
Malayalam
ഭര്‍ത്താവ് ധൈര്യം തന്നതു കൊണ്ടാണ് ആ ചിത്രത്തില്‍ താന്‍ അഭിനയിച്ചത്; തുറന്ന് പറഞ്ഞ് അനു സിത്താര
ഭര്‍ത്താവ് ധൈര്യം തന്നതു കൊണ്ടാണ് ആ ചിത്രത്തില്‍ താന്‍ അഭിനയിച്ചത്; തുറന്ന് പറഞ്ഞ് അനു സിത്താര
Published on

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് അനു സിത്താര. ഫോട്ടോഗ്രഫറായ വിഷ്ണുവാണ് അനുവിന്റെ ഭര്‍ത്താവ്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഭര്‍ത്താവ് നല്കുന്ന പിന്തുണയെ കുറിച്ച് പറയുകയാണ് നടി. ‘രാമന്റെ ഏദന്‍ തോട്ടം’ എന്ന സിനിമ വിഷ്ണുവേട്ടന് ധൈര്യം തന്നതു കൊണ്ടാണ് ഞാനഭിനയിച്ചത്. രഞ്ജിത് ശങ്കര്‍ സര് കഥ പറഞ്ഞപ്പോ വിഷ്ണുവേട്ടനും കൂടെയുണ്ടായിരുന്നു.
മാലതിയുടെ വേഷം അനു ചെയ്യാമോ? എന്ന് ചോദിച്ചപ്പോള്‍ ശരിക്കും ടെന്‍ഷനായി. കാരണം അത്രയും പക്വതയുള്ള കഥാപാത്രം അതുവരെ ചെയ്തിട്ടില്ല. എന്റെ ജീവിതവുമായി ഒരു സാമ്യവുമില്ലാത്ത കഥാപാത്രമാണ്. ആകെ ബന്ധമുള്ളത് ഡാന്‍സും കാടും മാത്രമാണ്. ‘ഒരു കുപ്രസിദ്ധ പയ്യന്റെ’ ലൊക്കേഷനില്‍ വച്ചാണ് നിമിഷയെ ആദ്യം കാണുന്നത്. ഒരാളോടും പെട്ടെന്ന് കൂട്ടാകുന്ന ആളല്ല ഞാന്‍. കുറച്ചുനാള്‍ കണ്ട് സംസാരിച്ച് കഴിയുമ്പോഴേ ഒരാള്‍ എന്റെ സുഹൃത്താണെന്നു തോന്നുകയുള്ളൂ.
കണ്ട അഞ്ചു മിനിറ്റിനുള്ളില്‍ നിമിഷയും ഞാനും തോളില്‍ കയ്യിട്ടു നടക്കാന്‍ തുടങ്ങി. സംവിധായകന് മധുപാല്‍ സര് ഇതുകണ്ട് ‘ഇവരിത്ര വേഗം കൂട്ടായോ’ എന്ന് ചോദിക്കുകയും ചെയ്തു. ഇപ്പോള്‍ തന്റെ ബെസ്റ്റ് ഫ്രണ്ടാണ് നിമിഷ’.ഞാനും നിമിഷയും വളരെ വ്യത്യസ്തമായ സാഹചര്യത്തില്‍ ജനിച്ച് വളര്‍ന്നവരാണ്.
മുംബൈയില്‍ വളര്‍ന്ന, സ്വയം പര്യാപ്തതയുള്ള ഒരാളാണ് നിമിഷ. ഞാന്‍ വയനാട്ടില്‍. എല്ലാ കാര്യത്തിനും അച്ഛനെയും അമ്മയെയും ആശ്രയിച്ചു വളര്‍ന്നു. ഇപ്പോഴും നിമിഷയെ പോലെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്കു ചെയ്യുന്ന ആളല്ല ഞാന്‍.
സ്വന്തം ചിത്രങ്ങളിലൂടെയാണ് നിമിഷ തന്നെ അത്ഭുതപ്പെടുത്തിയത്. ‘തുടര്‍ച്ചയായി നൈറ്റ് ഷൂട്ടൊക്കെ വരുമ്ബോള്‍ എനിക്ക് മടുക്കും. പക്ഷേ, എത്ര വൈകി ഷൂട്ടു കഴിഞ്ഞാലും അവള്‍ക്ക് എനര്‍ജി ബാക്കിയാണ്. ആ കഷ്ടപ്പാടിനു കിട്ടുന്ന റിസല്‍റ്റാണ് അവളുടെ സിനിമകള്‍. നിമിഷ വന്നു കഴിഞ്ഞാല്‍ ഒരു തട്ടുകടയില്‍ കട്ടന്‍ ചായ കുടിക്കാന്‍ പോയാലും അതില്‍ ഒരു രസം ഉണ്ട്’.
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...