മലയാളത്തിന്റെ എന്നും ഓര്‍മ്മിക്കപ്പെടുന്ന കുട്ടപ്പനായി അവന് ഇങ്ങിനെ വണ്ടിയോടിച്ച് കയറുന്നത് പുതിയ ശക്തമായ കഥാപാത്രങ്ങളിലേക്കാണ്; ശശിയെ മലയാള സിനിമ തിരിച്ചറിയുന്നു

മമ്മൂട്ടിയെ നായകനാക്കി റത്തീന പി ടി ഒരുക്കിയ പുഴു കഴിഞ്ഞ ദിവസമാണ് ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിലൂടെ റിലീസ് ചെയ്തത്. മമ്മൂട്ടി മുഴുനീള നെഗറ്റീവ് വേഷത്തിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഇപ്പോഴിതാ, ചിത്രത്തിൽ പാർവതിയുടെ ഭർത്താവായി അഭിനയിച്ച അപ്പുണ്ണി ശശിയെ അഭിനന്ദിച്ച് നടന് ഹരീഷ് പേരടി കുറിച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ശശിക്ക് അഭിനന്ദനം അറിയിച്ച് ഹരീഷ് രംഗത്തെത്തിയത്.
‘ശശിയെ മലയാള സിനിമ തിരിച്ചറിയുന്നു. പുഴു എന്നിലുണ്ടാക്കുന്ന ആഹ്ലാദം അതുതന്നെയാണ്. മലയാളത്തിന്റെ എന്നും ഓര്‍മ്മിക്കപ്പെടുന്ന കുട്ടപ്പനായി അവന് ഇങ്ങിനെ വണ്ടിയോടിച്ച് കയറുന്നത് പുതിയ ശക്തമായ കഥാപാത്രങ്ങളിലേക്കാണെന്ന് എനിക്കുറപ്പുണ്ട്. ശശീ. നാടകസലാം’, ഹരീഷ് പേരടി കുറിച്ചു.
മനസില്‍ ജാതി-ദുരഭിമാനബോധമുള്ളവര്‍ക്ക് പുഴു കണ്ടപ്പോള്‍ ഒരുപക്ഷേ പൊള്ളിയിട്ടുണ്ടാകുമെന്നാണ് ചിത്രത്തെക്കുറിച്ച് അപ്പുണ്ണിപറഞ്ഞത്
‘പുഴു ഞാനിതുവരെ അഭിനയിച്ച ചിത്രങ്ങളില്‍ മികച്ചതാണെന്ന് പറയാം. ചിലര്‍ വിമര്‍ശിക്കുന്നത് പോലെ, പറയാന്‍ വേണ്ടി രാഷ്ട്രീയം പറയുന്ന ചിത്രമല്ല പുഴു. ഓരോ വ്യക്തികളും ഓരോ മാനസിക വ്യാപാരങ്ങളിലാണ് ജീവിക്കുക. ചിന്തകള്‍ അത്രത്തോളം വ്യത്യസ്തമാണ്. മനസില്‍ ജാതി-ദുരഭിമാനബോധമുള്ളവര്‍ക്ക് സിനിമ കണ്ടപ്പോള്‍ ഒരുപക്ഷേ പൊള്ളിയിട്ടുണ്ടാകും.’
‘മറ്റൊരു സിനിമയിലും കിട്ടാത്തത്രയും ഇഷ്ടത്തോട് കൂടി ഞാന്‍ പറഞ്ഞ ഡയലോഗുകളാണ് ഈ സിനിമയിലേത്. ഇന്ന് വരെ ചെയ്തതില്‍ എനിക്കേറ്റവും പ്രിയപ്പെട്ട കഥാപാത്രവും. അതില്‍ അവസാന ഭാഗം അഭിനയിക്കുമ്പോള്‍ വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു ഞാന്‍. ഷോക്കിങ് ആയിരുന്നു ആ ആനുഭവമെന്ന് സിനിമ കണ്ടശേഷം പലരും പറഞ്ഞിരുന്നു.
നാടക വേദികളില്‍ നിന്നും സിനിമയിലേക്ക് ചുവടുവെച്ച നടന് തന്റെ കഥാപാത്രത്തെ മികവുറ്റതാക്കിയെന്നാണ് പ്രേക്ഷക പ്രതികരണം.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ദേവരക്കൊണ്ട. ഇപ്പോഴിതാ ആദിവാസി ജനതയ്ക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് നടനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് അഭിഭാഷൻ....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...