ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് ഹൃതിക് റോഷന്. താരത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ സൂപ്പര്‍താരം ഹൃതിക് റോഷനെക്കൊണ്ട് ബര്‍ഗര്‍ ഇന്ത്യ സൗജന്യമായി പരസ്യത്തില്‍ അഭിനയിപ്പിച്ചിരിക്കുകയാണ് എന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്.
ബര്‍ഗര്‍ കിംഗ് ഇന്ത്യ അടുത്തിടെ പുറത്തിറക്കിയ പരസ്യമാണ് ഇതിന് കാരണം. കാരവാനില്‍ നിന്ന് പുറത്തുവന്ന താരം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു. ഈ സമയം ബര്‍ഗര്‍ കിംഗ് ഇന്ത്യയുടെ വലിയ ബാനര്‍ താരത്തിന് പിന്നിലായി രണ്ടുപേര്‍ പ്രദര്‍ശിപ്പിക്കുന്നു. സ്വയം അറിയാതെ തന്നെ താരം ബര്‍ഗര്‍ ഇന്ത്യയ്ക്കായി പരസ്യം ചെയ്യുകയായിരുന്നു.
‘ഹൃതിക്കിനോട് ക്ഷമ ചോദിക്കുന്നു. ഞങ്ങള്‍ക്ക് വേറെ വഴിയില്ലായിരുന്നു’ എന്ന അടിക്കുറിപ്പോടുകൂടിയാണ് കമ്പനി സമൂഹമാദ്ധ്യമത്തില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
വീഡിയോയ്ക്ക് പിന്നാലെ പ്രമുഖ ബ്രാന്‍ഡുകളായ സൊമാറ്റോ, സ്പോട്ടിഫൈ, ആമസോണ്‍ പ്രൈം സ്വിഗ്ഗി എന്നിവരും രംഗത്തെത്തി. ‘ദൂം മച്ചാലേ’ എന്ന ഗാനം ബാക്ക്ഗ്രൗണ്ടില്‍ കേള്‍പ്പിക്കണമായിരുന്നു എന്നായിരുന്നു സ്പോട്ടിഫൈ കമന്റ് ചെയ്തത്. എന്നാല്‍ പരസ്യം മുന്‍കൂട്ടി തയ്യാറാക്കിയതാണെന്നും തിരക്കഥ ഉണ്ടായിരുന്നെന്നും പല സമൂഹമാദ്ധ്യ ഉപഭോക്താക്കളും കമന്റ് ചെയ്തു.
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...