Connect with us

കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ ആ സിനിമ കണ്ടിട്ടുണ്ട് ; മമ്മൂക്കക്കൊപ്പം അഭിനയിക്കണം: അദിവി ശേഷ് പറയുന്നു !

Actor

കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ ആ സിനിമ കണ്ടിട്ടുണ്ട് ; മമ്മൂക്കക്കൊപ്പം അഭിനയിക്കണം: അദിവി ശേഷ് പറയുന്നു !

കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ ആ സിനിമ കണ്ടിട്ടുണ്ട് ; മമ്മൂക്കക്കൊപ്പം അഭിനയിക്കണം: അദിവി ശേഷ് പറയുന്നു !

മുബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന മേജര്‍ സന്ദീപിനായി കാത്തിരിക്കുകയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രേക്ഷകര്‍. യുവതാരം അദിവി ശേഷ് നായകനാവുന്ന ചിത്രം ജൂണ്‍ മൂന്നിനാണ് തിയേറ്ററുകളിലെത്തുന്നത്.

മോളിവുഡ് സിനിമകളില്‍ മമ്മൂട്ടി ചിത്രങ്ങള്‍ കാണാന്‍ ഇഷ്ടപ്പെടുന്നുണ്ടെന്ന് പറയുകയാണ് അദിവി ശേഷ്. ദളപതിയും ഭീഷ്മ പര്‍വ്വവും കണ്ടിട്ടുണ്ടെന്നും അദ്ദേഹത്തിനൊപ്പം അഭിനയിക്കുക എന്നത് തന്റെ ആഗ്രഹമാണെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദിവി ശേഷ് പറഞ്ഞു.

‘മമ്മൂക്ക സാറിന്റെ സിനിമകള്‍ ഇഷ്ടമാണ്. കുട്ടിക്കാലത്ത് ദളപതി കണ്ടിട്ടുണ്ട്. ദുര്യോധനന്റെ ഭാഗം അദ്ദേഹം നന്നായി അഭിനയിച്ചു. അദ്ദേഹത്തിന്റെ ഒരുപാട് സിനിമകള്‍ കണ്ടിട്ടുണ്ട്. തെലുങ്ക് പടങ്ങളും അടുത്തിടെ ഇറങ്ങിയിരുന്നല്ലോ. യാത്ര, അതുപോലെ ഇപ്പോള്‍ ഏജന്റില്‍ അഭിനയിക്കുന്നു. എന്നെങ്കിലും അദ്ദേഹത്തിനൊപ്പം തെലുങ്കിലും മലയാളത്തിലുമുള്ള ചിത്രത്തില്‍ അഭിനയിക്കണമെന്നാണ് ആഗ്രഹം. എനിക്ക് ഭീഷ്മ പര്‍വ്വവും ഇഷ്ടമാണ്,’ അദിവി ശേഷ് പറഞ്ഞു.

ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലുമായി ഒരുങ്ങുന്ന മേജര്‍, ശശി കിരണ്‍ ടിക്കയാണ് സംവിധാനം ചെയ്യുന്നത്. ടോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി. മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്‌സും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

More in Actor

Trending

Recent

To Top