Connect with us

‘റിയാസിന് എനർജി ഡ്രിങ്ക്, റോബിനെ തിരിഞ്ഞു പോലും നോക്കിയില്ല; ജാസ്മിൻ നീ ഇന്ന് ചെയ്തത് അന്യായമാണ്…. ജയിലിൽ പോയ റോബിനും റിയാസും ഒരേപോലെ ക്ഷീണിതരാണ്; അശ്വതിയുടെ പ്രതികരണം പൊളിച്ചു!

TV Shows

‘റിയാസിന് എനർജി ഡ്രിങ്ക്, റോബിനെ തിരിഞ്ഞു പോലും നോക്കിയില്ല; ജാസ്മിൻ നീ ഇന്ന് ചെയ്തത് അന്യായമാണ്…. ജയിലിൽ പോയ റോബിനും റിയാസും ഒരേപോലെ ക്ഷീണിതരാണ്; അശ്വതിയുടെ പ്രതികരണം പൊളിച്ചു!

‘റിയാസിന് എനർജി ഡ്രിങ്ക്, റോബിനെ തിരിഞ്ഞു പോലും നോക്കിയില്ല; ജാസ്മിൻ നീ ഇന്ന് ചെയ്തത് അന്യായമാണ്…. ജയിലിൽ പോയ റോബിനും റിയാസും ഒരേപോലെ ക്ഷീണിതരാണ്; അശ്വതിയുടെ പ്രതികരണം പൊളിച്ചു!

ബിഗ് ബോസ് സീസൺ ഫോർ ആദ്യ ആഴ്ച മുതൽ ശത്രുക്കളായവരാണ് ജാസ്മിനും റോബിനും. ഇവർ രണ്ടുപേരും ശത്രുക്കൾ ആണെങ്കിലും പ്രേക്ഷകർക്ക് രണ്ടുപേരെയും ഒരുപാടിഷ്ടം ആണ്. ആദ്യ ആഴ്ചയിലെ വീക്കിലി ടാസ്ക്കിൽ നിമിഷയുടെ പാവ റോബിൻ മോഷ്ടിച്ചത് മുതലാണ് ജാസ്മിന് റോബിനോടുള്ള ദേഷ്യം തുടങ്ങുന്നത് . അമ്പത്തിരണ്ടാം ദിവസം വരെ എത്തി നിൽക്കുമ്പോഴും ജാസ്മിന് റോബിനോടുള്ള ദേഷ്യം മാറിയിട്ടില്ല.

ഹൗസിലെ ആര് എന്ത് തെറ്റ് ചെയ്താലും പ്രതികരിക്കാത്ത ജാസ്മിൻ റോബിന്റെ ചെറിയ തെറ്റുകൾ പോലും വലുതാക്കി കാണിക്കുകയും അതിന്റെ പേരിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു. മാത്രമല്ല എല്ലാ വീക്കിലി നോമിനേഷനിലും ജയിൽ നോമിനേഷനിലും ജാസ്മിൻ നിരന്തരമായി പറയുന്ന ഒരു പേര് റോബിന്റേതാണ്.

ഇപ്പോൾ എട്ടാം ആഴ്ചയിലെ വീക്കിലി ടാസ്ക്കാണ് വീട്ടിൽ നടക്കുന്നത്. വീട്ടിലെ സുഖസൗകര്യങ്ങളെല്ലാം ബി​ഗ് ബോസ് മത്സരാർഥികളിൽ നിന്നും എടുത്തിരിക്കുകയാണ്. ഭക്ഷണവും വെള്ളവും പോലും മത്സരാർഥികൾ തിരികെ ബി​ഗ് ബോസിൽ നിന്നും വാങ്ങിയത് ടാസ്ക്കുകൾ കളിച്ച് ജയിച്ച ശേഷമാണ്.

അത്രത്തോളം മാനസീക ബലവും ക്ഷണയും എല്ലാം ഈ ആഴ്ചയിലെ വീക്കിലി ടാസ്ക്കിന് ആവശ്യമാണ്. അതേസമയം കഴിഞ്ഞ വീക്കെൻഡ് എപ്പിസോ‍ഡിൽ മോഹൻലാൽ‌ നൽകിയ ശിക്ഷ അനുസരിച്ച് റോബിനും റിയാസും ജയിലിൽ കിടക്കേണ്ടതായും വന്നു.

വളരെ ബുദ്ധിമുട്ടേറിയ ടാസ്ക്കിനിടയിൽ ജയിലിലും പിടിച്ചിട്ട് ബി​ഗ് ബോസ് മനസാക്ഷിയില്ലാതെ പെരുമാറിയെന്ന് റിയാസ് പറയുകയും ചെയ്തു.ജാസ്മിൻ അടക്കമുള്ളവരോട് വീണ്ടും ജയിലിൽ അടക്കുന്നതിൽ പ്രതിഷേധിച്ച് റിയാസ് പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു. അതേസമയം ജയിൽ ശിക്ഷ അനുഭവിക്കുന്ന റോബിനോടും റിയാസിനോടും ജാസ്മിൻ ചെയ്ത ഒരു പ്രവൃത്തിയെ കുറിച്ച് സീരിയൽ താരം അശ്വതി എഴുതിയ കുറിപ്പാണ് വൈറാലാകുന്നത്.

‘ജാസ്മിൻ റോബിനോട് മനുഷത്വമില്ലാത്ത രീതിയിൽ പെരുമാറുന്നുവെന്നാണ് അശ്വതിയുടെ അഭിപ്രായം. ജാസ്മിൻ നീ ഇന്ന് ചെയ്തത് അന്യായമാണ്…. ജയിലിൽ പോയ റോബിനും റിയാസും ഒരേപോലെ ക്ഷീണിതരാണ്.’

‘റോബിന്റെ മുന്നിൽവെച്ച് തന്നെ റിയാസിന് എനർജിക്കുള്ള കാപ്പിയോ ചായയോ കൊടുത്തു. എന്നാൽ റോബിനോട് വേണമോ എന്നുപോലും ചോദിച്ചില്ല.. എന്തോ എനിക്ക് കഷ്ട്ടം തോന്നി..’ജാസ്മിൻ ഈ കാണിക്കുന്നത് നിന്റെ മാത്രം ദേഷ്യം ആയിരിക്കാം…. പക്ഷെ അത് എത്രത്തോളം വെളിയിൽ റോബിന് പോസിറ്റീവാകുന്നുയെന്ന് ആ മണ്ടൻ തലയിൽ ഉദിക്കുന്നില്ലല്ലോ എന്നാലോചിക്കുമ്പോഴാണ് ചിരി വരുന്നത്.’

‘റിയാസേ ലാലേട്ടൻ മുട്ടൻ പണി തരുമെന്ന് പറഞ്ഞപ്പോൾ ഇത്ര പ്രതീക്ഷിച്ചില്ല അല്ലേ?. ജയിലിൽ നിന്നിറങ്ങി ലല്ലലം ചൊല്ലുന്ന ചെല്ലക്കിളികളെ എന്ന് ചാടി ചാടി ആപ്പിളും കടിച്ച് നടന്നപ്പോൾ ആലോചിക്കണമായിരുന്നു’ എന്നായിരുന്നു അശ്വതി കുറിച്ചത്.

ജാസ്മിൻ ടാസ്ക്കിനെ ആ രീതിയിൽ എടുക്കാതെ പലപ്പോഴും കാര്യങ്ങൾ പേഴ്സണലായി എടുക്കുകയാണ് ചെയ്യാറുള്ളത്. കഴിഞ്ഞ ശനിയാഴ്ച ദേഷ്യം പറഞ്ഞ് തീർക്കാൻ കഴിയാത്തവർക്കായി തല്ലി തീർക്കാനുള്ള രസകരമായ ടാസ്ക്ക് മോഹൻലാൽ നൽകിയപ്പോഴും ജാസ്മിൻ റോബിനോടുള്ള ദേഷ്യം വൈരാ​ഗ്യത്തോടെ ഇടിച്ച് തീർത്തത് വൈറലായതാണ്. മാത്രമല്ല റോബിൻ വിന്നറായാൽ‌ ബി​ഗ് ബോസ് വീടിന് തീവെക്കുമെന്നും ജാസ്മിൻ വീട്ടിലുള്ള അം​ഗങ്ങളോട് പറഞ്ഞിരുന്നു. ജാസ്മിന് മാത്രമാണ് റോബിനോട് വൈരാ​ഗ്യമുള്ളത്.

ABOUT BIGGBOSS

Continue Reading
You may also like...

More in TV Shows

Trending

Recent

To Top