സോഷ്യല്‍ മീഡിയയിലൂടെ മലയാളികൾ ഏറ്റെടുത്ത താരമാണ് സൗഭാഗ്യ വെങ്കിടേഷ് . കൈ നിറയെ ആരാധകരുള്ള താരകുടുംബത്തിലെ അംഗം കൂടിയാണ് സൗഭാഗ്യ വെങ്കിടേഷിന്റേത്. താരപുത്രിയായ സൗഭാഗ്യ സ്വന്തം കഴിവുകൊണ്ടുതന്നെയാണ് ആരാധകരെ നേടിയെടുത്തത്.
ടിക്ടോക്കിലൂടെയാണ് താരം ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സോഷ്യല്‍ മീഡിയയില്‍ സൗഭാഗ്യയയുടെ പേര് നിറസാന്നിധ്യമാവുകയായിരുന്നു. സൗഭാഗ്യയെ പോലെ ഭര്‍ത്താവ് അര്‍ജുനും പ്രേക്ഷകരുടെ പ്രിയങ്കരനാണ്. സൗഭാഗ്യയ്ക്കൊപ്പമാണ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല മിനിസ്ക്രീനിലും സജീവമാണ് അര്ജുന്.
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് സൗഭാഗ്യ വെങ്കിടേഷും അര്ജുന് സോമശേഖറും. സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെക്കുന്ന വീഡിയോയിലൂടെയാണ് താരങ്ങള്‍ ജനപ്രീതി നേടിയത്. ചക്കപ്പഴം പരമ്പരയില്‍ അഭിനയിച്ചതോടെ അര്‍ജുനും ശ്രദ്ധേനായി. മാസങ്ങള്‍ക്ക് മുന്‍പാണ് താരദമ്പതിമാര്‍ അവരുടെ ആദ്യത്തെ കണ്മണിയ്ക്ക് ജന്മം കൊടുക്കുന്നത്.
മകള്‍ സുദര്‍ശനയുടെ വരവിനെ പറ്റിയും മറ്റും താരങ്ങള്‍ പറയാറുണ്ട്. അതിനൊപ്പം മറ്റൊരു സന്തോഷ വാര്‍ത്തയുമായിട്ടാണ് ഇരുവരും എത്തിയിരിക്കുന്നത്. ജീവിതത്തില്‍ ഒന്നിച്ചതിനൊപ്പം സ്ക്രീനിന് മുന്നില്‍ ഒരുമിച്ചഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചതിനെ പറ്റിയാണ് സൗാഗ്യ പറയുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ ഈ സന്തോഷം പങ്കുവെച്ചതിനൊപ്പം പരിപാടിയുടെ വിശദാംശകളും പങ്കുവെച്ചു.
‘ഞങ്ങളൊരുമിച്ച് സ്ക്രീന്‍ സ്പേസ് പങ്കുവെച്ചതിന്റെ ആകാംഷയിലാണ്. അമൃത ടിവിയിലെ ഉരുളയ്ക്ക് ഉപ്പേരി എന്ന പരമ്പരയിലെ റാമും ചിന്നുവുമായി എത്തുന്നു. ഈ കോമ്പോയെ ഇഷ്ടപ്പെടുന്ന എല്ലാവരോടും നിങ്ങളുടെ നിരുപാധികമായ പിന്തുണ പൂര്‍ണ്ണഹൃദയത്തോടെ പ്രതീക്ഷിക്കുന്നു’. എന്നുമാണ് സൗഭാഗ്യ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞത്. ഈ പോസ്റ്റിന് താഴെ ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് എത്തുന്നത്.
രണ്ടാളെയും ഒരുമിച്ച് കാണാന്‍ സാധിച്ചതിന്റെ സന്തോഷമാണ് ആരാധകരും പങ്കുവെച്ചത്. അമൃത ടിവിയില്‍ സംപ്രേഷണം ചെയ്തു വരുന്ന ഉരുളയ്ക്ക് ഉപ്പേരി എന്ന പരമ്പരയിലൂടെയാണ് സൗഭാഗ്യയും അര്‍ജുനും ഒരുമിച്ച് അഭിനയിക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 8.30 നാണ് പരമ്പരയുടെ സംപ്രേഷണം. എന്നാല്‍ ഇരുവരുടെയും ക്യാരക്ടറുകളെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.
മീനത്തില്‍ താലിക്കെട്ട് സിനിമയിലെ ഡയലോഗിലാണ് താരങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തിലകനും ദിലീപും തമ്മിലുള്ള സംഭാഷണ ശകലം മനോഹരമായി അവതരിപ്പിക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. മാത്രമല്ല സ്കൂള്‍ വിദ്യാര്‍ഥിയുടെ വേഷത്തില്‍ അര്ജുന് എത്തുമ്പോള്‍ ഒരു ടീച്ചറുടെ ലുക്കിലാണ് സൗഭാഗ്യയുള്ളത്. കൈയ്യിലൊരു ചൂരല്‍ വടിയും കണ്ണാടിയുമൊക്കെയുള്ള പക്ക ടീച്ചറാണ്. എന്തായാലും പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള വിരുന്ന് താരദമ്പതിമാരുടെ കൈയ്യിലുണ്ടെന്ന കാര്യം വ്യക്തമാണ്.
താരകല്യാണിന്റെ നൃത്ത സ്കൂളിലെ വിദ്യാര്‍ഥിയായ അര്‍ജുനും സൗഭാഗ്യയും ഇഷ്ടത്തിലായി, വിവാഹം കഴിക്കുകയായിരുന്നു. 2020 ലാണ് പരമ്പരാഗത ചടങ്ങുകളോടെ ഇരുവരും വിവാഹിതരായത്. കഴിഞ്ഞ വര്‍ഷം അവസാനത്തോട് കൂടി ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു. മകളുടെ കൂടെയുള്ള വിശേഷങ്ങളും മറ്റുമൊക്കെ യൂട്യൂബ് ചാനലിലൂടെയാണ് സൗഭാഗ്യ പങ്കുവെക്കാറുള്ളത്. ഇതെല്ലാം വൈറലായി മാറുകയും ചെയ്യും.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...