ചായയ്ക്ക് മധുരം കുറഞ്ഞു ; ചലച്ചിത്ര പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കം; സിനിമാ പ്രവര്ത്തകന് കുത്തേറ്റു!

പാലക്കാട് സിനിമാ പ്രവര്ത്തകന് കുത്തേറ്റു. ലൊക്കേഷന്‍ അസിസ്റ്റന്റും വടകര സ്വദേശിയുമായ സിജാറിനാണ് പരിക്കേറ്റത്. സിജാറിനെ ആക്രമിച്ച തിരുവനന്തപുരം സ്വദേശി ഉത്തമനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ചായയ്ക്ക് മധുരം കുറഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് സിനിമാ പ്രവര്ത്തകന് കുത്തേറ്റത്
ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവമുണ്ടായത്. ലോഡ്ജില്‍ വച്ച് ഉത്തമന് സിജാറിന്റെ കഴുത്തില്‍ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സിജാര്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
ചായയ്ക്ക് മധുരം കുറഞ്ഞുപോയെന്ന പേരില്‍ നാലുദിവസം മുന്‍പ് ലൊക്കേഷനില്‍ വച്ച് ഇരുവരും വഴക്കു കൂടിയതായി പൊലീസ് പറയുന്നു. പാലക്കാട് കേന്ദ്രീകരിച്ച് നടക്കുന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സംഭവം നടന്നത്.
ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെ ഇരുവരും ഒരു ലോഡ്ജിലാണ് താമസിച്ചിരുന്നത്. ഇവിടെ വച്ച് ഇരുവരും വീണ്ടും വഴക്കു കൂടുകയായിരുന്നു. തന്റെ തൊഴിലുമായി ബന്ധപ്പെട്ട് പരിഹസിച്ചതാണ് ഉത്തമന് പ്രകോപനമുണ്ടാകാന്‍ കാരണമെന്നാണ് പൊലീസ് പറയുന്നത്.
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
അടുത്തിടെയാണ് സീരിയൽ അഭിനേതാക്കളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും തമ്മിൽ വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ദിവ്യയുടെ രണ്ടുമക്കളും...
മലയാള സിനിമയിലെ ക്യൂട്ട് നായികമാരിൽ ഒരാളാണ് കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശന്റെയും നടി ലിസ്സിയുടെയും മകളാണ് കല്യാണി.വളരെ ചുരുങ്ങിയ കാലം കൊണ്ട്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...