ഏറെ കാത്തിരിപ്പുകൾക്ക് ഒടുവിൽ തെന്നിന്ത്യൻ താരം നയൻതാരയും സംവിധായകൻ വിഘ്‌നേശ് ശിവനും ജൂൺ 9 ന് വിവാഹിതരാവുകയാണ്.
ചെന്നൈ മഹാബലിപുരത്ത് വച്ചാണ് വിവാഹം നടക്കുക. വിവാഹ ചിത്രീകരണത്തിനുള്ള അവകാശം ഒരു സ്വകാര്യ ഒടിടി പ്ലാറ്റ്‌ഫോമിനാണ് നൽകിയിരിക്കുന്നത്. തിരുപ്പതി ക്ഷേത്രമാണ് ആദ്യം വിവാഹത്തിനായി നിശ്ചയിച്ചിരുന്നത്. എന്നാൽ 150 അതിഥികളെ അനുവദിക്കാനാകില്ല എന്ന് അധികൃതർ അറിയിച്ചതോടെ ചടങ്ങ് മഹാബലിപുരത്തെ ഒരു സ്വകാര്യ റിസോർട്ടിലേക്ക് മാറ്റുകയായിരുന്നു.
വിവാഹ ഒരുക്കങ്ങളുടെ ഭാഗമായി സേവ് ദി ഡേറ്റ് കാർഡും കഴിഞ്ഞ ദിവസം പുറത്തിറിങ്ങിയുരുന്ന്. മോഷൻ പോസ്റ്റർ ആയി ആണ് വിവാഹ ക്ഷണക്കത്ത് എത്തിയത്. പോസ്റ്ററിൽ നയൻ ആൻഡ് വിക്കി എന്നാണ് എഴുതിയിരിക്കുന്നത്. കഴിഞ്ഞ ആറ് വര്‍ഷങ്ങളായി പ്രണയത്തിലാണ് ഇരുവരും. കഴിഞ്ഞ വര്‍ഷം വിവാഹ നിശ്ചയവും നടന്നിരുന്നു. വിവാഹ ചിത്രീകരണം ചെയ്യുന്നത് ഏത് ഒടിടി ആണ് എന്നിതുവരെ പുറത്തു വന്നിട്ടില്ല. ഇതിനു മുൻപ് ബോളിവുഡ് താരങ്ങളായ കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും വിവാഹത്തിന്റെ സംപ്രേഷണ അവകാശം ഒടിടി പ്ലാറ്റ്‌ഫോമിനായിരുന്നു
കഴിഞ്ഞ ആറ് വർഷങ്ങളായി പ്രണയത്തിലാണ് ഇരുവരും. കഴിഞ്ഞ വർഷം വിവാഹ നിശ്ചയവും നടന്നിരുന്നുവെങ്കിലും വിവാഹം ഉടനെയില്ലന്നായിരുന്നു ഇരുവരും വ്യക്തമാക്കിയത്. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത’കാതുവാക്കുള്ള രണ്ട് കാതൽ’ ആണ് ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം.
വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവരൊന്നിച്ചെത്തിയ ചിത്രം ട്രയാങ്കിൾ ലൗ സ്റ്റോറിയാണ്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാർ എസ്.എസും റൗഡി പിക്‌ചേഴ്‌സിന്റെ ബാനറിൽ നയൻതാരയും വിഘ്‌നേഷ് ശിവനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് ഗൗതമി. ഇപ്പോഴിതാ തന്റെ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രീയ പ്രവർത്തക കൂടിയായ നടി പൊലീസിൽ...
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയാമണി. തെന്നിന്ത്യയിലും മലയാളത്തിലും ഒരുപോലെ പ്രിയാമണിയ്ക്ക് ആരാധകരുണ്ട്. ഇപ്പോൾ മലയാളത്തിൽ അത്ര സജീവമല്ലെങ്കിലും...
തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ്...
നെൽസൺ ദിലീപ് കുമാറിന്റെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ രജനീകാന്ത് നായകനായി എത്തുന്ന ജയിലർ 2ൽ താനും അഭിനയിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി മലയാളി താരം അന്ന...