ചന്ദ്രമുഖിയുടെ രണ്ടാം ഭാഗം വരുന്നു ; രജനിക്കു പകരം ലോറൻസ്!

മലയാള സിനിമയുടെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രമായ മണിച്ചിത്രത്താഴിന്റെ തമിഴ് പതിപ്പ് ചന്ദ്രമുഖിയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു. ചന്ദ്രമുഖി 2 എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്.എന്നാല്‍ രണ്ടാം ഭാഗത്തില്‍ രജനികാന്ത് ഇല്ല എന്നതാണ് ശ്രദ്ധേയം. രാഘവ ലോറന്‍സ് ആണ് ചിത്രത്തില്‍ നായകന്.
ലോറന്‍സിനൊപ്പം വടിവേലുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ചന്ദ്രമുഖിയിലും വടിവേലു അഭിനയിച്ചിരുന്നു. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.ലൈക്ക പ്രൊഡക്ഷന്‍സിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്.
പി. വാസുവിന്റെ സംവിധാനത്തില്‍ 2005ലാണ് രജനികാന്തിനെ നായകനാക്കി ചന്ദ്രമുഖി പുറത്തിറങ്ങിയത്. തമിഴ്നാട്ടിലെ തിയേറ്ററുകളില്‍ രണ്ടര വര്‍ഷത്തോളം കളിച്ച് വന്‍ വിജയംമാണ് ചിത്രം നേടിയത്.
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...
മലയാളത്തിലെ ആദ്യ വാമ്പയർ ആക്ഷൻ മൂവിയായ ഹാഫിൻ്റെ ചിത്രീകരണം ഏപ്രിൽ ഇരുപത്തിയെട്ട് തിങ്കളാഴ്ച്ച രാജസ്ഥാനിലെ പ്രശസ്തമായ ജയ്സാൽമീറിൽ ആരംഭിച്ചു. ബ്ലെസ്സി-മോഹൻലാൽ ചിത്രമായ...
ആക്ഷന്‍ ഏറെ പ്രാധാന്യം നൽകി ഒരുക്കി മികച്ച അഭിപ്രായം നേടിയ കടകൻ എന്ന ചിത്രത്തിനു ശേഷം സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന...
മലയാള സിനിമയിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും, നിർമ്മാതാക്കളുടേയും ഒക്കെ സാന്നിദ്ധ്യത്തിൽ യു.കെ. ഓക്കെ എന്ന ചിത്രത്തിൻ്റെ മ്യൂസിക്ക്...
ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം രാഷ്ട്രീയ വിമർശനങ്ങൾക്ക് വിധേയമായതോടെ...