കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത ‘വിക്രം’ എന്ന ചിത്രം ബോക്സ് ഓഫീസ് കളക്ഷനുകള്‍ തകര്‍ത്തെറിഞ്ഞ് മുന്നേറുകയാണ്. ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും കയ്യടി നേടുകയാണ്. എന്നാല്‍ ഇപ്പോഴിതാ ഈ ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് യുവനടി മൈന നന്ദിനി.
വിജയ് സേതുപതിക്കൊപ്പം തന്റെ ഒരുപാട് കോമ്ബിനേഷന്‍ സീനുകള്‍ ഷൂട്ട് ചെയ്തിരുന്നുവെന്നും, എന്നാല്‍ സിനിമ റിലീസ് ആയപ്പോള്‍ അതില്‍ ഒന്നുമില്ലെന്നുമാണ് മൈന പറയുന്നത്. വിക്രം സിനിമയില്‍ അഭിനയിച്ചതില്‍ കുറ്റബോധമുണ്ടെന്നും, ലോകേഷില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്നും മൈന കുറ്റപ്പെടുത്തുന്നു.
അതേസമയം, ‘വിക്രം’ ജൂണ്‍ 3 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ റിലീസ് ആയിരുന്നു. ചിത്രത്തില്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. 120 കോടി രൂപ ചെലവില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് രാജ്കമല് ഫിലിംസ് ഇന്റര്‍നാഷനലിന്റെ ബാനറില്‍ കമല്‍ ഹാസനും ആര്. മഹേന്ദ്രനും ചേര്‍ന്നാണ്. ചിത്രം റിലീസ് മുന്‍പ് തന്നെ 200 കോടി നേടിയിരുന്നു.
കേരളം ഒറ്റകെട്ടായി പ്രാർത്ഥിച്ചതിന്റെ ഫലം കണ്ടിരിക്കുകയാണ്. കൊല്ലം ഓയൂരില്‍ നിന്നും തട്ടികൊണ്ടുപോകപ്പെട്ട അബിഗേല്‍ എന്ന ആറുവയസ്സുകാരിയെ കണ്ടെത്തി എന്ന വാർത്തയാണ് മാധ്യമങ്ങളിൽ...
ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ തുറന്നടിച്ച് കൊണ്ട് രംഗത്തെത്തുകയാണ് നടി ദിവ്യ ജെജെ. വളരെ നടുക്കുന്ന വിവരങ്ങളാണ് താരത്തെ സംബന്ധിച്ച് ഇപ്പോൾ പുറത്ത് വരുന്നത്....
മലയാളികളുടെ ഇഷ്ടതാരമാണ് രമ്യാനമ്പീശൻ. ഇപ്പോഴിതാ തന്റെ പുത്തൻ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധ നേടുകയാണ്. ബോൾഡ് ലുക്കിലെത്തിയ താരത്തിന്റെ ചിത്രങ്ങൾ ഒന്നടങ്കം ഏറ്റെടുക്കുകയാണ്...