അഞ്ച് മിനുട്ടിനുള്ളില്‍ തിരിച്ച് കോള്‍ വന്നു, ദിലീപേട്ടാ പെട്ടുപോയി എന്നാണ് ആ കോളില്‍ പറഞ്ഞത് ഒടയതമ്പുരാൻ ബാക്കിവെച്ചു, ആ മാരക തെളിവ്! ജയിലിടിഞ്ഞാലും പുറത്തുവരില്ല, നിർണ്ണായക വെളിപ്പെടുത്തൽ
അഞ്ച് മിനുട്ടിനുള്ളില്‍ തിരിച്ച് കോള്‍ വന്നു, ദിലീപേട്ടാ പെട്ടുപോയി എന്നാണ് ആ കോളില്‍ പറഞ്ഞത് ഒടയതമ്പുരാൻ ബാക്കിവെച്ചു, ആ മാരക തെളിവ്! ജയിലിടിഞ്ഞാലും പുറത്തുവരില്ല, നിർണ്ണായക വെളിപ്പെടുത്തൽ
അഞ്ച് മിനുട്ടിനുള്ളില്‍ തിരിച്ച് കോള്‍ വന്നു, ദിലീപേട്ടാ പെട്ടുപോയി എന്നാണ് ആ കോളില്‍ പറഞ്ഞത് ഒടയതമ്പുരാൻ ബാക്കിവെച്ചു, ആ മാരക തെളിവ്! ജയിലിടിഞ്ഞാലും പുറത്തുവരില്ല, നിർണ്ണായക വെളിപ്പെടുത്തൽ
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഓരോ ദിവസവും നിർണ്ണയാക വിവരങ്ങളാണ് പുറത്തുവരുന്നത്. ഏറ്റവും ഒടുവിലായി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ തെളിവ് ഹാജരാക്കാന്‍ വിചാരണക്കോടതി പ്രോസിക്യൂഷന് ഇന്നലെ ഒരവസരംകൂടി അനുവദിച്ചിട്ടുണ്ട്. കൃത്യമായ തെളിവുകള്‍ ഹാജരാക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി വ്യാഴാഴ്ചയും പ്രോസിക്യൂഷനെ വിമര്‍ശിച്ച സ്പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതി ഹര്‍ജി 26-ലേക്കു മാറ്റി. തെളിവുകള്‍ ഹാജരാക്കാനുള്ള അവസാന അവസരമാണിതെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്
അതിനിടെ നടി ആക്രമിക്കപ്പെട്ട ദിവസം നടന്ന കാര്യങ്ങള്‍ വെളിപ്പെടുത്തി സംവിധായകന് ആലപ്പി അഷ്റഫ്. നടി പള്‍സര്‍ സുനിയും സംഘവും ഇറക്കി വിട്ടത് സംവിധായകനും നടനുമായ ലാലിന്റെ വീട്ടിലാണ്. അവര്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് ലാല്‍ പതറി പോയി. എന്ത് ചെയ്യണമെന്ന് പോലും അറിയില്ലായിരുന്നു. അദ്ദേഹമാണ് ആന്റോ ജോസഫിനെ വിളിച്ച് കാര്യമറിയിക്കുന്നത്.
ആന്റോ ജോസഫാണ് പിടി തോമസിനെയും കൊണ്ട് അവിടെ വരുന്നത്. ആന്റോ വരുന്ന വഴിക്ക് പിടി തോമസിന്റെ വീട്ടില്‍ ലൈറ്റ് കണ്ടത് കൊണ്ട് മാത്രമാണ് അദ്ദേഹത്തെ അവിടെ എത്തിക്കാന്‍ കഴിഞ്ഞത്. അദ്ദേഹമാണ് ഈ കേസില്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തിയതെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.
പിടി തോമസിനോട് ഈ നടിയാണ് ആക്രമിക്കപ്പെട്ടതെന്ന് ആന്റോ ജോസഫ് പറഞ്ഞതിന് പിന്നാലെ സമയമൊന്നും നോക്കാതെ അദ്ദേഹം ഇറങ്ങി. കേട്ടപാതിയാണ് അദ്ദേഹം ലാലിന്റെ വീട്ടിലെത്തിയത്. പിടി തോമസ് ആദ്യം ശ്രദ്ധിച്ചത് ഡ്രൈവര്‍ മാര്‍ട്ടിനെയാണ്. ആക്രമിക്കപ്പെട്ട നടിയെ കൂട്ടിക്കൊണ്ട് വന്ന് ഇറക്കിയത് മാര്‍ട്ടിനാണ്. ഈ മാര്ട്ടിന് മെല്ലെ അവിടെ നിന്ന് പോകാനുള്ള ശ്രമത്തിലായിരുന്നു. ഇത് പിടി തോമസ് ശ്രദ്ധിച്ചിരുന്നു. ലാലിന്റെ അടുത്ത് പോയി അയാളെ വിടരുത്, പിടിച്ച് നിര്‍ത്തണം എന്ന് ആദ്യം പറഞ്ഞത് പിടിയാണ്. ലാലാണ് മാര്‍ട്ടിനോട് പോകേണ്ടെന്ന് പറഞ്ഞത്. അവിടെ നില്‍ക്കാനും ആവശ്യപ്പെട്ടു. പിന്നീട് പിടി തോമസാണ് പോലീസിനെ എല്ലാം വിളിച്ച് അറിയിച്ചതെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.
പിടി തോമസ് ഡിജിപി, അടക്കമുള്ളവരെ വിളിച്ചു. പത്ത് മിനുട്ടിനുള്ളില്‍ ഒരു പോലീസ് ഓഫീസര്‍ അവിടെയെത്തി. അയാളാണ് കാര്യങ്ങള്‍ മനസ്സിലാക്കി മാര്‍ട്ടിനോട് കാര്യങ്ങള്‍ തിരക്കി. നീ ഏതാടാ, സത്യം പറയടാ എന്നെല്ലാമായിരുന്നു ചോദിച്ചത്. അയാളാകെ പതറിയിരുന്നു. ഇതിന് പിന്നില്‍ പള്‍സര്‍ സുനിയാണെന്ന് ആ ഉദ്യോഗസ്ഥനോട് അയാള്‍ പറഞ്ഞു. അപ്പോള്‍ തന്നെ സിനിമാ മേഖലയില്‍ മുമ്പ് നടന്ന പല കാര്യങ്ങളും പോലീസ് ഉദ്യോഗസ്ഥരുടെ മനസ്സിലൂടെ പോയിരുന്നു. മുമ്പ് ഒതുക്കി വിട്ട കേസുകള്‍ അടക്കമുണ്ടായിരുന്നു. ഈ പോലീസ് ഉദ്യോഗസ്ഥന് പള്‍സര്‍ സുനിയുടെ നമ്പര്‍ വാങ്ങി അത് ട്രേസ് ചെയ്യാന്‍ സൈബര്‍ സെല്ലിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.
ഈ നമ്പറിലേക്ക് വരികയും പോവുകയും ചെയ്യുന്ന കോളുകളെ കുറിച്ച് വിവരം തരണമെന്ന് അറിയിക്കുകയും ചെയ്തിരുന്നു ഈ പോലീസുകാരന്. അഞ്ച് മിനുട്ടിനുള്ളില്‍ തിരിച്ച് കോള്‍ വന്നു. ഈ ഫോണ്‍ നമ്പറിലേക്ക് പള്‍സര്‍ സുനിയുടെ കോള്‍ പോയിട്ടുണ്ടെന്ന് പറഞ്ഞു. ദിലീപേട്ടാ പെട്ടുപോയി എന്നാണ് ആ കോളില്‍ പറഞ്ഞിരുന്നത്. അതായിരുന്നു ആദ്യ തെളിവ്. ആ പോലീസ് ഓഫീസര്‍ അത് മനസ്സില്‍ സൂക്ഷിച്ചു. പിടി തോമസ് ഇതിന്റെ ആദ്യത്തെ ദൃക്സാക്ഷിയാണ്. സിനിമാക്കാരൊക്കെ പിന്നീട് പ്രതിഷേധവുമായി കൂടി. ഈ കേസിലെ എട്ടാം പ്രതിയുടെ മുന്‍ ഭാര്യയും ആ പ്രതിഷേധത്തിലുണ്ടായിരുന്നു. അവരാണ് ആദ്യം പറഞ്ഞത് ഇതില്‍ ഗൂഢാലോചനയുണ്ടെന്നതെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.
പള്‍സര്‍ സുനി നടിയോട് പറഞ്ഞത് ഇത് ക്വട്ടേഷനാണെന്നാണ്. നടിയുടെ കരച്ചിലൊന്നും അവര്‍ കേട്ടില്ല. പറഞ്ഞത് ചെയ്യാന്‍ വേണ്ടി പല പ്ലാനിട്ടാണ് ഈ ക്വട്ടേഷന്‍ അവര്‍ തയ്യാറാക്കിയത്. ദിലീപ് നിരപരാധിയാണെന്ന് പലരും പറയുന്നു. ഈ കേസ് പള്‍സര്‍ സുനിയോടെ ഈ കേസ് നിന്നു എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഇച്ഛാശക്തിയുള്ള പല ഉദ്യോഗസ്ഥരും ഇതില്‍ ഗൂഢാലോചനയുണ്ടെന്ന് ഉറക്കെ പറഞ്ഞു. ഗൂഢാലോചനയില്‍ പങ്കുള്ളയാളാണ് സൂപ്പര്‍ താരം ദിലീപ് എന്ന് അവര്‍ വിളിച്ച് പറഞ്ഞു. മുഖ്യമന്ത്രി പോലും ആദ്യ ഘട്ടത്തില്‍ പള്‍സര്‍ സുനിയാണ് കുറ്റക്കാരനെന്നാണ് പറഞ്ഞത്. അദ്ദേഹത്തിന് ഒടുവില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞത് സമ്മതിക്കേണ്ടി വന്നുവെന്നും ആലപ്പി അഷ്റഫ് വ്യക്തമാക്കി.
ഇല്ല എന്ന് പറഞ്ഞയാള്‍ ഒടുവില്‍ കേസില്‍ വന്നു. കാരണം അത്ര ആത്മാര്‍ത്ഥമായിട്ടാണ് കേസ് അന്വേഷിച്ചത്. എന്നാല്‍ ചാനല്‍ ചര്‍ച്ചയില്‍ ദിലീപിന് വേണ്ടി പിആര്‍ വര്‍ക്കര്‍മാര്‍ വന്നു. അദ്ദേഹത്തെ അനുകൂലിച്ച് സംസാരിക്കുന്നവരും വന്നുവെന്ന് ആലപ്പി പറയുന്നു. ലക്ഷ്ങ്ങളാണ് വാരിയെറിഞ്ഞത്. സര്‍ക്കാരില്‍ നിന്നുള്ളവരെയും, ജുഡീഷ്യറിയില്‍ നിന്നുള്ളവരെയും വരെ ഇവര്‍ വിലയ്ക്കെടുത്തുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാവരെയും ഒപ്പം ചേര്‍ക്കാന്‍ ഒരു ടീമിനെ തന്നെയാണ് രംഗത്തിറക്കിയത്. ഇത്രയും തെളിവുകള്‍ ഉള്ള കേസില്‍ പോലീസ് പറയുന്നത് കേള്‍ക്കണോ? അതോ ഈ പെരുംകള്ളന്‍ ദിലീപ് പറയുന്നത് വിശ്വസിക്കണോ? കേസില്‍ ജയിലില്‍ കിടന്നിട്ടും മാനസാന്തരമൊന്നും ദിലീപിന് ഇല്ലെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.
ദിലീപ് ക്രിമിനല്‍ കാര്യങ്ങളാണ് ജയിലിന് പുറത്ത് വന്നിട്ടും ചെയ്യുന്നത്. തെളിവുകള്‍ നശിപ്പിക്കാനാണ് നോക്കുന്നത്. ഗൂഢാലോചനകള്‍ നടക്കുന്നു. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ മൊത്തം വധിക്കാന്‍ നോക്കുന്നു. ദൃശ്യങ്ങള്‍ വീണ്ടും പ്രദര്‍ശിപ്പിച്ച് ദിലീപും സംഘവും ആസ്വദിക്കുകയാണ്. അതിനായി അന്വേഷണ ഉദ്യോഗസ്ഥരെ വരെ കൈയ്യിലെടുക്കുന്നു. എന്നിട്ട് ഓരോരുത്തര്‍ക്കും ശിക്ഷ വീട്ടിലിരുന്ന് വിധിക്കുകയാണ്. പള്‍സര്‍ സുനി പോലും ഇനിയുള്ള ശിക്ഷ അനുഭവിച്ച് തീര്‍ക്കുമെന്നാണ് പറഞ്ഞത്. അവരൊക്കെ ക്രിമിനല്‍ തന്നെയാണ്. എന്നാല്‍ ദിലീപ് ജന്മനാ ക്രിമിനല്‍ സ്വഭാവമുള്ളയാളാണ്. അയാള്‍ പറയുന്നത് നമ്മള് എങ്ങനെ വിശ്വസിക്കുമെന്നും ആലപ്പി ആഷ്റഫ് ചോദിച്ചു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...