മൗനരാഗം ഇതുവരെ കണ്ട കഥയല്ല ഇനി വരാനിരിക്കുന്നത് എന്ന സൂചന ആണ് ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ എനിക്ക് തോന്നിയത്. ശരിക്കും ഒരുപാട് വേദന തോന്നിയ എപ്പിസോഡ്. കിരണിന്റെയും കല്യാണിയുടെയും കല്യാണം കഴിഞ്ഞതോടെ മൗനരാഗത്തിൽ കണ്ണീർ കഥ ട്രാക്ക് തുടങ്ങിയോ എന്നാണ് പ്രേക്ഷകരും ചോദിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി കിരണും കല്യാണിയും എവിടെ താമസമാക്കും എന്ന് നോക്കി നടക്കുകയായിരുന്നു.
എന്നാൽ അവിടെ കിരണിനെ ഞെട്ടിച്ചുകൊണ്ട് ബൈജു സ്വന്തം വീടാണ് കിരണിനു നൽകിയത്. അവർ അവിടെ എങ്ങനെ ജീവിക്കും എന്ന ആശങ്കയായിരുന്നു ബൈജുവിന്. എന്നാൽ ആ വീട് മതിയെന്ന് തീരുമാനിച്ച് വലിയ ആത്മവിശ്വാസത്തോടെയാണ് കിരൺ വീട്ടിൽ പാലുകാച്ചു നടത്തിയത്.
വീട്ടിൽ നിന്നും ഓഫീസിൽ നിന്നും എല്ലാം ആട്ടിപ്പായിച്ചപ്പോൾ മൗനരാഗം പ്രേക്ഷകരും കാണാൻ കാത്തിരുന്നത് സി എസ് കിരണിനെയും കല്യാണിയേയും കൂട്ടികൊണ്ട് പോകുന്ന കാഴ്ച കാണാൻ വേണ്ടിയാണ്. കിരണും സി എസും ഒന്നിച്ചു നിന്നാൽ സരയു കൺസ്ട്രക്ഷനെക്കാൾ ഉയർന്നു വരാനും സാധിക്കും. അതുപോലെ മകനെ മനസിലാക്കാതെ ചതിയനായ സഹോദരനെ വിശ്വസിക്കുന്ന അമ്മയ്ക്കും അതൊരു തിരിച്ചടിയായേനെ..
എന്നാൽ കഥ ആ രീതിയിലേക്കല്ല പോകുന്നത്. ഇന്നത്തെ എപ്പിസോഡ് ഏറെ നൊമ്പരപ്പെടുത്തുന്ന ഒന്നായിരുന്നു. ഇന്ന് കിരൺ താമസമാക്കിയ ബൈജുവിന്റെ ചെറിയ വീട്ടിലേക്ക് മകനെയും മരുമകളെയും കൂട്ടിക്കൊണ്ട് പോകാൻ സി എസ് എത്തുന്നുണ്ട്. രണ്ടു ദിവസമായി സി എസിനെ സീരിയലിൽ കാണിച്ചിട്ട്.
പക്ഷെ ഇന്ന് സി എസ് കിരണിനെ കൂടെ വരാൻ നിർബന്ധിക്കുമ്പോഴും കിരൺ അതിനു വഴങ്ങുന്നില്ല. എന്നാൽ അച്ഛനെ നോവിക്കുന്ന കുറെ കാര്യങ്ങൾ കിരൺ പറയുന്നുണ്ട് . ‘അമ്മ മനസിലാക്കുന്നില്ല എന്ന് കണ്ടിട്ടും, ആ ‘അമ്മ തോൽക്കാതിരിക്കാനാണ് കിരൺ ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നത് .
സി എസിനെ അകറ്റിനിർത്തുമ്പോൾ കിരൺ മറന്നു പോകുന്ന ഒരു കാര്യം ഉണ്ട് . കിരണിന്റെയും കല്യാണിയുടെയും വിവാഹം . അതും രൂപയെ തോൽപ്പിച്ചുകൊണ്ടാണല്ലോ നടത്തിയത്. അപ്പോൾ അമ്മയെ ചതിച്ചതും പറ്റിച്ചതും കിരണിന് ഒരു പ്രശ്നം ആയിരുന്നില്ലേ…
രാധാമണിയുടെ ഓർമ്മ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ജാനകി. അതിന് വേണ്ടി ഡോക്റ്ററിനേയും കണ്ടു. പക്ഷെ പ്രത്യേകിച്ചുള്ള മാറ്റങ്ങൾ ഒന്നും തന്നെ രാധാമണിയിൽ ഉണ്ടായില്ല....
ശ്യാം തന്നെ ചതിച്ച കഥയെല്ലാം ശ്രുതി അശ്വിനോട് പറഞ്ഞെങ്കിലും അതൊന്നും വിശ്വസിക്കാൻ അശ്വിൻ തയ്യാറായിരുന്നില്ല. വീണ്ടും ശ്രുതിയെ തെറ്റിദ്ധരിക്കുകയാണ് ചെയ്തത്. ശേഷം...