സോഷ്യല്‍ മീഡിയയിലൂടെ മലയാളികൾ ഏറ്റെടുത്ത താരമാണ് സൗഭാഗ്യ വെങ്കിടേഷ് . കൈ നിറയെ ആരാധകരുള്ള താരകുടുംബത്തിലെ അംഗം കൂടിയാണ് സൗഭാഗ്യ വെങ്കിടേഷിന്റേത്. താരപുത്രിയായ സൗഭാഗ്യ സ്വന്തം കഴിവുകൊണ്ടുതന്നെയാണ് ആരാധകരെ നേടിയെടുത്തത്.
ടിക്ടോക്കിലൂടെയാണ് താരം ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സോഷ്യല്‍ മീഡിയയില്‍ സൗഭാഗ്യയയുടെ പേര് നിറസാന്നിധ്യമാവുകയായിരുന്നു. സൗഭാഗ്യയെ പോലെ ഭര്‍ത്താവ് അര്‍ജുനും പ്രേക്ഷകരുടെ പ്രിയങ്കരനാണ്. സൗഭാഗ്യയ്ക്കൊപ്പമാണ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല മിനിസ്ക്രീനിലും സജീവമാണ് അര്ജുന്.
ജീവിതത്തിലെ സന്തോഷാവിഷയങ്ങൾ എല്ലാം താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത് ചേട്ടത്തിയെ കുറിച്ചുളള താരങ്ങളുടെ വാക്കുകളാണ്. പോയ വര്‍ഷമായുരുന്നു വിയോഗം. കോവിഡ് ബാധിച്ചാണ് വിടവാങ്ങിയത്. അര്‍ജുന്റെ പിതാവും അന്തരിച്ചിരുന്നു.
ചേട്ടത്തിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചത്.’ചേച്ചിയെ ഓര്‍ക്കുന്നു. നമുക്ക് നഷ്ടപ്പെട്ടത് എന്താണെന്ന് മനസിലാക്കുന്നു. ഓര്‍മ്മകള്‍ പുതുക്കുന്നു. അല്ലാതെ നമുക്കൊന്നും ചെയ്യാന്‍ കഴിയില്ല. നിങ്ങളെപ്പോഴും ഞങ്ങള്‍ക്ക് വിലപ്പെട്ടതാണെന്നുമായിരുന്നു സൗഭാഗ്യ ചേട്ടത്തിയെക്കുറിച്ച് എഴുതി.
അനു ഉള്ളതിനാല്‍ പലപ്പോഴും ചേട്ടത്തിയുടെ കുറവ് അറിയാറില്ലെന്നും ചേട്ടത്തി പറയുന്നത് പോലെ തന്നെയാണ് അവളും കാര്യങ്ങള്‍ പറയുന്നതെന്നും അടുത്തിടെ സൗഭാഗ്യ പറഞ്ഞിരുന്നു. സുദര്‍ശനയ്ക്ക് ഏറെ പ്രിയമുള്ള ചേച്ചിയാണ് അനു, ചോറൂണിന് താന്‍ അച്ഛമ്മയുടെ കൂടെ നി്ന്നോളാമെന്നും നിങ്ങള്‍ സമാധാനത്തോടെ പോയി വരൂയെന്നും അവള് പറഞ്ഞപ്പോള്‍ ചേട്ടത്തി പറയുന്നത് പോലെ തന്നെയാണ് തോന്നിയതെന്നും സൗഭാഗ്യ പറഞ്ഞിരുന്നു. എന്റെ മൂത്ത മകളാണ് അനു, അവള്‍ക്ക് വേണ്ടതെല്ലാം ചെയ്യാറുണ്ട്. അനു ഋതുമതിയായപ്പോള്‍ സൗഭാഗ്യയും അര്‍ജുനും ചേര്‍ന്ന് ആ ചടങ്ങ് ആഘോഷമാക്കി മാറ്റിയിരുന്നു.
അടുത്തിടെയായിരുന്ന സുദര്‍ശനയുടെ ചോറൂണ്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു കുഞ്ഞിന് ചോറ് കൊടുത്തത്. വളരെ ലളിതമായിട്ടായിരുന്നു ചടങ്ങ് നടന്നത്. താരകല്യാണ്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. കുഞ്ഞിന്റെ ചോറൂണ്ണിന്റെ ചിര്രതങ്ങളും വീഡിയോയും ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.സൗഭാഗ്യയുടേയും അര്‍ജുന്റേയും വിവാഹവും ഗുരുവായൂരില്‍ വെച്ചായിരുന്നു .
ജീവിതത്തിലെ സന്തോഷങ്ങളെല്ലാം തങ്ങളുടേതായ രീതിയില്‍ ഇവര്‍ ആഘോഷിക്കാറുണ്ട്. സൗഭാഗ്യയുടെ 29ാം പിറന്നാള്‍ ആഘോഷമാക്കിയിരുന്നു. മകളുണ്ടായതിന് ശേഷമുള്ള ആദ്യത്തെ പിറന്നളായിരുന്നു ഇത്.
ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നു എന്നാണ് പിറന്നാള്‍ ആഘോഷത്തെ കുറിച്ച് സൗഭാഗ്യ പറഞ്ഞത്.പതിവ് പോലെ രാത്രി തന്നെ സര്‍പ്രൈസ് തന്ന് ഞെട്ടിച്ചുവെന്നും താരം കൂട്ടിച്ചേര്‍ത്തു. തന്റേയും മകളുടേയും ഉത്രം നക്ഷത്രമാണ്. ഒരുപാട് പ്രത്യേകതകളുള്ളവരാണ് ഈ നക്ഷത്രക്കാര്‍ എന്നും താരം അന്ന് പറഞ്ഞിരുന്നു.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...