Connect with us

സുകുമാരന്‍ തന്നെ രക്ഷിക്കാന്‍ വേണ്ടി വന്ന അവതാരം ; ആ ഫോട്ടോയിലേക്ക് നോക്കുമ്പോള്‍ മല്ലികേ… എന്നു നീട്ടിയുള്ളൊരു വിളി കേള്‍ക്കാം എന്നാലും എന്നെ ഒറ്റയ്ക്കാക്കി പോയല്ലോ എന്നൊരു പരിഭവം തോന്നാറുണ്ട് ;മല്ലിക സുകുമാരന്‍ പറയുന്നു !

Actress

മലയാളികള്‍ സ്വന്തം കുടുംബാംഗത്തെപ്പോലെ കാണുന്ന താരമാണ് മല്ലിക സുകുമാരന്‍. സിനിമയിലും സീരിയലിലുമൊക്കെയായി സജീവമാണ് മല്ലിക സുകുമാരന്‍. കുടുംബത്തിലെയും കരിയറിലെയും വിശേഷങ്ങളെല്ലാം പങ്കിട്ടുള്ള അഭിമുഖങ്ങളെല്ലാം വൈറലായി മാറാറുമുണ്ട്.

ഇപ്പോഴിതാ സുകുമാരനെ കുറിച്ച് പറഞ്ഞവാക്കുകളാണ് ശ്രെധ നേടുന്നത് . സുകുമാരന്‍ തന്നെ രക്ഷിക്കാന്‍ വേണ്ടി വന്ന അവതാരമായിരുന്നു എന്ന് ് മല്ലിക സുകുമാരന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക തന്റെ ജീവിതത്തെക്കുറിച്ച് മനസ്സുതുറന്നത്.

എനിക്ക് ജീവിതം തരാമെന്ന് അദ്ദേഹം പറഞ്ഞു. ഞാനും അതിന് അനുകൂലിച്ചു. അഭിനയത്തിലൂടെയാണ് ഞങ്ങള്‍ കണ്ടുമുട്ടുന്നത്. ഞാന്‍ ചിന്തിച്ച ജീവിതം ഇതല്ലെന്ന് മനസിലായപ്പോഴാണ് മറ്റൊരു ബന്ധത്തിലേയ്ക്ക് എത്തുന്നത്.

എനിക്ക് ജീവിച്ച് കാണിച്ച് കൊടുക്കണമെന്ന് തോന്നിയതും അത് മനസിലാക്കിയ ഏക വ്യക്തി സുകുമാരന്‍ ചേട്ടനാണ്. ഞാനിത് അല്ല കഥാപാത്രമെന്ന് സുകുവേട്ടന് നന്നായി അറിയാമായിരുന്നു. സുകുമാരന്‍ എന്ന വ്യക്തിത്വം എന്നെ രക്ഷിക്കാന്‍ വേണ്ടി ദൈവം അയച്ച അവതാരമായിട്ടാണ് ഇന്നും ഞാന്‍ വിശ്വസിക്കുന്നത്.
സുകുമാരന്‍ മരിക്കുമ്പോള്‍ ,അന്നെനിക്കു 39 വയസ്സാണ്. വീണ്ടും വിവാഹം കഴിക്കണമെന്നു പറഞ്ഞവരുണ്ട്. നാട്ടുമ്പുറത്തെ കാരണവന്മാരൊക്കെ സ്വാഭാവികമായും അങ്ങനെയേ പറയു. കുഞ്ഞുങ്ങളെ നന്നായി വളര്‍ത്തണമെന്നതു മാത്രമായിരുന്നു എന്റെ ചിന്ത. ഞാന്‍ പതറിയാല്‍, സങ്കടപ്പെട്ടാല്‍ അതില്‍ നിന്നുള്ള ബലഹീനതയില്‍ എന്റെ കുഞ്ഞുങ്ങളും തളരും. ജീവിതമെന്നത് മനസ്സിലെ വാശിയായിരുന്നു.

കിടപ്പുമുറിയില്‍ കട്ടിലിന് എതിരായി സുകുവേട്ടന്റെ ചിത്രമുണ്ട്. അതിലേക്കു നോക്കുമ്പോള്‍ മല്ലികേ..എന്നു നീട്ടിയുള്ളൊരു വിളി കേള്‍ക്കാം. നോക്കുമ്പോള്‍ ചിരിച്ചുകൊണ്ട് ഇരിക്കുന്നതു കാണാം. എന്നാലും എന്നെ ഒറ്റയ്ക്കാക്കി പോയല്ലോ എന്നൊരു പരിഭവം തോന്നാറുണ്ട്. അതൊക്കെ പോട്ടേടീ എന്നൊരു ആശ്വസിപ്പിക്കലും ആ മുഖത്തുണ്ടാകും. അവര്‍ കൂട്ടിച്ചേര്‍ത്തു.

More in Actress

Trending

Uncategorize