
News
ആമിര്‍ഖാന്റെ ‘ലാല്‍ സിംഗ് ഛദ്ദ’ എന്ന ചിത്രത്തിനെതിരെ ബോയിക്കോട്ട് ആഹ്വാനം
ആമിര്‍ഖാന്റെ ‘ലാല്‍ സിംഗ് ഛദ്ദ’ എന്ന ചിത്രത്തിനെതിരെ ബോയിക്കോട്ട് ആഹ്വാനം
Published on

ആമിര്‍ ഖാനെ നായകനാക്കി നവാഗതനായ അദ്വൈത് ചന്ദന്‍ ഒരുക്കുന്ന ‘ലാല്‍ സിംഗ് ഛദ്ദ’ എന്ന ചിത്രത്തെ നിരോധിക്കാന്‍ ആഹ്വാനം. ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായിരിക്കുകയാണ് #BoycottLaalSinghChaddha ഹാഷ്ടാഗ്. ഇന്ത്യ അസഹിഷ്ണുതയുള്ള രാജ്യമാണെന്ന ആമിര്‍ ഖാന്റെ പഴയ പ്രസ്താവനയെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിനെതിരെ ട്രോളുകള്‍ ഉയരുന്നത്. ഇന്ത്യ അസഹിഷ്ണുതയുള്ള രാജ്യമാണെന്നും, ഇന്ത്യ വിടാന്‍ ആഗ്രഹിക്കുന്നുവെന്നും ആമിര്‍ പറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി നിരവധി ആളുകളാണ് ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
ക്രിക്കറ്റ് ആരാധകരുടെ ഏറ്റവും നിര്‍ണായക ദിനമായിരുന്ന ഐ.പി.എല്‍ ഫൈനല്‍ മത്സരത്തിലെ ഇടവേളയിലാണ് ടി.വിയില്‍ ട്രെയ്ലര് ലോഞ്ച് ചെയ്തത്. ഇതുവരെ ഒന്നരക്കോടിയിലധികം ആളുകളാണ് ട്രെയ്ലര് കണ്ടത്. ‘ലാല്‍ സിംഗ് ഛദ്ദ’യുടെ കൗതുകകരവും നിഷ്കളങ്കവുമായ ലോകത്തേക്ക് വെളിച്ചം വീശുന്ന കാഴ്ചയാണ് ട്രെയ്ലര് നല്‍കുന്നത്.
ആമിര്‍ ഖാന്റെ മറ്റൊരു വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് ചിത്രത്തിലേതെന്നാണ് ട്രെയ്ലര് നല്കുന്ന സൂചന. വളരെ രസകരമായും എന്നാല്‍, വികാരനിര്‍ഭരമായുമാണ് സിനിമ ഒരുക്കിയിരിക്കുന്നത്. കരീന കപൂര്‍ ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ‘ത്രീ ഇഡിയറ്റ്സ്’ എന്ന ചിത്രത്തിന് ശേഷം ആമിര്‍ ഖാന്, കരീന കപൂര്‍ ജോഡി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
മോന സിംഗ്, നാഗ ചൈതന്യ അക്കിനേനി എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആമിറിന്റെ അമ്മയുടെ വേഷത്തിലാണ് മോന സിംഗ് എത്തുന്നത്. ചിത്രത്തിലെ ‘കഹാനി’, ‘മെയിന്‍ കി കരണ്‍’ തുടങ്ങിയ ഗാനങ്ങള്‍ ഇതിനോടകം തന്നെ ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. ആമിര്‍ ഖാന് പ്രൊഡക്ഷന്‍സ്, കിരണ്‍ റാവു, വയാകോം 18 സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
നടി നുസ്രാത് ഫരിയ വധശ്രമക്കേസിൽ അറസ്റ്റിൽ. ബംഗ്ലാദേശിൽ വെച്ചാണ് അറസ്റ്റിലാകുന്നത്. ‘മുജീബ് – ദി മേക്കിങ് ഓഫ് എ നാഷൻ’ എന്ന...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും...