Connect with us

ഈ സാഹചര്യത്തിലാണ് പ്രതിയും അതിജീവിതയും തമ്മില്‍ ധാരണയിലെത്തുന്നത്… നമ്മളൊരു മാറ്റം വരുത്തണം, അതിന് പൊതുസമൂഹം മുന്നിട്ട് തയ്യാറാവണം. ആ മാറ്റം അനിവാര്യം

News

ഈ സാഹചര്യത്തിലാണ് പ്രതിയും അതിജീവിതയും തമ്മില്‍ ധാരണയിലെത്തുന്നത്… നമ്മളൊരു മാറ്റം വരുത്തണം, അതിന് പൊതുസമൂഹം മുന്നിട്ട് തയ്യാറാവണം. ആ മാറ്റം അനിവാര്യം

ഈ സാഹചര്യത്തിലാണ് പ്രതിയും അതിജീവിതയും തമ്മില്‍ ധാരണയിലെത്തുന്നത്… നമ്മളൊരു മാറ്റം വരുത്തണം, അതിന് പൊതുസമൂഹം മുന്നിട്ട് തയ്യാറാവണം. ആ മാറ്റം അനിവാര്യം

നടിയെ ആക്രമിച്ച കേസ് നിർണ്ണായക ഘട്ടത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. വിചാരണ വേളയിലെ ഇടപെടല്‍ കൂറേക്കൂടി സൌഹൃദപരവും അതിജീവിതക്ക് ആത്മവിശ്വാസവും നല്‍കാനും കഴിയും എന്നുള്ളത് കൊണ്ടാണ് നമ്മുടെ നീതിന്യായ വ്യവസ്ഥ ഇത്തരം കേസുകളില്‍ വനിത ജഡ്ജിന് പ്രാമുഖ്യം നല്‍കണമെന്ന അഭിപ്രായം പറഞ്ഞതെന്ന് മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ രാജ്മോഹന്‍. കാര്യങ്ങള്‍ വ്യക്തമായി തുറന്ന് പറയുമ്പോള്‍ അത് കേള്‍ക്കുന്ന പ്രിസൈഡിങ് ഓഫീസർക്കും അതേ മനോഭാവം ആയിരിക്കും എന്നുള്ളത് കൊണ്ട് കൂടിയാണ് അത്തരമൊരു നിർദേശം വന്നത്

അങ്ങനെയാണ് ഈ കേസിലും അതിജീവിത അത്തരമൊരു ആവശ്യം ഉന്നയിച്ചത്. അതേസമയം പുരുഷ പ്രിസൈഡിങ് ഓഫീസർക്ക് എംമ്പതി കാണില്ലെന്ന് പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം..

അതിജീവിതയും ബാക്കിയെല്ലാവരും ആഗ്രഹിച്ചതും സന്തോഷിച്ച പോലെയും കാര്യങ്ങള്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കേയാണ് വിചാരണ ആരംഭിക്കുന്നത്. ഇന്‍ക്യാമറ പ്രൊസീഡിങ് ആണെങ്കിലും പ്രതികളുടെ രണ്ട് വീതം അഭിഭാഷകർ ഉള്‍പ്പടെ അണിനിരിക്കുന്ന വിചാരണയാണ്. രണ്ട് വീതം അഭിഭാഷകർ വരുമ്പോള്‍ തന്നെ 16 ലേറെ ആളുകള്‍ അവർ തന്നെയായി. ഇന്‍ക്യാമറ പ്രൊസീഡിങിന്റെ പ്രസക്തി നഷ്ടമാവുന്ന രീതിയില്‍ കൂടുതല്‍ ആളുകള്‍ അവിടെയുണ്ടായെന്നും രാജ്മോഹന്‍ അഭിപ്രായപ്പെടുന്നു.

അഭിഭാഷകരില്‍ നിന്നുണ്ടായ സമീപനമൊക്കെ മോശമായ രീതിയിലാണ് നടിയെ ബാധിച്ചത്. കുറേക്കാലം സഹിച്ച് നില്‍ക്കുമ്പോള്‍ സ്വാഭാവികമായും നമ്മള്‍ തിരിച്ചടിക്കുമല്ലോ. അത്തരത്തിലാണ് ഈ കേസിലെ അതിജീവിത തന്റെ കെട്ടുപാടുകള്‍ പൊട്ടിച്ച് സമൂഹത്തിന് മുന്നിലേക്ക് വന്നത്. അത് വലിയൊരു കാര്യമാണ് വലിയൊരു നേട്ടമാണ്. അവർക്ക് മാത്രമല്ല, പൊതുസമൂഹത്തിനും അത് നേട്ടമാണ്.

പ്രിസൈഡിങ് ഓഫീസറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജിവീത ഹൈക്കോടതിയില്‍ പോയെങ്കിലും ആ ആവശ്യം അംഗീകരിച്ചില്ല. അതുകൊണ്ട് തന്നെ ഇത്തരമൊരു ആവശ്യവുമായി അവർ സുപ്രീംകോടതിയിലേക്ക് പോയാലും ഈ ഓഫീസറെ മാറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. അതുകൊണ്ട് തന്നെ ഈ സാഹചര്യത്തില്‍ നിന്നുകൊണ്ട് പൊലീസും പ്രോസിക്യൂഷനും മുന്നോട്ട് പോവണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഞങ്ങളൊക്കെ പൊലീസില്‍ ഉണ്ടായിരുന്ന കാലത്ത് വനിതകള്‍ സ്റ്റേഷനില്‍ വരാന്‍ ഭയപ്പട്ടിരുന്നു. അത് ആ കാലത്തിന്റെ പ്രത്യേകതയാണ്. ആ കാലമൊക്കെ കഴിഞ്ഞു. ഇപ്പോള്‍ വനിതകള്‍ക്ക് ധൈര്യത്തില്‍ പൊലീസ് സ്റ്റേഷനില്‍ വരാനും അവരുടെ കാര്യങ്ങള്‍ പറയാനും കേസായി കോടതിയില്‍ എന്തുന്നുമുണ്ട്. എങ്കിലും ഇപ്പോഴും നമ്മുടെ സമൂഹത്തില്‍ നിരവധി പ്രശ്നങ്ങള്‍ അതിജീവിതമാർ ഇപ്പോഴും നേരിടുന്നുണ്ട്. അവർക്ക് നീതി ലഭിക്കാതിരിക്കുകയോ വൈകുകയോ ചെയ്യുന്നു. അതിനുള്ള പ്രധാന കാരണം ഈ സംവിധാനമാണ്.

ഇവിടെ വക്കീലന്മാരും പൊലീസും എല്ലാം കുടിയുള്ള ഒരു സംവിധാനത്തിലെ അപാകത കാരണമാണ് ഈ കേസുകള് വൈകാന്‍ കാരണം. ഈ സാഹചര്യത്തിലാണ് പ്രതിയും അതിജീവിതയും തമ്മില്‍ ധാരണയിലെത്തുന്നത്. ഈ സാഹചര്യത്തിന് നമ്മളൊരു മാറ്റം വരുത്തണം. അതിന് പൊതുസമൂഹം മുന്നിട്ട് തയ്യാറാവണം. ആ മാറ്റം അനിവാര്യമാണെന്നും രാജ്മോഹന്‍ വ്യക്തമാക്കുന്നു.

ഇത്തരം കേസുകളില്‍ മികച്ച ഒരു നടപടിക്രമം നമ്മുടെ നാട്ടില്‍ ഉണ്ടെങ്കില്‍ തന്നെ അത് പ്രാക്ടിക്കലാവുകയും പ്രതികള്‍ ശിക്ഷിക്കപ്പെടുന്നതിനും ഒരുപാട് സമയമെടുക്കുന്നുണ്ട്. അതിന് ഒരു മാറ്റം അനിവാര്യമാണ്. പൊലീസും ജുഡീഷ്യല്‍ ഓഫീസർമാരും പൊതുസമൂഹവും മുന്നോട്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

More in News

Trending

Recent

To Top