ഹോം സിനിമ ജൂറി കണ്ടില്ലെന്ന് പറയുന്നത് തെറ്റാണ്, നിര്‍മാതാവിനെ നോക്കിയല്ല ഓരോ സിനിമയും ജഡ്ജ് ചെയ്യുന്നത്; വിവാദങ്ങളോട് പ്രതികരിച്ച് അവാര്‍ഡ് കമ്മിറ്റി അംഗം സുന്ദര്‍ ദാസ്
ഹോം സിനിമ ജൂറി കണ്ടില്ലെന്ന് പറയുന്നത് തെറ്റാണ്, നിര്‍മാതാവിനെ നോക്കിയല്ല ഓരോ സിനിമയും ജഡ്ജ് ചെയ്യുന്നത്; വിവാദങ്ങളോട് പ്രതികരിച്ച് അവാര്‍ഡ് കമ്മിറ്റി അംഗം സുന്ദര്‍ ദാസ്
ഹോം സിനിമ ജൂറി കണ്ടില്ലെന്ന് പറയുന്നത് തെറ്റാണ്, നിര്‍മാതാവിനെ നോക്കിയല്ല ഓരോ സിനിമയും ജഡ്ജ് ചെയ്യുന്നത്; വിവാദങ്ങളോട് പ്രതികരിച്ച് അവാര്‍ഡ് കമ്മിറ്റി അംഗം സുന്ദര്‍ ദാസ്
ഹോം സിനിമയെ ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ പരിഗണിക്കാതിരുന്നതില്‍ നിരവധി വിമർശനം ഉയർന്നിരുന്നു. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് അവാര്‍ഡ് കമ്മിറ്റി അംഗവും സംവിധായകനുമായ സുന്ദര്‍ ദാസ്. ഹോം സിനിമ ജൂറി കണ്ടില്ലെന്ന് പറയുന്നത് തെറ്റാണെന്നും നിര്‍മാതാവിനെ നോക്കിയല്ല ഓരോ സിനിമയും ജഡ്ജ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ജൂറി സിനിമ കണ്ടില്ല എന്ന് ‘ഹോം’ എന്ന സിനിമയെക്കുറിച്ചും പലരും പറയുന്നത് ശ്രദ്ധയില്‍ പെട്ടു. ഹോം എന്ന സിനിമ ഫൈനല്‍ ജൂറി കണ്ടതാണ്. നിര്‍മാതാവിനെതിരെ ആരോപണം വന്നതുകൊണ്ടാണ് ഹോം പരിഗണിക്കാത്തത് എന്ന് പറയുന്നത് ഒട്ടും ശരിയല്ല. നിര്‍മാതാവിനെ നോക്കിയല്ല ഓരോ സിനിമയും ജഡ്ജ് ചെയ്യുന്നത്.’
‘ഓരോ വിഭാഗത്തിലും അതാത് മേഖലയില്‍ പ്രാവീണ്യം ഉള്ളവരാണ് സിനിമ കാണുന്നത്. ഓരോ സിനിമ കാണുമ്പോഴും അതില്‍ എന്താണ് മികച്ചത് എന്ന് നോട്ട് ചെയ്താണ് പോകുന്നത് അല്ലാതെ ‘ആര്‍ക്കറിയാം’ കണ്ട ഉണ്ടനെ ”ആ ബിജു മേനോന് അവാര്‍ഡ് കൊടുക്കാം” എന്ന് തീരുമാനിക്കുകയല്ല.’
‘ഹോം, കുറുപ്പ് തുടങ്ങി എല്ലാ സിനിമയും ജൂറി കണ്ടിട്ടാണ് അവാര്‍ഡ് പ്രഖ്യാപനം ഉണ്ടായത്. എന്തുകൊണ്ട് ഒരു സിനിമയ്ക്ക് അവാര്‍ഡ് കിട്ടിയില്ല എന്ന് അന്വേഷിക്കുമ്പോള്‍ എന്തുകൊണ്ട് മറ്റൊരു സിനിമയ്ക്ക് അവാര്‍ഡ് കിട്ടി എന്നുകൂടി അന്വേഷിക്കണം.’ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ സുന്ദര്‍ ദാസ് പറഞ്ഞു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...