
News
ആംബര്‍ ഹേര്‍ഡുമായുള്ള മാനനഷ്ടക്കേസ് വിജയിച്ചതിനു ശേഷം ആഘോഷത്തിനായി എത്തിയത് ഇന്ത്യയില്‍…! പൊടിപൊടിച്ചത് 49 ലക്ഷം രൂപ
ആംബര്‍ ഹേര്‍ഡുമായുള്ള മാനനഷ്ടക്കേസ് വിജയിച്ചതിനു ശേഷം ആഘോഷത്തിനായി എത്തിയത് ഇന്ത്യയില്‍…! പൊടിപൊടിച്ചത് 49 ലക്ഷം രൂപ

നടിയും മുന്‍ഭാര്യയുമായ ആംബര്‍ ഹേര്‍ഡുമായുള്ള മാനനഷ്ടക്കേസ് വിജയിച്ചതിന്റെ ആഘോഷത്തിലാണ് ഹോളിവുഡ് നടന് ജോണി ഡെപ്പ്. അനുകൂല വിധി വന്നതിന് പിന്നാലെ ഗിറ്റാറിസ്റ്റ് ജെഫ് ബെക്കിനോടൊത്ത് യുകെയില്‍ ഒരു സംഗീതപര്യടനത്തിനാണ് താരം പോയത്. ബെര്‍മിങ്ഹാമിലെ ബ്രോഡ് സ്ട്രീറ്റ് തെരുവില്‍ പ്രവര്‍ത്തിക്കുന്ന ഒരു റെസ്റ്റോറന്റില്‍ കയറി ഭക്ഷണം കഴിച്ച ഡെപ്പും ജെഫും ടിപ്പായി നല്‍കിയത് വന്‍തുകയാണ് എന്നതാണാ വാര്‍ത്ത.
ഇതെല്ലാം നടന്നത് വാരണാസി എന്ന ഇന്ത്യന്‍ റെസ്റ്റോറന്റിലാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇന്ത്യന്‍ ഭക്ഷണവും കോക്ടെയിലും റോസ് ഷാംപെയ്നുമാണ് രണ്ടുപേരും തിരഞ്ഞെടുത്തത്. ഇതിന് പിന്നാലെയാണ് ജീവനക്കാരെയെല്ലാം ഞെട്ടിച്ച് 49 ലക്ഷം രൂപ ഇരുവരും ചേര്‍ന്ന് ടിപ്പ് നല്‍കിയത്.
അത്താഴം കഴിക്കാനാണ് ജെഫ് ബെക്കും ജോണി ഡെപ്പും എത്തിയതെന്നും അതില്‍ വളരെയധികം സന്തോഷമുണ്ടെന്നുമായിരുന്നു റെസ്റ്റോറന്റ് വക്താവിന്റെ പ്രതികരണം. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നത് എന്നാണ് ഇതേക്കുറിച്ച് റെസ്റ്റോറന്റ് അധികൃതര്‍ പറഞ്ഞത്. ജോണി ഡെപ്പും കൂട്ടരും ഭക്ഷണം നന്നായി ആസ്വദിച്ചെന്നും അദ്ദേഹം ഭക്ഷണം പാഴ്സല്‍ വാങ്ങിക്കൊണ്ടുപോയെന്നും വാരണാസിയുടെ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഹുസ്സൈന്‍ പ്രതികരിച്ചു.
ഇക്കഴിഞ്ഞ മേയ് 31-നാണ് മാനനഷ്ടക്കേസില്‍ ആംബര്‍ ഹേര്‍ഡ് ജോണി ഡെപ്പിന് 105 ദശലക്ഷം ഡോളര്‍ നല്‍കണമെന്ന് യുഎസിലെ ഫെയര്‍ഫാക്സ് കൗണ്ടി സര്‍ക്യൂട്ട് കോടതി വിധിച്ചത്. അനുകൂല വിധി വന്നതിന് പിന്നാലെ നടത്തിയ പര്യടനത്തിനിടെ പല പൊതുസ്ഥലങ്ങളിലും ജോണി ഡെപ്പ് പ്രത്യക്ഷപ്പെട്ടിരുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....