Connect with us

ഹൃദയം സിനിമ കണ്ടപ്പോള്‍ എന്ത് കൊണ്ടാണ് വിനീത് അവരെ തെരഞ്ഞെടുത്തത് എന്ന് എനിക്ക് മനസ്സിലായി;ലിജോ ജോസ് പെല്ലിശ്ശേരിയോട് ചാന്‍സ് ചോദിച്ചിട്ടുണ്ട്, ; അവസരങ്ങളെ കുറിച്ച് ആസിഫ് അലിയ്ക്ക് പറയാനുള്ളത്!

News

യുവ നായകന്മാരിൽ മുൻനിരയിലുള്ള നടനാണ് ആസിഫ് അലി. ശ്യാംപ്രസാദ് സംവിധാനം ചെയ്ത ‘ഋതു’ എന്ന ചിത്രത്തിലൂടെയാണ് ആസിഫ് സിനിമ രംഗത്തേക്ക് കടന്നു വന്നത്. പിന്നീട് നായകനായും വില്ലനായും, സഹനടനായും താരം മലയാള സിനിമയില്‍ തിളങ്ങി നിന്നു.

താന്‍ ചാന്‍സ് ചോദിച്ച് പല സംവിധായകരുടെ അടുത്ത് പോയിട്ടുണ്ടെന്നും, നമുക്ക് പറ്റിയ കഥാപാത്രം വരുമ്പോള്‍ ഇവരെല്ലാം വിളിക്കുമെന്നും പറയുകയാണ് ആസിഫ് അലി. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ഞാന്‍ ചാന്‍സ് ചോദിച്ച് പല സംവിധായകരുടെ അടുത്ത് പോയിട്ടുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്തും പോയിട്ടുണ്ട്. ഒരുപാട് വര്‍ഷമായി ഞാന്‍ അദ്ദേഹത്തോട് ചാന്‍സ് ചോദിക്കുന്നു. ചാന്‍സ് ചോദിക്കുകയാണെങ്കില്‍ പോലും, നമുക്ക് ചെയ്യാന്‍ പറ്റുന്ന കഥാപാത്രമാണ് എന്ന് അവര്‍ക്കും തോന്നണമല്ലോ. എനിക്ക് പറ്റിയ ഒരു കഥാപാത്രം വരുമ്പോള്‍ എന്നെ വിളിക്കും എന്ന ഒരു വാക്കുതന്നിട്ടുണ്ട്,’ ആസിഫ് അലി പറഞ്ഞു.

വിനീത് ശ്രീനിവാസന്റെ ഹൃദയം സിനിമയിലെ പാട്ട് ഇറങ്ങിയ സമയത്ത്, അതിനോടുള്ള ആകര്‍ഷണം സഹിക്കാന്‍ കയ്യാതെ അവനെ ഞാന്‍ വിളിച്ചിരുന്നു. എനിക്ക് ഒരു സിനിമ ചെയ്യണം, പ്ലീസ് എനിക്ക് ഒരു ലവ് സ്റ്റോറി ചെയ്യണം, എന്നെ സിനിമയിലേക്ക് വിളിക്കൂ, നമുക്ക് ഒരു സിനിമ ചെയ്യാടോ എന്നൊക്കെ വിനീതിനോട് പറഞ്ഞു. ഞാന്‍ നോക്കാം ആസിഫേ എന്നായിരുന്നു അവന്റെ മറുപടി.

എന്നാല്‍ ഹൃദയം സിനിമ കണ്ടപ്പോള്‍ എന്ത് കൊണ്ടാണ് വിനീത് അവരെ തെരഞ്ഞെടുത്തത് എന്ന് എനിക്ക് മനസ്സിലായി. ഇത് പറയാന്‍ ഞാന്‍ വിനീതിനെ വീണ്ടും വിളിച്ചിരുന്നു. ആ സിനിമയിലെ ഓരോരുത്തരുടെയും കാസ്റ്റിംഗ് വളരെ മികച്ചതായിരുന്നു. അത് കൊണ്ട് നമുക്ക് പറ്റിയ കഥാപാത്രം വരുമ്പോള്‍ ഇവരെല്ലാം വിളിക്കും,ആസിഫ് അലി കൂട്ടിച്ചേര്‍ത്തു.

about asif ali

More in News

Trending

Recent

To Top