തനിക്ക് പുറത്തിറങ്ങിയാല്‍ ഒരു ജീവിതമുണ്ട്, അതെങ്കിലും നിങ്ങള്‍ ഓര്‍ക്കേണ്ടതായിരുന്നു.. ഞാന്‍ ഇവിടെ നിന്ന് പോയിത്തരാം… അലറിക്കരഞ്ഞ് ലക്ഷ്മിപ്രിയ… ബിഗ് ബോസ്സിൽ നിന്നും പുലികുട്ടി പുറത്തേക്കോ?
തനിക്ക് പുറത്തിറങ്ങിയാല്‍ ഒരു ജീവിതമുണ്ട്, അതെങ്കിലും നിങ്ങള്‍ ഓര്‍ക്കേണ്ടതായിരുന്നു.. ഞാന്‍ ഇവിടെ നിന്ന് പോയിത്തരാം… അലറിക്കരഞ്ഞ് ലക്ഷ്മിപ്രിയ… ബിഗ് ബോസ്സിൽ നിന്നും പുലികുട്ടി പുറത്തേക്കോ?
തനിക്ക് പുറത്തിറങ്ങിയാല്‍ ഒരു ജീവിതമുണ്ട്, അതെങ്കിലും നിങ്ങള്‍ ഓര്‍ക്കേണ്ടതായിരുന്നു.. ഞാന്‍ ഇവിടെ നിന്ന് പോയിത്തരാം… അലറിക്കരഞ്ഞ് ലക്ഷ്മിപ്രിയ… ബിഗ് ബോസ്സിൽ നിന്നും പുലികുട്ടി പുറത്തേക്കോ?
സംഭവ ബഹുലമായ എപ്പിസോഡുകളുമായി ബിഗ് ബോസ്സ് മുന്നേറുകയാണ്. ഹൗസിൽ നിന്നും റോബിനും ജാസ്മിനും പോയതോടെ മത്സരം ഇപ്പോൾ വീണ്ടും മുറുകുകയാണ് . ഈ വാരം വീക്ക്ലി ടാസ്ക്കായി കൊടുത്ത ബിഗ് ബോസ് കോള്‍ സെന്റര്‍ ടാസ്ക്ക് വലിയ ബഹളങ്ങളും പൊട്ടിത്തെറിയുമാണ് ഹൗസിനുള്ളില്‍ സൃഷ്ടിക്കുന്നത്.
കഴിഞ്ഞ രണ്ട് ദിവസമായി വീട്ടില്‍ ടാസ്ക്കിനെ ചൊല്ലി ചെറിയ വാക്ക് തര്‍ക്കങ്ങളും നടക്കുന്നുണ്ട്. മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള പൊരുത്തക്കേടുകള്‍ തുറന്ന് പറഞ്ഞ് പരസ്പരം ആക്രമണം നടത്തുകയാണ് പലരും. വിനയ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ലക്ഷ്മിപ്രിയയെ വേദനിപ്പിച്ചത്. ഇതൊരു ടാസ്ക്കാണെന്ന് പൂര്‍ണ്ണ ബോധ്യമുണ്ടെങ്കിലും ചിലപ്പോഴൊക്കെ കാര്യങ്ങള്‍ കൈവിട്ട് പോകുകയാണ്. ഇപ്പോള്‍ എല്ലാവരും കൂടി തനിക്കെതിരെ വളരെ മോശമായി കളിക്കുകയാണെന്ന് പറയുകയാണ് ലക്ഷ്മി.
ഹലോ മൈഡിയര്‍ റോങ് നമ്പര്‍ എന്ന ടാസ്ക്കില് ലക്ഷ്മിപ്രിയയെ റിയാസും വിനയിയും അഖിലും വളരെ ശക്തമായി തന്നെ എതിര്‍ക്കുകയായിരുന്നു. ലക്ഷ്മിപ്രിയയെ മാത്രം ലക്ഷ്യം വെച്ചാണ് ഇവര്‍ സംസാരിച്ചത്. വിനയ് പറഞ്ഞ വാക്കുകളില്‍ തനിക്ക് കടുത്ത വേദന തോന്നി എന്നാണ് ലക്ഷ്മി പറയുന്നത്. പക്ഷേ ടാസ്ക്ക് അവസാനിച്ച ശേഷം തന്നോട് ഒരു സോറി പോലും പറയാന്‍ വിനയ് തയ്യാറായില്ലെന്നും ലക്ഷ്മിപ്രിയ പറയുന്നു.
ടാസ്ക്ക് കഴിഞ്ഞ് ഒരു സോറി പോലും വിനയ് മാധവിന്റെ വായില്‍ നിന്നും വീണിട്ടില്ല. അതുകൊണ്ടു തന്നെ വിനയ് പറയുന്നത് ഇനി തനിക്ക് കേള്‍ക്കേണ്ടതില്ലെന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. സോറി പറയാന്‍ താന്‍ ഉദ്ദേശിക്കില്ലെന്ന് വിനയ്യും വ്യക്തമാക്കി. ഇതില്‍ റിയാസ് അനാവശ്യമായി കൈകടത്തുകയാണ്. നിങ്ങള്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് ആരോടും സോറി ഒന്നും പറയാറില്ലല്ലോ എന്നാണ് റിയാസ് ലക്ഷ്മിപ്രിയയോട് ചോദിക്കുന്നത്. റിയാസ് സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ ലക്ഷ്മി എനിക്ക് നിങ്ങളോട് സംസാരിക്കാന്‍ താല്പര്യമില്ലെന്ന് പറയുന്നുണ്ട്. എന്നാല്‍ റിയാസ് വിട്ടുകൊടുക്കുന്നില്ല.
ഒടുവില്‍ ലക്ഷ്മിപ്രിയ പൊട്ടിക്കരയുകയാണ്. എന്നെ ഏതെല്ലാം രീതിയില്‍ ആക്രമിച്ചിട്ടുണ്ട്. എന്നെ എന്തെല്ലാം പറഞ്ഞിട്ടുണ്ട് എന്നു തുടങ്ങി വലിയ കരച്ചിലോടെയാണ് ലക്ഷ്മിപ്രിയ തന്റെ സങ്കടം പറയുന്നത്.
മുന്‍പ് ജാസ്മിനും നിമിഷയുമായും നടന്ന പ്രശ്നങ്ങളും റിയാസുമായുള്ള ഏറ്റുമുട്ടലുകളെക്കുറിച്ചുമെല്ലാം ലക്ഷ്മിപ്രിയ വീണ്ടും പറയുകയാണ്. നിങ്ങള്‍ക്കെല്ലാം ബുദ്ധിമുട്ടാണെങ്കില്‍ ഞാന്‍ ഇവിടെ നിന്ന് പോയിത്തരാമെന്നും വളരെ വേദനയോടെ ലക്ഷ്മിപ്രിയ പറയുന്നു. കൂടാതെ തനിക്ക് പുറത്തിറങ്ങിയാല്‍ ഒരു ജീവിതമുണ്ടെന്നും അതെങ്കിലും നിങ്ങള്‍ ഓര്‍ക്കേണ്ടതായിരുന്നുവെന്നും ലക്ഷ്മിപ്രിയ പറയുന്നുണ്ട്. ധന്യയും ദില്‍ഷയും ബ്ലെസ്ലിയുമെല്ലാം ലക്ഷ്മിപ്രിയയെ സാന്ത്വനിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ലക്ഷ്മിപ്രിയ വലിയ കരച്ചിലായിരുന്നു. ഒരു ഘട്ടത്തില്‍ ശബ്ദം പോലും പുറത്തുവരുന്നുണ്ടായിരുന്നില്ല. എന്നിട്ടും ലക്ഷ്മിപ്രിയ ഏങ്ങിയേങ്ങി കരയുകയായിരുന്നു
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...