണ്‍ ചിത്രത്തിന് സംഗീതമൊരുക്കുന്ന അനിരുദ്ധ്, ആറ്റ്ലി ഒരുക്കുന്ന ജവാന് എന്ന ഷാരുഖ് ഖാന് ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കുകയാണ്.
അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി എത്തിയ പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകർക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുപമ...
മലയാളികൾക്ക് എന്നും നെഞ്ചോട് ചേർത്തുവെയ്ക്കുന്ന ഗായികമാരിൽ ഒരാളാണ് ജ്യോത്സ്ന. 2002ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവൽ എന്ന ഹിറ്റ് ചിത്രത്തിലെ ഗാനം ആലപിച്ചാണ് ജ്യോത്സ്ന...
നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ(75) അന്തരിച്ചു. ചെന്നൈയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗമായ മാധവൻ...
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...