എന്റെ കാറിൽ തൊട്ടിട്ട് പോയ അന്നത്തെ ആ ആരാധകൻ ഇന്ന് എന്നെ ഡയറക്ട് ചെയ്യുന്നു, ആക്ഷൻ എന്ന് പറയുന്നു; ലോകേഷ് കനക രാജിനെ കുറിച്ച് കമല ഹാസൻ !

ഉലകനായകൻ കമൽ ഹാസനെ നായകനാക്കി സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കുന്ന ‘വിക്രം’ എന്ന ചിത്രം ജൂൺ മൂന്നിന് തീയേറ്ററുകളിൽ എത്തുകയാണ് . . സിനിമയുടെ പ്രമോഷൻ പരിപാടികള്‍ പല ഇടങ്ങളിലായി പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം കൊച്ചിയിലും കമൽ ഹാസൻ എത്തിയിരുന്നു. ഇപ്പോഴിതാ ചെന്നൈയിൽ വിക്രം ഓഡിയോ ലോഞ്ചിനിടെ സംവിധായകൻ ലോകേഷിനെ കുറിച്ച് കമൽ പറഞ്ഞ വാക്കുകൾ വൈറലായിരിക്കുകയാണ്.
പണ്ട് ഒരിക്കൽ കോയമ്പത്തൂരിൽ വെച്ച് എന്റെ കാറിൽ തൊട്ടിട്ട് പോയിട്ടുണ്ട് ലോകേഷ്, ഞാനിതൊന്നും അറിഞ്ഞിട്ടില്ല, അയാൾ തന്നെയാണ് തന്റെ പഴയ കഥകൾ എന്നോട് പറഞ്ഞത്. അത്രത്തോളം എന്നെ സ്നേഹിച്ച അയാൾ ഇന്നെന്നെ ഡയറക്ട് ചെയ്യുന്നു. സാർ നിൽക്കൂ, കുറച്ച് വലത്തോട്, കുറച്ച് ഇടത്തോട്ട് എന്നൊക്കെ പറഞ്ഞ് എന്നെ ഡയറക്ട് ചെയ്യുന്നു. ആക്ഷൻ എന്ന് പറയുന്നു. അന്നത്തെ ആ ആരാധകൻ ഇന്ന് ഈ നിലയിൽ എത്തിയത് എനിക്ക് തന്നെ അഭിമാനമാണ്. 2019- ഞങ്ങൾ കണ്ടുമുട്ടിയത്, ആ കൂട്ട് ഇനിയും തുടരും, കമൽ വേദിയിൽ പറഞ്ഞിരിക്കുകയാണ്.
ചടങ്ങിൽ കമൽ ഹാസൻ ഇത് പറയുമ്പോൾ കണ്ണുകൾ ഈറനണിയുന്ന ലോകേഷിനേയും കാണാം. ഈ കൂട്ട് ഇനിയും തുടരും എന്ന് പറഞ്ഞപ്പോൾ ലോകേഷ് എഴുന്നേറ്റ് കൈകൂപ്പുകയുമുണ്ടായി. ഹർഷാരവത്തോടെയാണ് കാണികൾ കമലിന്റെ വാക്കുകള്‍ ഏറ്റെടുത്തത്. ഓഡിയോ ലോഞ്ച് വീഡിയോ യൂട്യൂബിൽ ഏറെ ചർച്ചയായിരിക്കുകയുമാണ്. മാനഗരം, കൈദി, മാസ്റ്റർ എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന സിനിമയാണ് വിക്രം.
കമൽ ഹാസനോടൊപ്പം വിജയ് സേതുപതി, സൂര്യ, ഫഹദ് ഫാസിൽ, ചെമ്പൻ വിനോദ് ജോസ്, കാളിദാസ് ജയറാം തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. കമൽ ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ് കമൽ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
മലയാളികളുടെ പ്രിയ നടനാണ് വിജയ് രാഘവന്. സൂപ്പര്‍താര പരിവേഷങ്ങള്‍ക്കപ്പുറം മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തു വച്ച നടന്മാരില് ഒരാളാണ് വിജയരാഘവന്. തന്നിലേക്ക് വരുന്ന...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് ശ്രീകാന്ത്. കഴിഞ്ഞ ദിവസം, മ യക്കുമരുന്ന് കേസിൽ നടൻ അറസ്റ്റിലായ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. എഐഎഡിഎംകെയുടെ...
മലയാളികളുടെ പ്രിയങ്കരനാണ് നടൻ മധു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, മലയാള സിനിമയിൽ വയലൻസ് കൂടി വരുന്നുവെന്ന വിമർശനത്തെ കുറിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു ആദിവാസി വിഭാഗത്തിന് നേരെ അധിക്ഷേപപരാമർശം നടത്തിയെന്ന് ആരോപിച്ച് വലിയ വിവാദങ്ങൾ നടൻ വിജയ് ദേവരകൊണ്ടയ്ക്കെതിരെ വരുന്നത്. എന്നാൽ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് ഇർഷാദ് അലി. സോഷ്യൽ മീഡിയയിൽ അദ്ദേഹം പങ്കുവെയ്ക്കാറുള്ള കുറിപ്പെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഫഹദ് ഫാസിലിനെക്കുറിച്ച് നടൻ...