ഈയൊരു വാക്ക് ഞാന്‍ കേട്ട് മടുത്തു ; ഈ ചോദ്യം എന്നോടല്ല ചോദിക്കേണ്ടത്, സംവിധായകരോടാണ്; തുറന്ന് പറഞ്ഞ് ശിവദ!

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശിവദ . മഴ എന്ന ആല്‍ബത്തിലൂടെയും പിന്നീട് രഞ്ജിത് ശങ്കര്‍ ചിത്രം സു സു സുധി വാത്മീകത്തിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു
മികച്ച നായികയാണെങ്കിലും അവസരങ്ങള്‍ കുറഞ്ഞ് പോയോ, എന്നുള്ള കമന്റിന് മറുപടി പറയുകയായിരുന്നു ഇപ്പോള്‍ താരം.
ഒരു പ്രമുഖ ഓൺലൈൻ ചാനലില്‍ പ്രേക്ഷകരുടെ സോഷ്യല്‍ മീഡിയ കമന്റുകള്‍ക്ക് മറുപടി പറയുകയായിരുന്നു ശിവദ.
”അത് സംവിധായകരോട് ചോദിക്കേണ്ടി വരും. ഈ ചോദ്യം എന്നോടല്ല ചോദിക്കേണ്ടത്.
കാരണമെന്താണെന്ന് എനിക്കറിയില്ല. ഞാന്‍ ഒത്തിരി സോഷ്യല്‍ അല്ലേ എന്ന് ചിലപ്പോള്‍ എനിക്കും തോന്നാറുണ്ട്,” ശിവദ പറഞ്ഞു.ശിവദ ഒരു അണ്ടര്‍റേറ്റഡ് നടിയാണ്, എന്ന കമന്റിനും അവര്‍ പരിപാടിയില്‍ മറുപടി നല്‍കുന്നുണ്ട്.
”ഇതിനും കാരണമെന്താണെന്ന് സംവിധായകരോട് തന്നെ പോയി ചോദിക്കണം. എന്നോട് ചോദിച്ചാല്‍ എനിക്കറിയില്ല.എന്റെ എല്ലാ കാര്യങ്ങളും ഫാമിലിയുമായാണ് തുറന്ന് പറയാറുള്ളത്. കഴിഞ്ഞ ദിവസവും ഈയൊരു കമന്റ് വായിച്ചപ്പോള്‍ ഞാന്‍ മുരളിയുടെ അടുത്ത് സംസാരിച്ചിരുന്നു. ‘അണ്ടര്‍റേറ്റഡ് എന്നുള്ള ഈയൊരു വാക്ക് ഞാന്‍ കേട്ട് മടുത്തു മുരളീ,’ എന്ന് ഞാന്‍ പറഞ്ഞു.
കാരണം എനിക്കറിയില്ല. നേരത്തെ പറഞ്ഞത് പോലെ തന്നെ ഇതും സംവിധായകരോട് തന്നെ ചോദിക്കേണ്ടി വരുമെന്ന് തോന്നുന്നു.
ഐ ഹാവ് നോ ഐഡിയ. അറിയുകയാണെങ്കില്‍ എനിക്കും ഒന്ന് പറഞ്ഞ് തരണേ,” ശിവദ ചിരിച്ചുകൊണ്ട് കൂട്ടിച്ചേര്‍ത്തു. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ 12th മാന്‍ ആണ് ശിവദയുടേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലായിരുന്നു ചിത്രം റിലീസ് ചെയ്തത്.
ജയസൂര്യ- പ്രജേഷ് സെന്‍ കൂട്ടുകെട്ടില്‍ റിലീസ് ചെയ്ത മേരി ആവാസ് സുനോയാണ് ശിവദയുടെ ഏറ്റവുമൊടുവില്‍ പുറത്തുവന്ന തിയേറ്റര്‍ റിലീസ്. മഞ്ജു വാര്യറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയാണ് നടി നവ്യ നായർ. ഇപ്പോഴിതാ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ സംസാരിക്കവെ നടി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്....
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം...