മലയാള സിനിമയിലെ ത്രില്ലർ ചിത്രങ്ങൾക്കിടയിൽ എക്കാലത്തെയും വലിയ തരംഗം തന്നെ സൃഷ്ടിച്ച ദൃശ്യത്തിനും ദൃശ്യം 2നും ശേഷം ഹാട്രിക് വിജയം ഉന്നം വെച്ച് ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ത്രില്ലർ ചിത്രമാണ് ’12ത് മാൻ’. മെയ് 20 മുതൽ ഡിസ്നി-ഹോട്സ്റ്റാറിൽ പ്രദർശനത്തിനെത്തുന്നു .
ദുരൂഹമായ ഒരു കൊലപാതകത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ മോഹന്‍ലാലിനൊപ്പം ഉണ്ണി മുകുന്ദന്, അനുശ്രീ, അനു സിത്താര, സൈജു കുറുപ്പ്, രാഹുല്‍ മാധവ്, അതിഥി രവി, ശിവദ, പ്രിയങ്ക നായര്‍, ലിയോണ ലിഷോയ്, അനുമോഹന്‍, ചന്തുനാഥ് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. കെആര്‍ കൃഷ്ണകുമാറാണ് ചിത്രത്തിന്റെ തിരക്കഥ. സതീഷ് കുറുപ്പ് ക്യാമറയും അനില്‍ ജോണ്സന് സംഗീതവും നിര്‍വ്വഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് വിഎസ് വിനായകനാണ് ചെയ്തിരിക്കുന്നത്.
11 കൂട്ടുകാരുടെ ഒരു ഗെറ്റ് – ടുഗെദർ വേളയിൽ പന്ത്രണ്ടാമനായി എത്തുന്ന കഥാപാത്രവും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം. മിസ്റ്ററി ത്രില്ലർ വിഭാഗത്തിലെത്തുന്ന ചിത്രമാണ് 12 ത് മാൻ. മോഹൻലാലിനെ കൂടാതെ ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, അനുശ്രീ, ഷൈൻ ടോം ചാക്കോ, ആണ് സിതാര, പ്രിയങ്ക നായർ, അനു മോഹൻ, ലിയോണ ലിഷോയ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ഇടുക്കി കുളമാവിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. ചിത്രം പ്രഖ്യാപിച്ചത് മുതൽ വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വൻ ശ്രദ്ധ നേടിയിരുന്നു. മഞ്ഞ് മൂടിയ താഴ്വാരത്ത് ഉള്ള ഒരു നിഘൂഢമായ വീട്ടിലേക്ക് ഒരാൾ നടന്ന് കയറുന്ന ദൃശ്യമായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്.
മോഹൻലാൽ- തരുൺ മൂർത്തി കൂട്ടുക്കെട്ടിൽ പുറത്തെത്തിയ ചിത്രമായിരുന്നു തുടരും. ഇപ്പോഴിതാ സിനിമയുടെ വ്യാജ പതിപ്പ് ടൂറിസ്റ്റ് ബസിൽ പ്രദർശിപ്പിച്ചതായി പരാതി വന്നിരിക്കുകയാണ്....
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...
മലയാളത്തിലെ ആദ്യ വാമ്പയർ ആക്ഷൻ മൂവിയായ ഹാഫിൻ്റെ ചിത്രീകരണം ഏപ്രിൽ ഇരുപത്തിയെട്ട് തിങ്കളാഴ്ച്ച രാജസ്ഥാനിലെ പ്രശസ്തമായ ജയ്സാൽമീറിൽ ആരംഭിച്ചു. ബ്ലെസ്സി-മോഹൻലാൽ ചിത്രമായ...