ചിത്രത്തിലെ ഏറ്റവും വലിയ ആകര്‍ഷണം സ്വവര്‍ഗാനുരാഗികളായ നായകന്മാരാണ്, ആര്‍ആര്‍ആര്‍ ‘ഗേ’ ചിത്രം; സോഷ്യല്‍ മീഡിയയില്‍ വൈറലായി വിദേശികള്‍ നടത്തിയ പ്രതികരണങ്ങള്‍
ചിത്രത്തിലെ ഏറ്റവും വലിയ ആകര്‍ഷണം സ്വവര്‍ഗാനുരാഗികളായ നായകന്മാരാണ്, ആര്‍ആര്‍ആര്‍ ‘ഗേ’ ചിത്രം; സോഷ്യല്‍ മീഡിയയില്‍ വൈറലായി വിദേശികള്‍ നടത്തിയ പ്രതികരണങ്ങള്‍
ചിത്രത്തിലെ ഏറ്റവും വലിയ ആകര്‍ഷണം സ്വവര്‍ഗാനുരാഗികളായ നായകന്മാരാണ്, ആര്‍ആര്‍ആര്‍ ‘ഗേ’ ചിത്രം; സോഷ്യല്‍ മീഡിയയില്‍ വൈറലായി വിദേശികള്‍ നടത്തിയ പ്രതികരണങ്ങള്‍
രാജമൗലിയുടെ സംവിധാനത്തില്‍ ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു ആര്‍ആര്‍ആര്‍. 650 കോടി മുതല്‍ മുടക്കിലാണ് ചിത്രം പുറത്തെത്തിയത്. തിയേറ്ററുകളില്‍ വന്‍ വിജയം നേടിയ ചിത്രത്തെ കുറിച്ച് ചില വിദേശികള്‍ നടത്തിയ പ്രതികരണങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറും രാം ചരണും അടുത്ത സുഹൃത്തുക്കളായാണ് വേഷമിട്ടിരിക്കുന്ന്. ഇവരുടെ ഈ സൗഹൃദം വിദേശ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ആശയകുഴപ്പമാണ് ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇരുവരുടെയും കഥാപാത്രങ്ങള്‍ സ്വവര്‍ഗാനുരാഗികള്‍ ആണെന്നാണ് കമന്റുകള്‍ വന്നിരിക്കുന്നത്.
ചിത്രത്തിലെ ഏറ്റവും വലിയ ആകര്‍ഷണം സ്വവര്‍ഗാനുരാഗികളായ നായകന്മാരാണ് എന്നൊക്കെയാണ് കമന്റുകള്‍. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിരുന്നു. മെയ് 20ന് രണ്ട് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയും പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ തെലുങ്ക്, കന്നഡ, തമിഴ്, മലയാളം പതിപ്പ് സീ 5 ലൂടെയും, ഹിന്ദി പതിപ്പ് നെറ്റ്ഫ്ളിക്സിലൂടെയുമാണ് പുറത്തിറങ്ങുന്നത്.
ലോകത്താകമാനം 10,000 സ്ക്രീനുകളില്‍ ആര്‍ആര്‍ആര്‍ റിലീസിനെത്തിയത്. അച്ഛന് കെ.വി. വിജയേന്ദ്ര പ്രസാദിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജമൗലി തന്നെയാണ്. ജൂനിയര്‍ എന്‍ടിആറിനും രാം ചരണിനും പിന്നാലെ അജയ് ദേവ്ഗണ്, ഒലിവിയ മോറിസ്. സമുദ്രക്കനി, അലിസണ് ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സും സുരാന ഗ്രൂപ്പും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...