ക്ഷേത്ര ചട്ടങ്ങൾ ലംഘിച്ചു ; വിവാഹത്തിന് പിന്നാലെ നടി നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനും വിവാദത്തിൽ !

അടുത്തിടെ ഇന്ത്യൻ സിനിമ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ താരവിവാഹമായിരുന്നു നയൻതാരയുടേത്. ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമാണ് നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ നടി നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനും വിവാദത്തിൽ ആയിരിക്കുന്ന എന്ന് വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത് . വിവാഹം കഴിഞ്ഞ ശേഷം ഇരുവരും നടത്തിയ ക്ഷേത്ര ദർശനമാണ് ചർച്ചയായിരിക്കുന്നത്.
തിരുമല തിരുപ്പതി ക്ഷേത്രപരിസരത്ത് ചെരുപ്പ് ധരിച്ചു കൊണ്ടായിരുന്നു നയൻതാര നടന്നത്. ഇത് ക്ഷേത്ര ചട്ടങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച് ക്ഷേത്ര ബോർഡിലെ ചീഫ് വിജിലൻസ് ഓഫീസർ നരസിംഹ കിഷോറാണ് രംഗത്തു വന്നിരിക്കുന്നത്. ചെരിപ്പിട്ട് നടന്നതിന് പുറമെ തങ്ങളുടെ ഫോട്ടോ ഗ്രാഫർമാരെയും നയൻതാര ഒപ്പം കൂട്ടിയിരുന്നു. ഇവിടെ വെച്ച് ഫോട്ടോയും എടുത്തു. സ്വകാര്യ ക്യാമറകൾ ക്ഷേത്രത്തിൽ അനുവദിക്കില്ലെന്നും ഇദ്ദേഹം പറയുന്നു.
നയൻതാരയ്ക്ക് ലീഗൽ നോട്ടീസ് നൽകാനാണ് തീരുമാനം. നടിയുമായി വിഷയം സംസാരിച്ചിട്ടുണ്ടെന്നും ഖേദം പ്രകടിപ്പിച്ച് വീഡിയോ പ്രസ്താവന പുറത്തു വിടാമെന്ന് നടി പറഞ്ഞതായി ഇയാൾ പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ നയൻതാരയോ വിഘ്നേശോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
കഴിഞ്ഞ ദിവസം മഹാബലിപുരത്ത് ഹോട്ടലില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. തമിഴ്നാട് മുഖ്യ മന്ത്രി എം കെ സ്റ്റാലിനടക്കം രജനികാന്ത്, കമല്‍ ഹാസന്, വിജയ്, അജിത്ത് സൂര്യ, കാര്‍ത്തി, ശിവകാര്ത്തികേയന്,വിജയ് സേതുപതി, ഷാരൂഖ് ഖാന് തുടങ്ങി 30 ല്‍അധികം താരങ്ങള്‍ വിവാഹത്തില്‍ അതിഥികളായി.2015ല്‍ ‘നാനും റൗഡി താന്‍’ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് നയൻതാരയും വിഘ്നേശും സൗഹൃദത്തിലാകുന്നത്. 2017ലാണ് ഇരുവരും തമ്മിലുള്ള പ്രണയം ഔദ്യോഗികമായി വെളിപ്പെടുത്തുന്നത്. ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടിയാണ് രശ്മിക മന്ദാന. സോഷ്യൽ മീഡിയയിൽ രശ്മികയുടെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. നടിയുടെ കരിയറിൽ തന്നെ...
സംവിധായകൻ പ്രിയദർശൻ്റെയും നടി ലിസിയുടെയും മകൾ എന്നതിനപ്പുറം ഇന്ന് മലയാളികൾക്ക് മാത്രമല്ല തെന്നിന്ത്യയ്ക്കു വരെ പ്രിയപ്പെട്ട താരമാണ് കല്യാണി പ്രിയദർശൻ. ഹൃദയം,...