Connect with us

ഞങ്ങളെ കോഫി കുടിക്കാന്‍ അനുവദിക്കാത്തവര്‍ വിദേശികള്‍ക്ക് അതേ സ്ഥലത്ത് ഇരുന്ന് ബിയര്‍ കുടിക്കാന്‍ കൊടുത്തു, നാഷണാലിറ്റിയുടേയും നിറത്തിന്റെയും പേരിലുള്ള ഡിസ്‌ക്രിമിനേഷനായിരുന്നു അവിടെ നടന്നത്; ദുരനുഭവം പറഞ്ഞ് നടന്‍ നിഹാല്‍

Malayalam

യാത്രക്കിടെ വര്‍ക്കലയിലെ ഒരു കഫേയില്‍ വെച്ച് തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് താരദമ്പതികളാണ് നടി പ്രിയ മോഹനും ഭര്‍ത്താവ് നിഹാല്‍ പിള്ളയും.

നിഹാലിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു

‘കഴിഞ്ഞ ദിവസം തിരുവനന്തപുരത്തേക്ക് പോയിരുന്നു. കോവളത്ത് ഒരു വ്ലോഗൊക്കെ ചെയ്തതിന ശേഷം വര്‍ക്കലയ്ക്ക് പോയി. ഞാനും പ്രിയയും ആദ്യമായിട്ടാണ് അവിടെ പോകുന്നത്. അവിടെ നല്ല വ്യൂവുള്ള ഒര കഫേയായിരുന്നു ആദ്യം ഞങ്ങള്‍ നോക്കിയത്.നല്ല ഹൈറ്റിലുള്ളൊരു കഫേ കണ്ടു. അവിടെ കോഫി കുടിക്കാന്‍ വേണ്ടി പോയി.’

‘കഫേയ്ക്കുള്ളില്‍ പ്രവേശിച്ചതിന് ശേഷം അവിടെയൊരു സീറ്റില്‍ കയറിയിരുന്നു ഉടന്‍ തന്നെ അത് റിസേര്‍വ്ഡാണെന്ന് അവര്‍ അറിയിച്ചു. 6.30ന് റിസേര്‍വ്ഡ് എന്നായിരുന്നു എഴുതിയത്. ഞങ്ങള്‍ ചെല്ലുമ്പോള്‍ 5.30 ആയിട്ടേയുള്ളൂ. 6.30 മുന്‍പ് പോയ്‌ക്കോളാമെന്ന് പറഞ്ഞു. എന്നാല്‍ ഞങ്ങളെ ഇരിക്കാന്‍ അനുവദിച്ചില്ല. അവിടെ വേറെ ആളുകളും വന്നിരുന്നു. എന്നാല അവരെയൊക്കെ എഴുന്നേല്‍പ്പിച്ച് വിടുന്നുണ്ടായിരുന്നു.’

‘പക്ഷെ ഈ സമയത്ത് രണ്ട് വിദേശികള്‍ എത്തി. അവരെ അവിടെ ഇരിക്കാന്‍ അനുവദിച്ചു. റിസര്‍വ്ഡാണെന്ന് പറഞ്ഞിട്ടും അവരെ അവിടെ ഇരുത്തി ബിയര്‍ നല്‍കി.ഞങ്ങളെ കോഫി കുടിക്കാന്‍ അനുവദിക്കാത്തവര്‍ വിദേശികള്‍ക്ക് അതേ സ്ഥലത്ത് ഇരുന്ന് ബിയര്‍ കുടിക്കാന്‍ കൊടുത്തത് ശരിയായ കാര്യമല്ല. നാഷണാലിറ്റിയുടേയും നിറത്തിന്റെയും പേരിലുള്ള ഡിസ്‌ക്രിമിനേഷനായിരുന്നു അവിടെ നടന്നത്.’

‘തുടര്‍ന്ന് ആ കഫേയില്‍ നിന്ന് ഞങ്ങള്‍ ഇറങ്ങി പോയി. എന്നിട്ടും കാരണമെന്താണെന്ന് ഇവര്‍ ചോദിച്ചില്ല. തൊട്ട് അടുത്ത കഫേയില്‍ കയറി കോഫി കുടിച്ചു. എന്നിട്ട് തിരികെ വന്നപ്പോഴും ആദ്യത്തെ കഫേയിലെ റിസേര്‍വ്ഡ് സീറ്റ് ഒഴിഞ്ഞ് കിടക്കുകയാണ്’ നിഹാല്‍ പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top