സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ,സഹനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; ക്യാമറാമാന്‍ പോലീസ് പിടിയിൽ !
Published on
സിനിമയില്‍ നായികയാവാന്‍ അവസരം ഒരുക്കിത്തരാമെന്നുപറഞ്ഞ് സഹനടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ക്യാമറാമാനെ പോലീസ് അറസ്റ്റുചെയ്തു. വത്സരവാക്കത്താണ് സംഭവം. കൊടുങ്കയ്യൂരില്‍ താമസിക്കുന്ന ഇരുപത്തിരണ്ടുകാരിയായ സീരിയല്‍ സഹനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓംശക്തിനഗറിലെ കാശിനാഥന്‍(42) ആണ് അറസ്റ്റിലായത്.
ഏതാനുംമാസംമുമ്പാണ് കാശിനാഥന്‍ സഹനടിയെ പരിചയപ്പെട്ടത്. സംവിധായകരുമായി അടുപ്പമുള്ളതിനാല്‍ നായികയാക്കാമെന്നും ഫോട്ടോഷൂട്ടിനായി വീട്ടില്‍വരണമെന്നും നടിയോട് ആവശ്യപ്പെട്ടു. സഹനടി ഞായറാഴ്ച കാശിനാഥന്റെ വീട്ടിലെത്തി. മദ്യലഹരിയിലായിരുന്ന അയാള്‍ നടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. കുതിറിമാറി ഓടിരക്ഷപ്പെട്ട നടി വത്സരവാക്കം പോലീസില്‍ പരാതിനല്‍കി.
Continue Reading
You may also like...
Related Topics:
