Connect with us

ഒത്തിരി മോഹവുമായി എത്തിയ ആളാണ്, ഏറെ വേദന സഹിച്ചാണ് ഹൗസില്‍ റോബിൻ നിന്നത്, നിങ്ങള്‍ക്ക് അറിയാത്തൊരു കാര്യം ആ മനുഷ്യനെക്കുറിച്ച് എനിക്കറിയാം; അലറിക്കരഞ്ഞ് ദിൽഷ; നാടകീയ രംഗം

TV Shows

റോബിനെ ബിഗ് ബോസ്സ് പുറത്താക്കിയത് ഏറ്റവും കൂടുതൽ വേദന ഉണ്ടാക്കിയത് ദിൽഷയെയാണ്. മാനസികമായി ദിൽഷയ്ക്ക് ഇത് കടുത്ത ആഘാതം സൃഷ്ടിച്ചിരിക്കുകയാണ്.റോബിൻ പോയതോടെ ദിൽഷ ആകെ മാറിയിരിക്കുകയാണ്. റോബിൻ സീക്രെട്ട് റൂമിൽ ആയപ്പോൾ തന്നെ അതിനു കാരണക്കാരായവരെ വിടാതെ വേട്ടയാടിയവരാണ് ദിൽഷയും ബ്ലെസ്ലിയും. റിയാസിനെയും ജാസ്മിനെയും കഴിയാവുന്ന രീതിയിലെല്ലാം ഇരുവരും പ്രകോപിപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ ദിൽഷ റോബിൻ പറ്റി ബ്ലെസ്ലിയോട് സംസാരിച്ചിരുന്നു. ഒത്തിരി മോഹവുമായി എത്തിയ ആളാണ് റോബിനെന്നും ഏറെ വേദന സഹിച്ചാണ് ഹൗസില്‍ അയാൾ നിന്നതെന്നും അതിനു ഒരു കാരണമുണ്ടെന്നും ദിൽഷ പറഞ്ഞു. എന്നാൽ അത് എന്താണെന്ന് ദിൽഷ ബ്ലെസ്ലിയോട് വെളിപ്പെടുത്തിയില്ല.

തുടർന്ന് ദിൽഷ റോബിനോടായി ഒറ്റക്ക് ഒരു ക്യാമറ നോക്കി സംസാരിക്കുന്നുണ്ടായിരുന്നു. റോബിൻ പോകുമ്പോൾ തനിക്ക് ഒന്നും സംസാരിക്കാൻ പറ്റിയില്ലെന്നും ഭയങ്കര വിഷമം തോന്നിയെന്നും ദിൽഷ പറഞ്ഞു. റോബിൻ പോയതിൽ തനിക്ക് ഇപ്പോഴും സങ്കടം ഉണ്ടെന്നും അത് തന്റെ സുഹൃത്ത് പോയതുകൊണ്ട് മാത്രമല്ല ഫൈനൽ വരെ എത്തൻ ഒരുപാട് ആഗ്രഹിച്ച വ്യക്തിയാണെന്നും റോബിൻ ഒരുപാട് കഷ്ട്ടപെട്ടുവെന്നും തനിക്ക് അറിയാവുന്നതുകൊണ്ടും ആണെന്ന് ദിൽഷ പറഞ്ഞു.

ഫൈനലിലെത്താൻ അർ‌ഹതയുണ്ടായിരുന്ന റോബിനെ പുറത്താക്കിയവരോട് ക്ഷമിക്കില്ലെന്നും ദിൽഷ ഇടയ്ക്കിടെ പറയുന്നുണ്ട്.

ഷോ തുടങ്ങിയത് മുതൽ റോബിനൊപ്പം നിഴൽ പോലെ നിന്ന ആളാണ് ദിൽഷ. തന്റെ പ്രണയം റോബിൻ ദിൽഷയോട് തുറന്ന് പറഞ്ഞെങ്കിലും ഇത് ദിൽഷ പിടികൊടുത്തിട്ടില്ല

റോബിൻ കഴിഞ്ഞാൽ വീട്ടിൽ ഏറ്റവും കൂടുതൽ ഫാൻസുള്ള മത്സരാർഥിയും ദിൽഷയാണ്. ഇനിയങ്ങോട്ട് റോബിൻ ഫാൻസിന്റെ വോട്ടും ദിൽഷയ്ക്ക് കിട്ടാനുള്ള സാധ്യതയുമുണ്ട്. ഇനി വെറും നാല് ആഴ്ചകൾ മാത്രമാണ് ഫിനാലയ്ക്കായി അവശേഷിക്കുന്നത്.

More in TV Shows

Trending

Recent

To Top