ആ ദേഷ്യത്തില്‍ ഞാന്‍ അവന്റെ കരണം നോക്കിയൊന്നു പൊട്ടിച്ചു, എന്റെ അഞ്ചു വിരലിന്റെ പാട് അവന്റെ മുഖത്തു പതിഞ്ഞു കിടന്നു ;സ്കൂൾ കാലത്ത് ഉണ്ടായ അനുഭവം പറഞ്ഞ് ശ്രുതി രജനികാന്ത് !
Published on

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് ശ്രുതി രജനികാന്ത് . ചക്കപ്പഴം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് താരം ശ്രദ്ധ നേടുന്നത് . നിലവില്‍ മോഡലിംഗ് രംഗത്തും ശ്രുതി സജീവമാണ് ഇപ്പോഴിത സ്കൂളില്‍ പഠിച്ച കാലത്തെ രസകരമായ അനുഭവങ്ങള്‍ പറഞ്ഞ് എത്തിയിരിക്കുകയാണ് നടി. സ്കൂളില്‍ പഠിക്കുന്ന കാലത്ത് അനിയനെ ഉപദ്രവിച്ച കുട്ടിയുടെ കരണത്തടിച്ചതടക്കം ശ്രുതി വെളിപ്പെടുത്തി.
‘എന്റെ അനിയനാണെന്റെ ദൗര്‍ബല്യം. അവന് കരയുന്നതു കാണാന്‍ എനിക്ക് തീരെയിഷ്ടമല്ല. സ്കൂളില്‍ പഠിക്കുന്ന സമയത്ത് അവന്റെ ക്ലാസില്‍ പഠിക്കുന്ന ഒരു പയ്യന് അനിയനെ തല്ലി. ആ പയ്യനെ ചെന്നു കണ്ട് എന്തിനാണ് മോനെ ഉപദ്രവിക്കുന്നത്, ഇനി അങ്ങനെ ചെയ്യരുതെന്നൊക്കെ ഉപദേശിച്ച് ക്ലാസ് ടീച്ചറിനോട് ശ്രദ്ധിക്കണമെന്നൊക്കെ പറഞ്ഞ് ഞാന്‍ മടങ്ങി.’
‘പിറ്റേന്ന് ക്ലാസിലിരുന്നപ്പോള്‍ അനിയന്റെ കൂട്ടുകാരായ ഒരു സംഘം കുട്ടികള്‍ വന്ന്, അനിയനെ ആ പയ്യന് വന്ന് വീണ്ടും തല്ലുന്നുവെന്നു പറഞ്ഞു. അവനെ ആരെങ്കിലും ഉപദ്രവിക്കുന്നത് എനിക്ക് സഹിക്കാന്‍ കഴിയില്ല. കാര്യമന്വേഷിക്കാന്‍ ചെന്ന എന്നോട് ‘ഞാന്‍ തല്ലും നീ വീട്ടില്‍ക്കൊണ്ടു പോയി കേസുകൊടുക്ക്’ എന്നൊക്കെയുള്ള മട്ടില്‍ പ്രകോപനപരമായി അവന് സംസാരിച്ചു.’
‘അനിയനെ തല്ലിയതിന്റെയും എന്നോട് തര്‍ക്കുത്തരം പറഞ്ഞതിന്റെയും ദേഷ്യത്തില്‍ ഞാന്‍ അവന്റെ കരണം നോക്കിയൊന്നു പൊട്ടിച്ചു. എന്റെ അഞ്ചു വിരലിന്റെ പാട് അവന്റെ മുഖത്തു പതിഞ്ഞു കിടന്നു. അവന്റെ അച്ഛനമ്മമാര്‍ അഭിഭാഷകരാണെന്ന കാര്യമൊന്നും അപ്പോഴെനിക്കറിയില്ലായിരുന്നു.
‘ആ കുട്ടിയുടെ മാതാപിതാക്കള്‍ അതിന്റെ പേരില്‍ ബഹളമൊക്കെയുണ്ടാക്കി. സ്കൂള്‍ മാനേജ്മെന്റ് എന്നെ വിളിപ്പിക്കുകയൊക്കെച്ചെയ്തു. ആ സംഭവം വലിയ പ്രശ്നമായതോടെ സീനിയേഴ്സ് ഉള്‍പ്പടെയുള്ളവര്‍ എന്നെ ഗുണ്ടയെന്നാണ് വിളിച്ചത്. അന്ന് ഞാന്‍ തല്ലുകൊടുത്ത ആ കുട്ടി ഇന്ന് ഞങ്ങളുടെ ഏറ്റവുമടുത്ത സുഹൃത്തുക്കളിലൊരാളാണ്’ പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ശ്രുതി പറഞ്ഞു.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടി കാവ്യ സുരേഷ് വിവാഹിതയായി. കെപി അദീപ് ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു...
ഇന്ന് മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. അദ്ദേഹത്തെ പോലെ അദ്ദേഹത്തെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമുണ്ട്. മമ്മൂട്ടിയൊരു പരുക്കൻ സ്വഭാവക്കാരൻ...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
സംവിധായകൻ പ്രിയദർശൻ തിരക്കഥ എഴുതി ആലപ്പി അഷറഫ് സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ചിത്രമാണ് നിന്നിഷ്ടം എന്നിഷ്ടം. മോഹൻലാൽ നായകനായി എത്തിയ...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...