
Bollywood
ട്രോളി കഴിഞ്ഞെങ്കിൽ ഇതാ കണ്ടോളൂ.. കുറച്ചു കൂടി ചിത്രങ്ങൾ; ട്രോളുകള്‍ക്ക് തക്ക മറുപടിയുമായി ഇറ ഖാന്!
ട്രോളി കഴിഞ്ഞെങ്കിൽ ഇതാ കണ്ടോളൂ.. കുറച്ചു കൂടി ചിത്രങ്ങൾ; ട്രോളുകള്‍ക്ക് തക്ക മറുപടിയുമായി ഇറ ഖാന്!

ബോളിവുഡിലെ സൂപ്പര്‍താരം ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്റെ 25-ാം പിറന്നാളായിരുന്നു കഴിഞ്ഞ മെയ് എട്ടാം തീയതി. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കളുമായി ഇത്തവണ പൂള് പാര്‍ട്ടിയായിരുന്നു സംഘടിപ്പിച്ചിരുന്നത്. സ്വിമ്മിങ്ങ് പൂളിലെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇറ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ആരാധകര്‍ക്കായി പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഇത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. കുടുംബത്തോടൊപ്പം സ്വിം സ്യൂട്ട് ധരിച്ച് പിറന്നാൾ ആഘോഷിച്ചതാണ് വിവാദത്തിന് കാരണമായത്. പിതാവിന് മുന്നിൽ ഇത്തരത്തിൽ വസ്ത്രം ധരിച്ച് നിൽക്കുന്നതിനെതിരെയായിരുന്നു വിമർശനങ്ങൾ. വിമർശനത്തിനിടെ ഇറയെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.ഇപ്പോൾ ബർത്ത് ഡേ പാർട്ടിയുടെ കൂടുതൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഇറാ ഖാൻ. ‘
എല്ലാവരും എന്റെ ബർത്ത്ഡേ ഫോട്ടോകളെ വെറുത്തും ട്രോളിയും കഴിഞ്ഞെങ്കിൽ ഇതാ കുറച്ചു കൂടി,’ എന്നാണ് ഇറാ ഖാൻ പുതിയ ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.പിറന്നാൾ ആഘോഷത്തിൽ പിതാവ് ആമിർ ഖാനും ഇറാ ഖാന്റെ അമ്മയും ആമിറിന്റെ മുൻ ഭാര്യയുമായ റീന ദത്തയും ഒത്തു ചേർന്നിരുന്നു.
അടുത്തിടെ ആമിറുമായി വേർ പിരിഞ്ഞ രണ്ടാം ഭാര്യ കിരൺ റാവുവും മകനും ആഘോഷത്തിൽ പങ്കെടുത്തിരുന്നു. സ്വിം സ്യൂട്ടണിഞ്ഞ് സ്വിമ്മിങ് പൂളിനരികിലായിരുന്നു ഇറയുടെ പിറന്നാൾ ആഘോഷം.നേരത്തെ ചിത്രങ്ങൾ ചര്‍ച്ചയായതോടെ ഇറയെ പിന്തുണച്ച് നിരവധി പേർ എത്തിയിരുന്നു. ഇറ മുതിര്‍ന്ന ഒരു സ്ത്രീയാണ് എന്നും അവൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ പിതാവിന്റെ അനുവാദം ആവശ്യമില്ലെന്നുമായിരുന്നു ഗായികയും ഗാന രചയിതാവുമായ സൊനാ മഹാപത്രയുടെ പ്രതികരണം.
about ira khan
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....