ആഗസ്റ് 5നു തിരുവനന്തപുരത്ത് ‘ലാലിനൊപ്പം’ എന്ന പേരിൽ ഐക്യദാർഢ്യം സംഘടിപ്പിക്കുന്നു – മോഹൽലാലിന്റെ ആരാധക കൂട്ടം തിരുവനന്തപുരത്തേക്ക് ..
Published on

By
ആഗസ്റ് 5നു തിരുവനന്തപുരത്ത് ‘ലാലിനൊപ്പം’ എന്ന പേരിൽ ഐക്യദാർഢ്യം സംഘടിപ്പിക്കുന്നു – മോഹൽലാലിന്റെ ആരാധക കൂട്ടം തിരുവനന്തപുരത്തേക്ക് ..
മോഹൻലാലിനെതിരെ സിനിമ മേഖലയിൽ ഒരു വിഭാഗം നടത്തുന്ന അക്രമങ്ങളെ ചെറുക്കാൻ തിരുവനന്തപുരത്ത് ചേർന്ന സാംസ്കാരിക കൂട്ടായ്മ. നിർമ്മാതാവ് ജി സുരേഷ്കുമാറിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന് സാംസ്ക്കാരിക പ്രവർത്തകരുടെ യോഗത്തിലാണ് തീരുമാനം.
ഉണർവ്വ് കലാ സാംസ്കാരിക വേദിയാണ് യോഗം സംഘടിപ്പിച്ചത്. ബുദ്ധിജീവികൾ എന്ന് നടിക്കുന്ന ഒരു കൂട്ടം ആൾക്കാരുടെ പേക്കൂത്തുകൾക്ക് വിട്ടുകൊടുക്കാനുള്ള ആളല്ല മലയാളത്തിന്റെ മഹാനടൻ മോഹൻലാലെന്ന് യോഗം അഭിപ്രായപ്പെട്ടു. ഇതിനെതിരെ കേരളത്തിന്റെ മനസാക്ഷി ഉണരണം.
ഇതിനായി അടുത്ത 5ന് തിരുവനന്തപുരത്ത് ‘ലാലിനൊപ്പം’ എന്ന പേരിൽ ഐക്യദാർഢ്യം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. നിർമ്മാതാക്കളായ കിരീടം ഉണ്ണി, സന്ദീപ് സേനൻ, ഭാവചിത്ര ജയകുമാർ, എം ബി സനിൽ കുമാർ, സംവിധായകരായ രാജസേനൻ, സുരേഷ് ഉണ്ണിത്താൻ, തിരുവനന്തപുരം ഫിലിം ഫ്രറ്റെണിറ്റി സെക്രട്ടറി ആർ രവീന്ദ്രൻ നായർ, മോഹൻലാൽ ഫാൻസ് അസോസിയേഷൻ സംസ്ഥാന ജനറൽസെക്രട്ടറി വിമൽ കുമാർ, സംസ്ഥാന കമ്മിറ്റി അംഗം ഷിബു ശശി, ഉണർവ്വ് കലാ സാംസ്കാരിക വേദി സംസ്ഥാന കണ്‍വീനര്‍ ഗോപൻ ചെന്നിത്തല, കോ കണ്‍വീനര്‍ യാഗാ ശ്രീകുമാർ, ജില്ലാ കണ്‍വീനര്‍ അനിൽ പ്ലാവോട്, റെജി തമ്പി എന്നിവർ പങ്കെടുത്തു. പരിപാടിയുടെ നടത്തിപ്പിനായി ജി സുരേഷ് കുമാർ അധ്യക്ഷനായി 101 അംഗ സ്വാഗത സംഘവും രൂപീകരിച്ചു.
malayalam cinema cultural association for supporting mohanlal
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...