
News
നടന് ഹൃഷികേശ് പാണ്ഡേയുടെ പണവും രേഖകളുമടങ്ങിയ ബാഗ് ബസില്‍ വെച്ച് മോഷ്ടാക്കള്‍ അപഹരിച്ചു; പരാതി നല്കി നടന്
നടന് ഹൃഷികേശ് പാണ്ഡേയുടെ പണവും രേഖകളുമടങ്ങിയ ബാഗ് ബസില്‍ വെച്ച് മോഷ്ടാക്കള്‍ അപഹരിച്ചു; പരാതി നല്കി നടന്

സീരിയല്‍ നടന് ഹൃഷികേശ് പാണ്ഡേയുടെ പണവും രേഖകളുമടങ്ങിയ ബാഗ് ബസില്‍ വെച്ച് മോഷ്ടാക്കള്‍ അപഹരിച്ചു. ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിന് മുംബൈയിലായിരുന്നു സംഭവം. മുംബൈയിലെ പ്രശസ്തമായ എലഫന്റാ കേവ് സൈറ്റ് സീയിങ് ബസില്‍ വെച്ചാണ് കവര്‍ച്ച നടന്നത്. രാവിലെ ആറരയ്ക്ക് കോലാബയില് നിന്നാണ് ബസെടുത്തതെന്ന് താരം പറഞ്ഞു.
‘അതൊരു എ.സി ബസായിരുന്നു. വാഹനത്തില്‍ കയറിയശേഷം ബാഗ് നോക്കിയെങ്കിലും അതിലുണ്ടായിരുന്ന പണവും ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും കാര്‍ രേഖകളുമെല്ലാം നഷ്ടപ്പെട്ടിരുന്നു. ഉടന്‍തന്നെ കോലാബ പോലീസ് സ്റ്റേഷനിലും മാലഡ് പോലീസ് സ്റ്റേഷനിലും പരാതി നല്കി’ എന്നും അദ്ദേഹം പറഞ്ഞു.
സിഐഡിയില്‍ പോലീസ് ഓഫീസറായി അഭിനയിക്കുന്നതിന്റെയും യഥാര്‍ത്ഥ ജീവിതത്തില്‍ കൊള്ളയടിക്കപ്പെടുന്നതിന്റെയും വിരോധാഭാസത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ‘ഞാന്‍ ഒരു സിഐഡി ഇന്‍സ്പെക്ടറായി അഭിനയിച്ചതിനാല്‍, ഷോയില്‍ ആളുകള്‍ എങ്ങനെ കേസുകളുമായി ഞങ്ങളുടെ അടുത്ത് വരുന്നുവെന്നതും ഞങ്ങള്‍ അവ പരിഹരിക്കുന്നതും ഒരു തമാശയായി മാറി.
യഥാര്‍ഥ ജീവിതത്തില്‍ പോലും ആളുകള്‍ പ്രശ്നങ്ങളുമായി എന്റെ അടുത്ത് വരാറുണ്ടായിരുന്നു, അവ പരിഹരിക്കാന്‍ ഞാന്‍ സഹായിക്കാറുമുണ്ടായിരുന്നു. ഇപ്പോള്‍ ഞാന്‍ കൊള്ളയടിക്കപ്പെട്ടു! പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ഈ കേസ് തകര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഹൃഷികേശ് കൂട്ടിച്ചേര്‍ത്തു.
മലയാള സിനിമാ രംഗത്ത് നിരവധി വിജയ ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ലാൽ ജോസ്. സഹസംവിധായകനായി കരിയറിന് തുടക്കം കുറിച്ച ലാൽ ജോസിന്റെ...
ഓണക്കാലം ആഘോഷത്തിൻ്റെ നാളുകളാണ് മലയാളികൾക്ക്. വരാൻ പോകുന്ന ഓണക്കാലത്തിന് നിറക്കൂട്ടു പകരാനായി ഇതാ ഒരു ഗാനമെത്തുന്നു. യൂത്തിൻ്റെ കാഴ്ച്ചപ്പാട്ടുകൾക്ക് അനുയോജ്യമാം വിധത്തിലാണ്...
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം എത്തുന്നത്. ക്രിക്കറ്റ് ആസ്പദമാക്കിയാണ് ചിത്രം...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...