ബിഗ് ബോസ് സീസണ്‍ 4 പ്രവചിക്കാൻ സാധിക്കാത്ത വിധം മുന്നേറുകയാണ്. ഇതിനോടകം തന്നെ ഷോ പകുതി ദിനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇനി ഏതാനും ആഴ്ചകള്‍ മാത്രമാണ് മത്സരം ബാക്കിയുള്ളത്. പതിനേഴ് പേരുമായി ആരംഭിച്ച ഷോയില്‍ ഇപ്പോള്‍ 13 മത്സരാര്‍ത്ഥികളാണുള്ളത്. നിമിഷയാണ് അടുത്തായി പുറത്ത് പോയത്. പ്രേക്ഷകര്‍ പ്രതീക്ഷിച്ച പോലെയാണ് നിമിഷ പുറത്തായത്.
ഷോ അമ്പതിനോട് അടുക്കുമ്പോഴാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ എത്തിയത്. വിനയ് മാധവും റിയാസ് സലീമുമാണ് ഹൗസിലെത്തിയത്. ഇവരുടെ വരവോടെ ഗെയിം ആകെ മാറി. എല്ലാ മത്സരങ്ങളും കുറെക്കൂടി മെച്ചപ്പെട്ട രീതിയിലുമായി. ഓരേ ദിവസം ഹൗസിലെത്തിയ ഇവര്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
വാരാന്ത്യഎപ്പിസോഡുകളില്‍ എത്തിയ ഇവര്‍ ഒരു ദിവസം രഹസ്യ റൂമില്‍ കഴിഞ്ഞതിന് ശേഷമാണ് വീട്ടിലെത്തിയത്. തുടക്കത്തില്‍ നല്ല സുഹൃത്തുക്കളായിരുന്നെങ്കിലും പിന്നീട് ഇവര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവുകയായിരുന്നു.
ഒരാഴ്ചയ്ക്ക് ശേഷം ഇവര്‍ വീണ്ടും അടുക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ എവിക്ഷന് ശേഷമാണ് താരങ്ങള്‍ പ്രശ്‌നങ്ങള്‍ മറന്ന് ഒന്നായത്. വിനയ് ഇക്കുറി നോമിനേഷനില്‍ ഇടംപിടിച്ചിട്ടുണ്ട്. ഹൗസില്‍ വേര്‍തിരിവ് ഉണ്ടെന്നാണ് വിനയിയുടെ കണ്ടെത്തല്‍. പഴയ മത്സരാര്‍ത്ഥികള്‍ എല്ലാവരും ഒറ്റക്കെട്ടാണെന്നും തങ്ങളെ കൂട്ടത്തില്‍ കൂട്ടില്ലെന്നും വിനയ് റിയാസിനോട് പറഞ്ഞു.
നോമിനേഷന് ശേഷമാണ് വിനയ്ക്ക് ഇത്തരം ചിന്ത വന്നത്. എന്നാല്‍ വളരെ പോസിറ്റീവായിട്ടാണ് റിയാസ് പ്രതികരിച്ചത്. ഇവര്‍ എല്ലാവരും നമ്മള്‍ എത്തുന്നതിന് മുന്‍പ് ടീം ആയവര്‍ ആണ്. അതിനാല്‍ തന്നെ നമ്മളെ കൂട്ടത്തില്‍ കൂട്ടാന്‍ മടിയുണ്ടാവും. എല്ലാവരും പറയുന്നത് നമ്മളോട് വേര്‍തിരിവ് ഇല്ലയെന്നാണ്. പക്ഷെ എനിക്ക് അങ്ങനെ തോന്നുന്നില്ലെന്നും കഴിയുന്നതും ആക്ടീവായി ഹൗസില്‍ നില്‍ക്കാമെന്നും റിയാസിന് മറുപടിയായി വിനയ് പഞ്ഞു.
നോമിനേഷനെ കുറിച്ചും ഇവർ ചർച്ച ചെയ്യുന്നുണ്ട് . റിയാസ് ഇത്തവണ എലിമിനേഷനിൽ നിന്നും രക്ഷപ്പട്ടിട്ടുണ്ട്. ഈ എലിമിനേഷന്‍ പ്രേക്ഷകര്‍ നമ്മളെ എങ്ങനെ വിലയിരുത്തുന്നു എന്ന് തിരിച്ചരിയാനുള്ള സമയമാണെന്നാണ് വിനയ് പറയുന്നത്. എന്തെങ്കിലും നല്ലത് ചെയ്തതായി അവര്‍ക്ക് തോന്നിയാല്‍ രക്ഷപെടും. ഈ രീതിയിലല്ല നോമിനേഷന്‍ നടന്നിരുന്നത് എങ്കില്‍ ഞാനും ഇപ്പോള്‍ പേടിക്കേണ്ടി വരുമായിരുന്നു എന്നാണ് റിയാസ് പറയുന്നത്.
പക്ഷേ അവിടെ നിനക്ക് വേണ്ടി സംസാരിക്കാന്‍ ഒരാളെങ്കിലും ഈ വീട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ എനിക്ക് വേണ്ടി സംസാരിക്കാന്‍ ആരും ഉണ്ടായില്ല എന്നാണ് വിനയ് പറയുന്നത്. ജാസ്മിനാണ് റിയാസിന് വേണ്ടി സംസാരിച്ചത്. തങ്ങള്‍ ഒറ്റപ്പെടുകയാണോ എന്ന സംശയമാണ് ഇപ്പോള്‍ രണ്ടുപേര്‍ക്കും ഉള്ളത്.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...