Connect with us

ഒരു ദിവസം നീ ഫോണില്‍ നോക്കി ഇരിക്കുകയായിരിക്കും. അന്നേരം കുഞ്ഞിന്റെ കാര്യം പോലും മറന്ന് പോയേക്കുമെന്ന് ലാലേട്ടൻ പറഞ്ഞു; മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിന്റെ അനുഭവം പറഞ്ഞ് നടി ഷോണ്‍ റോമി

Actress

ലാലേട്ടനെ ആദ്യമായി കണ്ടപ്പോള്‍ ഒരു ഞെട്ടലുണ്ടായിരുന്നെന്നും അദ്ദേഹത്തെ പോലൊരു ഇതിഹാസ നടനോടൊപ്പം ഒരേ രംഗത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയപ്പോള്‍ ആവേശമാണ് തോന്നിയതെന്ന് നടി ഷോണ്‍ റോമി. ലൂസിഫര്‍ സിനിമയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിന്റെ അനുഭവം പറഞ്ഞിരിക്കുകയാണ് നടി.

‘ലാലേട്ടനെ ഞാന്‍ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ തീര്‍ച്ചയായും ഒരു ഞെട്ടലിലായിരുന്നു. പക്ഷേ, ലാലേട്ടന്‍ തീവ്രമായ ശാന്തതയിലാണ് ഉണ്ടായിരുന്നത്. അദ്ദേഹത്തെ പോലൊരു ഇതിഹാസ നടനോടൊപ്പം ഒരേ രംഗത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയപ്പോള്‍ എനിക്ക് ശരിക്കും ആവേശമാണ് തോന്നിയത്.’

‘സിനിമയിലെ സുപ്രധാന സീക്വന്‍സുകളില്‍ ഒന്നില്‍ ഞാന്‍ കൈയില്‍ എടുത്തിരിക്കുന്ന കുഞ്ഞിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധാലുവായിരിക്കണമെന്ന് അദ്ദേഹം തമാശരൂപേണ എന്നോട് പറഞ്ഞു. എനിക്ക് കുഞ്ഞിനെ എടുത്ത് ശീലമില്ലാത്തത് കൊണ്ടാണ് സൂക്ഷിക്കണമെന്ന് ലാലേട്ടന്‍ പറഞ്ഞത്.’

‘ഒരു ദിവസം നീ ഫോണില്‍ നോക്കി ഇരിക്കുകയായിരിക്കും. അന്നേരം കുഞ്ഞിന്റെ കാര്യം പോലും മറന്ന് പോയേക്കും എന്നും അദ്ദേഹം എന്നോട് പറഞ്ഞു. മോഹന്‍ലാല്‍ എന്റെ പ്രിയപ്പെട്ട നടനാണ്. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുക എന്നത് ഒരു സ്വപ്ന സാക്ഷാത്കാരമായി തോന്നി’ ഷോണ്‍ പറഞ്ഞു.

More in Actress

Trending

Recent

To Top