TV Shows
നിലവാരമില്ലാത്ത ആരായാലും അവിടെ തുടരാന്‍ ഞാന്‍ സമ്മതിക്കില്ല. ഇത് ലാസ്റ്റ് വാണിംഗ് കര്‍ശനസ്വരത്തില്‍ മോഹന്‍ലാല്‍, ബ്രേക്ക് വന്നതോടെ വീണ്ടും തെറി പറഞ്ഞ് ജാസ്മിന്; ഇത് ഇവിടം കൊണ്ട് അവസാനിക്കുകയില്ല
നിലവാരമില്ലാത്ത ആരായാലും അവിടെ തുടരാന്‍ ഞാന്‍ സമ്മതിക്കില്ല. ഇത് ലാസ്റ്റ് വാണിംഗ് കര്‍ശനസ്വരത്തില്‍ മോഹന്‍ലാല്‍, ബ്രേക്ക് വന്നതോടെ വീണ്ടും തെറി പറഞ്ഞ് ജാസ്മിന്; ഇത് ഇവിടം കൊണ്ട് അവസാനിക്കുകയില്ല
സംഭവബഹുലമായ എപ്പിസോഡിനായിരുന്നു ഇന്നലെ ബിഗ് ബോസ്സ് ഹൗസ് സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ വാരം നടന്ന സംഘര്‍ഷങ്ങളെക്കുറിച്ചും മത്സരാര്‍ഥികള്‍ ഉപയോഗിക്കുന്ന അസഭ്യ വാക്കുകളെക്കുറിച്ചും രൂക്ഷമായ ഭാഷയിലാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്
കുടുംബപ്രേക്ഷകര്‍ക്ക് കാണാന്‍ പറ്റാത്ത അവസ്ഥയിലേക്ക് കാര്യമെത്തിയെന്ന് മുന്നറിയിപ്പ് നല്കിയ മോഹന്‍ലാല്‍ മത്സരാര്‍ഥികളെ വഴക്ക് പറഞ്ഞു.ഇത് ഫാമിലി ഓഡിയന്‍സ് കാണുന്നതല്ലേ. അതിനൊരു നിലവാരമുണ്ട്. ആ നിലവാരമില്ലാത്ത ആരായാലും അവിടെ തുടരാന്‍ ഞാന്‍ സമ്മതിക്കില്ല. ഇത് ലാസ്റ്റ് വാണിംഗ് ആണ്, മോഹന്‍ലാല്‍ കര്‍ശനസ്വരത്തില്‍ പറയുകയായിരുന്നു.
റോബിന്, റിയാസ്, ജാസ്മിന് എന്നിവര്‍ക്കാണ് മോഹന്‍ലാലിന്റെ അവസാന വാര്‍ണിങ് കിട്ടിയത്. പക്ഷേ എന്നിട്ടും ജാസ്മിന് തെറി വിളിച്ചതിനെ ചോദ്യം ചെയ്യുകയാണ് ആരാധകരില്‍ ചിലര്‍. ജാസ്മിന്റെ സ്ഥാനത്ത് റോബിനായിരുന്നെങ്കില് ഈ നിമിഷം അയാള്‍ പുറത്ത് പോയേനെ എന്നാണ് ഒരാള്‍ പറയുന്നത്.
‘ഈ പ്രാവിശ്യം ലാലേട്ടന് വന്ന് വിമുഖത കാണിക്കാതെ എല്ലാരേയും വഴക്ക് പറഞ്ഞു എന്നാണ് തോന്നിയത്. പക്ഷെ ലാസ്റ്റ് വാര്‍ണിങ് എന്ന് പറഞ്ഞിട്ട് ബ്രേക്ക് വന്നപ്പോ ജാസ്മിന് വീണ്ടും തെറി പറഞ്ഞു. ഇത് പറഞ്ഞത് റോബിന് വല്ലതും ആണേല്‍ അപ്പൊ പുറത്തായേനെ. റോബിന് ഇപ്പോഴുള്ള ഫാന്‍സ് അര്‍ഹിക്കുന്നില്ല. എന്ന് പറഞ്ഞ് വളരെ മോശമായ ഒരു പ്ലെയര്‍ എന്ന് തോന്നിയ ഒരാളുമല്ല റോബിന്. പക്ഷെ അവിടെയുള്ളതില്‍ ഒട്ടും സഹിക്കാന്‍ പറ്റാതെ ഒരാള്‍ ഉണ്ടെങ്കില്‍ അത് ജാസ്മിന് ആണ്. പുള്ളിക്കാരിക്ക് ഇപ്പോഴും ഇത്ര ഫാന്‍സ് ഉണ്ട് എന്നത് എങ്ങനെയെന്ന് ഒരു അത്ഭുതം ആണ്.
എല്ലാവരും പൊതുവെ കുറ്റം പറയാന്‍ ഉപയോഗിക്കുന്ന എല്ലാം ജാസ്മിന് ചെയ്യുന്നുണ്ട്. റോബിന് തന്തക്ക് വിളിച്ചു എന്ന് എപ്പോഴും പറഞ്ഞ ആള് തന്നെ റോബിന്റെ അമ്മക്ക് വിളിച്ചിട്ടുണ്ട്. റോബിന് തെറി പറഞ്ഞു എന്ന് പറയുന്ന ആള് അവിടെ വിളിച്ചേക്കുന്ന തെറികള്‍ എല്ലാവര്ക്കും അറിയാം. ക്യാപ്റ്റന്‍ ആയപ്പോള്‍ പിടിച്ചുമാറ്റാന്‍ പറ്റാത്തത് കൊണ്ടാണ് എന്നൊക്കെ പറഞ്ഞത് കള്ളമാണ്, റിയാസിന്റെ കൂടെ കൂടി എരിതീയില്‍ എണ്ണയൊഴിച്ച്, come on robin എന്ന് പറഞ്ഞോണ്ടെ ഇരിക്കുവായിരുന്നു.
കോടതിയെ കളിയാക്കരുത് എന്ന് പറഞ്ഞ് റോബിനെ കുറ്റപ്പെടുത്തിയ ആള് കോടതിയെ കളിയാക്കിയ രീതിയില്‍ തന്നെയാണ് ടാസ്കുകള് ചെയ്തിട്ടുള്ളത്. ഇപ്പോഴും ആദ്യത്തെ ടാസ്കില് നിന്ന് തിരികെ വരാതെ റോബിനെ തന്നെ ടാര്‍ഗറ്റ് ചെയ്ത് നല്ല രീതിയില്‍ വെറുപ്പിക്കുന്നുണ്ട്. പുള്ളിക്കാരി കപടനാട്യത്തിന്റെ അങ്ങേയറ്റമാണ്. ടാസ്ക് ചെയ്യുന്നത് മാത്രമാണ് ഒരാളെ നല്ല പ്ലെയര്‍ ആക്കുന്നതെങ്കില്‍ ഓക്കേ. എന്നും ആരാധകര്‍ പറഞ്ഞ് വെക്കുന്നു..’