ഞാന്‍ എന്തു ധരിക്കണമെന്നത് എന്റെ തീരുമാനമാണ് ; മറ്റുള്ളവര്‍ എന്തു പറയും എന്നുനോക്കി വസ്ത്രം ധരിക്കാനാവില്ല: തുറന്നടിച്ച് റിമ കല്ലിങ്കല്‍!

ശ്യാമപ്രസാദിന്റെ ‘ഋതു’വിലൂടെ തുടക്കം കുറിച്ച് മലയാളസിനിമയിലെ ശക്തമായ സാന്നിധ്യമായി മാറിയ അഭിനേത്രിയാണ് റിമ കല്ലിങ്കൽ. സോഷ്യൽ മീഡിയയിലും സജീവമായി ഇടപെടുന്ന താരമാണ് റിമ. മറ്റുള്ളവര്‍ എന്തു പറയും എന്നുനോക്കി വസ്ത്രം ധരിക്കാനാവില്ലെന്ന് നടി റിമ കല്ലിങ്കല്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് . ഞാന്‍ എന്തു ധരിക്കണമെന്നത് എന്റെ തീരുമാനമാണെന്നും മറ്റുള്ളവര്‍ക്കതില്‍ അഭിപ്രായം പറയാന്‍ അവകാശമില്ലെന്നും റിമ പറഞ്ഞു.
‘എന്റെ വസ്ത്ര ധാരണം പൂര്‍ണമായും കാലാവസ്ഥയെ ആശ്രയിച്ചിരിക്കും. തണുപ്പുള്ള പ്രദേശത്ത് പോകുമ്പോള്‍ ചൂടു നല്കുന്ന വസ്ത്രങ്ങളിടും. വിദേശത്തുള്ള പലരും കാലാവസ്ഥ നോക്കിയിട്ടാണ് എന്തു ഡ്രസ്സ് ധരിക്കണമെന്നു തീരുമാനിക്കുന്നത്. ഇവിടെ മാത്രം മറ്റുള്ളവര്‍ എന്തു പറയും എന്നുനോക്കി വസ്ത്രം ധരിച്ചാല്‍ എങ്ങനെ ശരിയാകും?
എനിക്കു ചൂടെടുക്കുന്നുണ്ട്. ഞാന്‍ ചെറിയ സ്കര്‍ട്ട് ഇടാനാണ് ആഗ്രഹിക്കുന്നത്. നിങ്ങള്‍ക്ക് ചുരിദാറാണോ ഇടേണ്ടത്. ഇട്ടോ, എനിക്കൊരു പ്രശ്നവുമില്ലെന്നേ. പക്ഷേ, ഞാന്‍ എന്തു ധരിക്കണമെന്നത് എന്റെ തീരുമാനമാണ്. നിങ്ങള്‍ക്കതില്‍ അഭിപ്രായം പറയാന്‍ അവകാശമില്ല.’
‘സൈബര്‍ ഗുണ്ടകള്‍ കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന ജീവിവര്‍ഗമാണ്. നിഷ്കരുണം അവഗണിക്കുന്നു. കുറച്ചു കാലങ്ങള്‍ക്കുള്ളില്‍ സ്ത്രീകള്‍ അവരെ പൂര്‍ണമായും അവഗണിക്കുന്ന കാലം വരും.’‘സൈബര്‍ഗുണ്ടകളോട് ഒന്നേ പറയാനുള്ളു. ഞങ്ങളുടെ കയ്യില്‍ ഭാവിയിലേക്ക് ഒരു ടിക്കറ്റുണ്ട്. വേണമെങ്കില്‍ ടിക്കറ്റെടുത്ത് കൂടെ പോന്നോ. സ്ത്രീകളെ മനസ്സിലാക്കുന്ന, എല്ലാ കാര്യങ്ങളിലും കൂടെ നില്ക്കുന്ന ഒരുപാട് ആണുങ്ങള് വേറെയുണ്ട്’ വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ റിമ കല്ലിങ്കല്‍ പറഞ്ഞു.
പ്രേക്ഷകർക്കേറെ പ്രിയങ്കരിയാണ് നടി നവ്യ നായർ. ഇപ്പോഴിതാ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ സംസാരിക്കവെ നടി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്....
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം...
ഗോഡ്ഫാദർ സിനിമ കണ്ടവരാരും മാലുവിനെ മറക്കാനിടയില്ല. ചുരുക്കം ചിത്രങ്ങളേ ചെയ്തിട്ടുളളൂവെങ്കിലും മലയാളികൾക്ക് നടി കനക എന്നും രാമഭദ്രന്റെ മാലുവാണ്. വർഷങ്ങളായി സിനിമയുടെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...