ജാസ്മിന് ഷോ വിട്ടതിന്റെ കാരണം പ്രേക്ഷകരോടും ബിഗ് ബോസിനോടും കൃത്യമായി പറഞ്ഞു, അത് നിങ്ങളോട് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല, റോബിന് തിരികെ വരുമെന്ന് നിങ്ങള്‍ക്കെങ്ങനെ പറയാന്‍ സാധിക്കും; റിയാസിനോട് കലി തുള്ളി ലാലേട്ടൻ…. നിർത്തി പൊരിച്ചു
ജാസ്മിന് ഷോ വിട്ടതിന്റെ കാരണം പ്രേക്ഷകരോടും ബിഗ് ബോസിനോടും കൃത്യമായി പറഞ്ഞു, അത് നിങ്ങളോട് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല, റോബിന് തിരികെ വരുമെന്ന് നിങ്ങള്‍ക്കെങ്ങനെ പറയാന്‍ സാധിക്കും; റിയാസിനോട് കലി തുള്ളി ലാലേട്ടൻ…. നിർത്തി പൊരിച്ചു
ജാസ്മിന് ഷോ വിട്ടതിന്റെ കാരണം പ്രേക്ഷകരോടും ബിഗ് ബോസിനോടും കൃത്യമായി പറഞ്ഞു, അത് നിങ്ങളോട് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല, റോബിന് തിരികെ വരുമെന്ന് നിങ്ങള്‍ക്കെങ്ങനെ പറയാന്‍ സാധിക്കും; റിയാസിനോട് കലി തുള്ളി ലാലേട്ടൻ…. നിർത്തി പൊരിച്ചു
അവസാന നിമിഷം ഒട്ടും പ്രതീക്ഷിക്കാത്ത മുഹൂര്‍ത്തങ്ങള്‍ക്ക് ബിഗ് ബോയ്സ് ഹൗസ് സാക്ഷ്യം വഹിക്കേണ്ടി വന്നു ഏകദേശം 20 ല്‍ പരം ദിവസങ്ങങ്ങള് മാത്രമേ ഇനി ഷോ അവസാനിക്കാനുള്ളൂ. അതിനിടയ്ക്കാണ് നാടകീയ സംഭവങ്ങള്‍ ഹൗസില്‍ അരങ്ങേറിയത്. സഹ മത്സരാർത്ഥി റിയാസിനെ കയ്യേറ്റം ചെയ്തതിനെ തുടർന്നാണ് റോബിനെ പുറത്താക്കിയത്.
വാരാന്ത്യത്തില്‍ എത്തിയ ലാലേട്ടേന്‍ കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളെക്കുറിച്ച് വിശദമായി തന്നെ മത്സരാര്‍ത്ഥികളോട് അഭിപ്രായം ചോദിച്ചിരുന്നു. ജാസ്മിന്റെ വോക്കൗട്ടും റോബിനെ സീക്രട്ട് റൂമിലേക്ക് മാറ്റിയതും നിരാശാജനകമായ സംഭവങ്ങളാണെന്ന് ലാലേട്ടന് പറഞ്ഞു. എല്ലാവരോടും അഭിപ്രായം ചോദിച്ച ലാലേട്ടന് റിയാസ് സലീമിനോടും നടന്ന സംഭവത്തെക്കുറിച്ച് ചോദിച്ചു.
റിയാസ് പറഞ്ഞത് ഇങ്ങനെയായിരുന്നു.
‘ആ സമയത്ത് റോബിന് ഇവിടെ നിന്ന് പോയപ്പോഴും പിന്നീട് ഈ ഷോയില്‍ നിന്ന് എവിക്ട് ആകുമെന്ന് പറഞ്ഞപ്പോഴും വലിയ വിഷമം തോന്നിയിരുന്നു. പക്ഷെ റോബിന് തന്നെ ഇവിടെ പല തവണ പറഞ്ഞിട്ടുണ്ട്, താന്‍ ഒരു പ്രശ്നക്കാരനാണെന്നും മനഃപൂര്‍വ്വം കുഴപ്പങ്ങള്‍ ഉണ്ടാക്കാറുണ്ട് എന്നുമൊക്കെ. പക്ഷെ, പലപ്പോഴും പല സംഭാഷണങ്ങളില്‍ നിന്നും റോബിന്റെ മനസ്സില്‍ കുറച്ച് നന്മയുണ്ടെന്നാണ് ഞാന്‍ കരുതിയിരുന്നത്. ഇത്രയും വലിയൊരു പ്ലാറ്റ്ഫോമില്‍ ഞാന്‍ കൂടി കാരണമായ ഒരു സംഭവത്തിന്റെ പേരില്‍ റോബിന് ആ അവസരം നഷ്ടമായതോര്‍ത്ത് വലിയ സങ്കടം തോന്നിയിരുന്നു. പക്ഷെ, ജാസ്മിന് ഷോ വിട്ട് പോകാനുണ്ടായ കാരണം എനിക്കും ഇവിടെയുള്ള മറ്റ് മത്സരാര്‍ത്ഥികള്‍ക്കും ലാലേട്ടനും അറിയാം. ജാസ്മിന് കഴിഞ്ഞ കുറേ ദിവസങ്ങളായി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയായിരുന്നു. അതിനിടയിലാണ് റോബിന് തിരികെ വരുന്നു എന്ന തരത്തിലുള്ള ചര്‍ച്ചകളും നടന്നത്.
‘
അത് എന്നെ സംബന്ധിച്ച് വലിയ വിഷമം ഉണ്ടാക്കുന്ന കാര്യമായിരുന്നു. കാരണം എന്നെ ശാരീരികമായി ഉപദ്രവിച്ച ഒരാളെ ഈ ഷോയില്‍ നിന്ന് പൂര്‍ണ്ണമായും എവിക്ട് ആക്കണോ അല്ലയോ എന്ന തീരുമാനം ഇതുവരെ എടുത്തിട്ടില്ല. പക്ഷെ, എനിക്കറിയാം റോബിന് തിരികെ വരുമെന്ന്, അതിനുള്ള കാരണവും എനിക്ക് മനസ്സിലായിട്ടുണ്ട്.’ റിയാസ് പറയുന്നു. നേരത്തെ ബിഗ് ബോസ് മത്സരാര്‍ത്ഥികളെയെല്ലാം കണ്‍ഫെഷന്‍ റൂമില്‍ വിളിച്ചുവരുത്തി റോബിന് തിരികെ വരുന്നതിനെക്കുറിച്ചുള്ള അഭിപ്രായം ആരാഞ്ഞിരുന്നു. ജാസ്മിനോടും റിയാസിനോടും ചോദിച്ചപ്പോള്‍ തികച്ചും വൈകാരികമായിട്ടായിരുന്നു ഇരുവരുടെയും പ്രതികരണം. റിയാസിനെ ഉപദ്രവിച്ച റോബിനെ തിരികെ കൊണ്ടുവരുന്നതിനോട് ജാസ്മിന് ഒട്ടും യോജിച്ചിരുന്നില്ല. അന്ന് ജാസ്മിന് ബിഗ് ബോസിനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
പക്ഷെ, റോബിന് തിരികെ വരുമെന്ന് പറഞ്ഞ റിയാസിനോട് ലാലേട്ടന് ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്.
‘അത് നിങ്ങള്‍ക്കെങ്ങനെ പറയാന്‍ സാധിക്കും?, അതേക്കുറിച്ച് എനിക്കറിയാമെന്ന് വളരെ ആധികാരികമായി എങ്ങനെ പറയും ? അങ്ങനെ പറയാന്‍ പാടില്ല. അത് ശരിയല്ലെന്ന് ലാലേട്ടന് പറയുന്നു. ജാസ്മിന് എന്ത് കാരണത്താലാണ് ഷോ വിട്ടതെന്ന് പ്രേക്ഷകരോടും ബിഗ് ബോസിനോടും കൃത്യമായി പറഞ്ഞിരുന്നു. അത് നിങ്ങളോട് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. ശാരീരികമായും മാനസികമായും തളര്‍ന്ന ജാസ്മിന് ഇവിടെ തുടരാന്‍ പറ്റില്ല എന്ന് പല ദിവസങ്ങളായി ബിഗ് ബോസിനോട് പറയുകയായിരുന്നു. അതെല്ലാം പ്രേക്ഷകര്‍ കണ്ടതാണ്. ഡോക്ടര്‍മാര്‍ ഒടുവില്‍ സര്‍ട്ടിഫൈ ചെയ്തു അവര്‍ ഇവിടെ നില്ക്കാന് പാടില്ല എന്ന്. അവര്‍ വീണ്ടും കുഴപ്പങ്ങളിലേക്ക് പോകും. അതിന്റെ അടിസ്ഥാനത്തിലാണ് ജാസ്മിനെ വെളിയില്‍ വിട്ടത്. അതല്ലാതെ മറ്റു കാരണങ്ങളൊന്നുമില്ല എന്നാണ് ഞങ്ങള്‍ക്ക് മനസ്സിലായത്. മാത്രമല്ല, ഡോ.റോബിന് തിരിച്ചുവരുമെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത് ? അത് പറയേണ്ടതില്ല. ഇതൊരു ഗെയിമാണ്, പലതും അങ്ങനെ മുന്‍കൂട്ടി ചിന്തിച്ച് പറയേണ്ട കാര്യമില്ലല്ലോ. എന്താണെന്നുള്ളത് ഞാന്‍ പിന്നീട് പറയാം.’ ലാലേട്ടന് റിയാസിന് വ്യക്തമായി പറഞ്ഞുകൊടുക്കുന്നു.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...