News
തൃശൂര്‍ രാഗം തിയേറ്ററിലെത്തി ലോകേഷ് കനകരാജും അനിരുദ്ധും; വിക്രം സംവിധായകനെ കാണാന്‍ തടിച്ചു കൂടി ആരാധകര്‍
തൃശൂര്‍ രാഗം തിയേറ്ററിലെത്തി ലോകേഷ് കനകരാജും അനിരുദ്ധും; വിക്രം സംവിധായകനെ കാണാന്‍ തടിച്ചു കൂടി ആരാധകര്‍
Published on

തെന്നിന്ത്യയാകെ ഇളക്കി മറിച്ചിരിക്കുകയാണ് കമല്ഹസന് നായകനായി എത്തിയ വിക്രം. ലോകേഷ് കനകരാജ് സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രത്തില്‍ കമലിനൊപ്പം ഫഹദ് ഫാസില്‍, വിജയ് സേതുപതി, ചെമ്പന്‍ വിനോദ്, നരെയ്ന്, കാളിദാസ് ജയറാം എന്നിവരും എത്തുന്നുണ്ട്. കേരളത്തിലും വന്‍ പ്രദര്‍ശനവിജയമാണ് നേടിയത്.
ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകന് ലോകേഷ് കനകരാജും സംഗീത സംവിധാകന് അനിരുദ്ധും കേരളത്തില്‍ എത്തിയിരിക്കുകയാണ്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തൃശൂര്‍ രാഗം തിയേറ്ററിലാണ് ഇരുവരും എത്തിയത്. ഇരുവരും എത്തിയതറിഞ്ഞ് സിനിമാപ്രേമികളുടെ വലിയ സംഘമാണ് മണിക്കൂറുകള്‍ക്ക് മുന്‍പ് ഇരുവരെയും കാത്ത് അണിനിരന്നത്.
ചലച്ചിത്ര താരങ്ങളെ കാണാന്‍ എപ്പോഴും വലിയ ജനാവലി ഉണ്ടാവാറുണ്ടെങ്കിലും ഒറു സംവിധായകനെ കാണാന്‍ പ്രേക്ഷകര്‍ ഇത്ര ആവേശത്തോടെ എത്തുന്നത് അപൂര്‍വ്വമാണ്. 10 ദിവസം കൊണ്ട് കേരളത്തില്‍ നിന്നു മാത്രം ചിത്രം 31 കോടിയാണ് നേടിയത്. ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.
ആഗോള ബോക്സ് ഓഫീസില്‍ 300 കോടി പിന്നിട്ടിരിക്കുകയാണ് ചിത്രം. വെറും 10 ദിനങ്ങളിലാണ് ചിത്രത്തിന്റെ ഈ അവിസ്മരണീയ നേട്ടം. 2019നു ശേഷം ഒരു തമിഴ് ചിത്രം ആദ്യമായാണ് 300 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്നത്. ഇന്ത്യയില്‍ നിന്നു മാത്രം 210 കോടിയാണ് ചിത്രത്തിന്റെ നേട്ടം. തമിഴ്നാട്ടില്‍ നിന്നു മാത്രം 127 കോടിയാണ് വിക്രം ഇതിനകം നേടിയിരിക്കുന്നത്.
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
മലയാളികൾക്ക് സുപരിചിതനാണ് വിജയ് മാധവ്. ഗായകൻ എന്ന നിലയിലാണ് വിജയ് മാധവിനെ മലയാളികൾ പരിചയപ്പെടുന്നത്. നടി ദേവിക നമ്പ്യാരാണ് വിജയ് മാധവിന്റെ...
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം, ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ഇപ്പേഴിതാ സെൻസർ...
പ്രേക്ഷകർക്കേറെ സുപരിചിതനായ സംവിധായകനാണ് റാം. തന്റെ വ്യത്യസ്തമായ രീതിയലുള്ള കഥപറച്ചിൽ ശൈലി കൊണ്ടാണ് റാം തമിഴ് സിനിമയിൽ തന്റേതായൊരു ഇടം കണ്ടെത്തിയത്....
കഴിഞ് കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യും സെൻസർ ബോർഡു തമ്മിലുള്ള പ്രശ്നമാണ് സോഷ്യൽ...