Connect with us

ഇന്ന് മലയാള സിനിമ സുഡാപ്പികളുടെ കൈയ്യടികള്‍ക്ക് വേണ്ടി മാത്രമായി മാറിക്കൊണ്ടിരിക്കുകയാണ്; ആരോപണവുമായി സംവിധായകന്‍ ഒമര്‍ ലുലു; ‘പുതിയ രാമ സിംഹന്‍ പിറവിയെടുക്കുന്നു’ എന്ന് കമന്റുകള്‍

Malayalam

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ സംവിധായകനാണ് ഒമര്‍ലുലു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു ആരോപണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. ഇന്ന് മലയാള സിനിമ സുഡാപ്പികളുടെ കൈയ്യടികള്‍ക്ക് വേണ്ടി മാത്രമായി മാറിക്കൊണ്ടിരിക്കുകയാണെന്ന ആരോപണവുമായി സംവിധായകന്‍ ഒമര്‍ ലുലു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം.

സംവിധായകന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. നിരവധി പേരാണ് ഒമര്‍ ലുലുവിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. വിമര്‍ശിക്കുന്നവര്‍ക്ക് അതേ ഭാഷയില്‍ ഒമര്‍ലുലു മറുപടിയും നല്‍കുന്നുണ്ട്. ‘പുതിയ രാമ സിംഹന്‍ പിറവിയെടുക്കുന്നു’ എന്ന ഒരാളുടെ കമന്റിന്, ‘അതിന് നീ തൃക്കാവടി ആടി വെണ്‍ചാമരം പൊളിച്ച് തന്നാലും നടക്കില്ല കാക്ക, എന്റെ പേര് ഒമര്‍ എന്നാ’ എന്നായിരുന്നു സംവിധായകന്റെ മറുപടി.

‘ഇവിടെ സുഡൂസ്സ് പറയുന്നത്, തങ്ങള്‍ മാത്രം ശരി ബാക്കി ഉള്ള മതങ്ങളില്‍ മുഴുവന്‍ അന്ധ വിശ്വാസവും. ആദ്യം സ്വന്തം കുടുംബം, അതായത് നമ്മുടെ സ്വന്തം മതം നന്നാക്കുക എന്നിട്ട് പോരെ മറ്റുള്ളവരുടെ മതങ്ങളില്‍ പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് പോലും. കാലത്തിന് അനുസരിച്ച് എല്ലാം അപ്‌ഡേറ്റ് ആവണം.

കൊറോണ വന്ന് ലോകം മുഴുവന്‍ അടച്ച് ഇട്ടിട്ടും, പള്ളികള്‍ വരെ അടച്ചിട്ടും, ഇപ്പോഴും മതങ്ങളുടെ നിയമങ്ങള്‍ക്ക് വേണ്ടി ചാവുന്ന സുഡൂസ്സിനെ കാണുമ്പോള്‍ ചിരി വരും’, എന്നും ഒമര്‍ ലുലു കമന്റ് ബോക്സില്‍ കുറിച്ചു. ഇത് കൊണ്ടൊന്നും സംഘികള്‍ നിങ്ങളെ പടത്തിനു കേറൂല’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘സാധാ മനുഷ്യന്‍മാര്‍ സിനിമ നല്ലത് ആണേല്‍ കേറും’ എന്ന് ഒമര്‍ മറുപടി നല്‍കി.

More in Malayalam

Trending

Recent

To Top