ബ്രേക്കപ്പായിട്ട് ഒന്ന് ഒന്നൊര വര്‍ഷം കഴിഞ്ഞു, ബന്ധം വേര്‍പിരിയാനുള്ള കാരണം ഇതാണ്; ആദ്യമായി മനസ്സ് തുറന്ന് റോബിൻ
Published on

ഇത്തവണത്തെ ബിഗ് ബോസ് സീസണ് 4 ലെ ശക്തനായ മത്സരാര്‍ത്ഥിയാണ് ഡോക്ടര്‍ റോബിന്. പുറത്ത് ഏറ്റവും കൂടുതൽ ഫാൻസിനെ നേടിയെടുത്തതും റോബിൻ തന്നെയാണ്.മികച്ച രീതിയില്‍ ഗെയിം കളിക്കുമ്പോഴും സഹമത്സരാര്‍ത്ഥികളുമായി സൌഹൃദം കാത്തുസൂക്ഷിക്കാന്‍ ഡോക്ടര്‍ ശ്രമിക്കാറുണ്ട്.
ബിഗ് ബോസ് സീസണ് 4 ലെ പ്രണയ നായകന് എന്ന ലേബല്‍ ഇക്കുറി ഡോക്ടറിനാണ് ലഭിച്ചിരിക്കുന്നത്. ദില്‍ഷയോട് തന്റെ പ്രണയം ഡോക്ടര്‍ തുറന്ന് പറഞ്ഞിരുന്നു. ബിഗ് ബോസ് ഷോ ആരംഭിച്ച് രണ്ടാം ദിവസം തന്നെ ദില്‍ഷയേയും റോബിനേയും ചുറ്റപ്പറ്റി പ്രണയകഥ പ്രചരിച്ചിരുന്നു. ഇരുവരും സുഹൃത്തുക്കളാവുന്നതിന് മുന്‍പായിരുന്നു ഇത്. ഹൗസ് അംഗങ്ങള്‍ക്കിടയിലും ഈ ചര്ച്ചയുണ്ടായിരിന്നു. ഡോക്ടറായിരുന്നു ദില്‍ഷയോട് തന്റെ പ്രണയം വെളിപ്പെടുത്തിയത്. ഇഷ്ടമായിരുന്നു എന്നാണ് പറഞ്ഞത്. എന്നാല്‍ പ്രണയം അംഗീകരിക്കാന്‍ ദില്‍ഷ തയ്യാറായില്ല. പ്രണയിക്കാന്‍ തനിക്ക് കഴിയില്ലെന്നും നല്ല സുഹൃത്തുക്കളായി ഇരിക്കാമെന്നും ഡോക്ടറിനോട് പറഞ്ഞു.
ഇപ്പോഴിതാ തന്റെ ആദ്യപ്രണയത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഡോക്ടര്‍ റോബിന്. ജയിലില്‍ കിടക്കവെ റിയാസിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ബിഗ് ബോസ് ഷോയില്‍ പങ്കെടുക്കണമെന്നത് ഡോക്ടര്‍ റോബിന്റേയും ഏറ്റവും വലിയ ആഗ്രഹമായിരുന്നു. ഇത് കാമുകിയോടായിരുന്നു ആദ്യം പറഞ്ഞത്. അവർ വളരെ സപ്പോര്‍ട്ടീവായിരുന്നു. എപ്പോഴും ശ്രമിക്കാന്‍ പറയുമായിരുന്നുവെന്നും പഴയ കാമുകിയെ കുറിച്ചുള്ള ഓര്മ പങ്കുവെച്ച് കൊണ്ട് പറഞ്ഞു. ഇപ്പോള്‍ എവിടെ ഇരുന്നെങ്കിലും ഷോ കാണുന്നുണ്ടാവുമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ബ്രേക്കപ്പായ വിവരം ആര്‍ക്കും അറിയില്ലെന്നും റിയാസിനോട് പറഞ്ഞു. എല്ലാവരും കരുതുന്നത് താനും അവളും ഇപ്പോഴും നല്ല രീതിയില്‍ മുന്നോട്ട് പോകുന്നുവെന്നാണ്. എന്നാല്‍ ബ്രേക്കപ്പായിട്ട് ഒന്ന് ഒന്നൊര വര്‍ഷം കഴിഞ്ഞുവെന്നും റോബിന് വ്യക്തമാക്കി. ദിവസങ്ങള്‍ക്ക് മുന്‍പും തന്റെ മുന്‍ കാമുകിയെ കുറിച്ച് വെളിപ്പെടുത്തിരുന്നു. തന്റെ ദേഷ്യമാണ് ബന്ധം വേര്‍പിരിയാനുള്ള കാരണമായി പറഞ്ഞത്. പാവം ആയിരുന്നുവെന്നും ദേഷ്യപ്പെടുന്നതൊക്കെ ആള്‍ക്ക് പുതിയ അനുഭവമായിരുന്നു എന്നാണ് പഴയ കാമുകിയെ കുറിച്ച് അന്ന് പറഞ്ഞത്. ലക്ഷ്മി പ്രിയയോടും വിനയിയോടുമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അന്ന് കൂടെ ദില്‍ഷയും ഉണ്ടായിരുന്നു. എല്ലാവരും അന്ന് റോബിനെ കളിയാക്കുകയായിരുന്നു. ദേഷ്യത്തെ കുറിച്ച് പറഞ്ഞ് കൊണ്ടായിരുന്നു പരിഹസിച്ചത്.
അതേസമയം ഇഷ്ടം ഗെയിം സ്ട്രറ്റജിയാണെന്നുള്ള സംസാരവും പുറത്ത് നടക്കുന്നുണ്ട്. അതിനെ കുറിച്ച് ഡോക്ടര്‍ ഒരു തവണ ദില്‍ഷയോട് പറയുകയും ചെയ്തിരുന്നു. നമുക്ക് രണ്ട് പേര്‍ക്കും നില്ക്കാനുള്ളത് ഞാന്‍ കൊടുത്തു കഴിഞ്ഞു എന്നായിരുന്നു പറഞ്ഞത്. ബിഗ് ബോസ് സീസണ് നാല് 50 ദിവസം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. നിലവില്‍ 13 മത്സരാര്‍ത്ഥികളാണ് ഹൗസിലുള്ളത്. നിമിഷയാണ് ഏറ്റവും ഒടുവില്‍ പുറത്ത് പോയത്. 50ാം എപ്പിസോഡിലായിരുന്നു നിമിഷയുടെ എവിക്ഷന്. ഡോക്ടര്‍ റോബിന്, ദില്‍ഷ, ബ്ലെസ്ലി, ധന്യ, വിനയ്, ലക്ഷ്മിപ്രിയ, അപര്‍ണ്ണ, റിയാസ് എന്നിവര്‍ ഈ ആഴ്ച നോമിനേഷനില്‍ ഇടംപിടിച്ചിട്ടുണ്ട്.
മലയാളത്തിലെ എക്കാലത്തേയും ജനപ്രീയ പരിപാടികളില്‍ ഒന്നാണ് സ്റ്റാര്‍ മാജിക്. ടെലിവിഷന്‍ താരങ്ങളും മിമിക്രി താരങ്ങളും ഒരുമിക്കുന്ന വേദിയാണ് സ്റ്റാര്‍ മാജിക് പരിപാടി....
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും വിമർശനം കേൾക്കേണ്ടി...
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...
മലയാളികൾക്ക് പ്രിയങ്കരനാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ റോബിൻ ശ്രദ്ധേയനായത്. ബിഗ് ബോസിലൂടെ റോബിൻ നേടിയെടുത്ത...
ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ വ്യക്തിയായിരുന്നു അർജുൻ ശ്യാംഗോപൻ. അവസാന നിമിഷം വരെ...